ബൈ​ക്ക് മ​തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, January 15, 2021 2:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ന​ന്ദി​യോ​ട് കി​ടാ​ര​ക്കു​ഴി കി​ഴ​ക്കും​ക​ര വീ​ട്ടി​ല്‍ ഹേ​മ​ന്ത്കു​മാ​റി​ന്‍റെ​യും ഷൈ​ല​ജ​യു​ടെ​യും മ​ക​ന്‍ അ​രു​ണ്‍​ദേ​വ് (28) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.20ന് ​കാ​രേ​റ്റ് ക​ല്ല​റ റോ​ഡി​ല്‍ കു​റ്റി​മൂ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബം​ഗ​ളൂ​രു​വി​ൽ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് അ​രു​ണ്‍. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കാ​രേ​റ്റു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ അ​രു​ണ്‍ രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കു​റ്റി​മൂ​ട്ടി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ​മീ​പ​ത്തെ മ​തി​ലി​ടി​ക്കു​ക​യും സാ​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്കി. വി​ഷ്ണു, മാ​യ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.