സംസ്ഥാന ബജറ്റ് : ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന് വാ​ഗ്ദാ​നം വാ​രി​ക്കോ​രി
Friday, January 15, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വ്യ​വ​സാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു ക്യാ​പി​റ്റ​ൽ സി​റ്റി റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്തു​കൂ​ടി വി​ഴി​ഞ്ഞം മു​ത​ൽ നാ​വാ​യി​ക്കു​ളം വ​രെ 78 കി​ലോ​മീ​റ്റ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി​യാ​ണു പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 25,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 2.5 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വി​ഴി​ഞ്ഞം മു​ത​ൽ നാ​വാ​യി​ക്കു​ളം വ​രെ ആ​റു​വ​രി​പ്പാ​ത​യും ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി 10,000 ഏ​ക്ക​റി​ൽ നോ​ള​ഡ്ജ് ഹ​ബു​ക​ൾ, വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ, ടൗ​ണ്‍ ഷി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ വ​ന്പ​ൻ ശൃം​ഖ​ല​യും സ്ഥാ​പി​ക്കു​ന്ന​താ​ണു പ​ദ്ധ​തി. ഇ​തി​നാ​യി ക്യാ​പി​റ്റ​ൽ സി​റ്റി റീ​ജി​യ​ണ്‍ ഡെ​വ​ല​പ്മെ​ന്‍റ് ക​ന്പ​നി രൂ​പീ​ക​രി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യും. ക​ന്പ​നി നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ​നി​ന്നു ഭൂ​മി വി​ൽ​ക്കു​ന്പോ​ൾ ക​ന്പോ​ള വി​ല​യ്ക്കു വാ​ങ്ങാ​ൻ ക​ന്പ​നി സ​ന്ന​ദ്ധ​മാ​കും. ഭൂ​മി വി​ല ലാ​ൻ​ഡ് ബോ​ണ്ടാ​യി ന​ൽ​കാം. റെ​ഡി ക്യാ​ഷ് വേ​ണ്ട വ​ർ​ക്ക് അ​ങ്ങ​നെ​യും ന​ൽ​കും.

ഭൂ​മി വി​ൽ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു ലാ​ൻ​ഡ് പൂ​ളിം​ഗ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നും അ​വ​സ​ര​മു​ണ്ടാ​കും. കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി​ക്കു പ​ത്തു വ​ർ​ഷം കൊ​ണ്ടു നാ​ലി​ര​ട്ടി വി​ല വ​ർ​ധ​ന ഇ​തി​ലൂ​ടെ ഉ​റ​പ്പു​ന​ൽ​കും. അ​ല്ലെ​ങ്കി​ൽ നാ​ലി​ര​ട്ടി വി​ല​യ്ക്കു ക​ന്പ​നി വാ​ങ്ങാ​ൻ ത​യാ​റാ​കും. ക​ന്പ​നി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​പ്ര​ദേ​ശ​ത്തു പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി നി​ക്ഷേ​പ​ക​ർ​ക്കു കൈ​മാ​റും. ക്യാ​പി​റ്റ​ൽ സി​റ്റി റീ​ജി​യ​ണ്‍ ഡെ​വ​ല​പ്മെ​ന്‍റ് ക​ന്പ​നി​ക്ക് സീ​ഡ് മ​ണി​യാ​യി 100 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ന​ട​പ​ടി​ക​ളാ​കും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് സ്കീം ​ര​ണ്ടാം ഘ​ട്ടം-864 കോ​ടി. കി​ഫ്ബി, പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ-900 കോ​ടി. നെ​യ്യാ​ർ അ​രു​വി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി-635 കോ​ടി. സ​ന്പൂ​ർ​ണ ശു​ചി​ത്വം, സ്വീ​വേ​ജ് പൂ​ർ​ത്തി​യാ​ക്ക​ൽ-525 കോ​ടി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തെ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ഹ​ബാ​ക്ക​ൽ-900 കോ​ടി. തി​രു​വ​ന​ന്ത​പു​രം പൈ​തൃ​ക പ​ദ്ധ​തി-250 കോ​ടി. ആ​ക്കു​ളം, വേ​ളി ടൂ​റി​സം വി​ക​സ​നം-150 കോ​ടി. ചി​ത്രാ​ഞ്ജ​ലി ഫി​ലിം സി​റ്റി കോം​പ്ല​ക്സ്, മ​റ്റു സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ-150 കോ​ടി. ഐ​ടി, ലൈ​ഫ് സ​യ​ൻ​സ്, വി​ഡി​യോ പാ​ർ​ക്കു​ക​ളു​ടെ വി​ക​സ​നം-534 കോ​ടി. ഇ​തി​നു പു​റ​മെ റിം​ഗ് റോ​ഡും ക്യാ​പ്പി​റ്റ​ൽ സി​റ്റി റീ​ജി​യ​ണ്‍ ഡെ​വ​ല​പ്മെ​ന്‍റും ക​ളി​യി​ക്കാ​വി​ള റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​വു​മാ​ണ് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.