പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഇ​ന്ന് തു​ട​ക്കം
Thursday, January 14, 2021 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ന്ദ്ര​യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ 2021 ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ഇ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തു​ട​ക്ക​മാ​കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഇ​ന്ന് രാ​വി​ലെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് ദേ​ശീ​യ ഫെ​ഡ​റേ​ഷ​നാ​യ ഇ​ന്ത്യ​ന്‍ മൗ​ണ്ട​നീ​യ​റിം​ഗ് ഫെ​ഡ​റേ​ഷ​നും സം​സ്ഥാ​ന സ്പോ​ര്‍​ട്ട് ക്ലൈം​ബിം​ഗ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഏ​ക ഐ​എം​എ​ഫ് അം​ഗീ​കൃ​ത സാ​ഹ​സി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്കാ​ദ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ‍‍‍​ഡ്വ​ഞ്ച​റ​സ് സ്പോ​ര്‍​ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി 20 ന് ​സ​മാ​പി​ക്കും. ഇ​ന്ന് മു​ത​ല്‍ 17 വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലും 18 മു​ത​ല്‍ 20 വ​രെ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ക.