അ​ഞ്ചു​തെ​ങ്ങ് മാ​വേ​ലി സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 16, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷം വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞ​തു ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ കൊ​ണ്ടാ​ണെ​ന്നു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍.
അ​ഞ്ചു​തെ​ങ്ങി​ല്‍ ആ​രം​ഭി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ലൈ​ജു, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ലി അ​സ്ഗ​ര്‍ പാ​ഷാ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.