നി​ർ​ത്തി​യി​ട്ട ടി​പ്പ​ർ ലോ​റി ഉ​രു​ണ്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Thursday, January 14, 2021 11:31 PM IST
പാ​റ​ശാ​ല: റോ​ഡു​വ​ക്കി​ൽ നി​റു​ത്തി ഡ്രൈ​വ​ർ ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ റി​പ്പ​ർ ലോ​റി പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് മൊ​ബൈ​ൽ മോ​ർ​ച്ച​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ക​ട​പൂ​ർ​ണ​മാ​യും മൂ​ന്ന് ഫ്രീ​സ​റു​ക​ളും സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലും ത​ട്ടു​ക​ട​യും ത​ക​ർ​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ കു​റു​ങ്കു​ട്ടി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ക​യ​റ്റ​മു​ള്ള ഭാ​ഗ​ത്താ​യി ലോ​റി നി​റു​ത്തി ഡ്രൈ​വ​ർ ഇ​റ​ങ്ങി​യ​ത്. ലോ​റി ഉ​രു​ണ്ടു വ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ക​യ​റാ​ൻ​ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​പ​ക​ട സ​മ​യ​ത്ത് ക​ട​യി​ൽ നാ​ലു പേ​രു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. റോ​ഡു​വ​ക്കി​ലെ ഓ​ട​ക്കു​ള്ളി​ൽ ലോ​റി ഇ​റ​ങ്ങി​യ​ത് കൊ​ണ്ട് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​

വാ​ഹ​നം റോ​ഡു​വ​ക്കി​ൽ നി​റു​ത്തി​യി​ട്ട് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലെ ശു​ചി​മു​റി​യി​ൽ പോ​ക​യാ​യി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വാ​ഹ​നം ഉ​രു​ണ്ടു വ​ന്ന​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ അ​മി​ത ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ങ്ങ​ളെ പി​ടി​ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ,പോ​ലീ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു​വെ​ന്നും പ​മ്പി​ന്‍റെ അ​ടു​ത്താ​യി വാ​ഹ​നം നി​റു​ത്തി​യ ശേ​ഷം ഏ​ജ​ന്‍റു​മാ​ർ റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റോ​ഡി​ൽ പ​രി​ശോ​ധ​ന സം​ഘം ഇ​ല്ല​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം വാ​ഹ​ന​ത്തെ ക​ട​ത്തി വി​ടാ​ൻ വേ​ണ്ടി​യാ​ണു ലോ​റി നി​റു​ത്തി​യ​തെ​ന്നു സ​മീ​പ വാ​സി​ക​ൾ പ​റ​ഞ്ഞു.