KEAM 2024
KEAM 2024
2024 ലെ കേരള എഞ്ചിനീയറിംഗിന്റെ സ്കോർ പ്രഖ്യാപിച്ചപ്പോൾ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ 7 വിദ്യാർഥികൾ 100 പേർസെന്റൈൽ സ്കോർ കരസ്ഥമാക്കി തിളക്കമാർന്ന നേട്ടം കൈവരിച്ചു. കൂടാതെ 99 പേർസെന്റൈലിന് മുകളിൽ ബ്രില്യന്റിലെ 500 ലധികം വിദ്യാർഥികൾ ഇടംനേടി.

പാലാ ചാവറ CMI പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ മലപ്പുറം സ്വദേശി ഹാഫിസ് റഹ്മാൻ 100 പേർസെന്റൈൽ സ്കോറോടെ കീം പരീക്ഷയിൽ മിന്നുന്ന നേട്ടം വൈവരിച്ചു. 2024 ജെഇഇ മെയിൻ പരീക്ഷയിലും 99.99 പേർസെന്റൈൽ സ്കോറോടെ കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഹാഫിസ്.

ഹാഫിസിനെ കൂടാതെ ആലപ്പുഴ സ്വദേശിയായ ദേവാനന്ദ് 100 പേർസെന്റൈൽ സ്കോർ കരസ്ഥമാക്കി. ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാർ വിദ്യാർഥിയാണ് ദേവാനന്ദ്.

മാന്നാനം കെ.ഇ സ്കൂളിലെ നെവിൻ സിബിയാണ് കീം പരീക്ഷയിൽ 100 പേർസെന്റൈൽ നേടിയ മറ്റൊരു വിദ്യാർഥി. ആലപ്പുഴ സ്വദേശിയായ നെവിൻ 2024 ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിലും ഓൾ ഇന്ത്യാ ടോപ്പറായിരുന്നു.

ബ്രില്യന്റിലെ മറ്റൊരു വിദ്യാർഥിയായ കോട്ടയം സ്വദേശി അലൻ ജോണിയും കീം പരീക്ഷയിൽ 100 പേർസെന്റൈൽ സ്കോർ നേടി. ഈ വർഷത്തെ ഐസർ എൻട്രൻസിൽ അഖിലേന്ത്യാതലത്തിൽ 6ാം റാങ്കോടെ കേരളത്തിൽ ഒന്നാമനായ അലൻ പാലാ ചാവറ CMI പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ്.



ഇവരോടൊപ്പം കോട്ടയം സ്വദേശിനി റിയ അനി റുബേർട്ടും കോട്ടയം സ്വദേശി ജോർഡൻ ജോയിയും 100 പേർസെന്റൈൽ സ്കോറോടെ കീം 2024 ൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചു. ബ്രില്യന്റിന്റെ റിപ്പീറ്റർ ബാച്ചിലെ വിദ്യാർഥികളാണ് ഇരുവരും.

ഇവരെ കൂടാതെ കണ്ണൂർ സ്വദേശിയായ സ്രേയ റോസ് ബിജു വിനാണ് ഫാർമസി വിഭാഗത്തിൽ 100 പേർസെന്റൈൽ സ്കോർ. സ്രേയ തളിപ്പറമ്പ St.Paul's English Medium സ്കൂളിലെ വിദ്യാർത്ഥിനിയാണ്

ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ബ്രില്യന്റിലെ 4 വിദ്യാർഥികൾ 720 ൽ 720 മാർക്കോടെ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഇതിനോടപ്പമാണ് ഇപ്പോൾ കേരള എഞ്ചിനീയറിംഗിൽ 100 പേർസെന്റൈൽ സ്കോറോടെ ബ്രില്യന്റിലെ 7 വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇതോടെ ഈ വർഷത്തെ നീറ്റ്, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ്, ഐസർ, കീം ഉൾപ്പടെയുള്ള എൻട്രൻസ് പരീക്ഷകളിലെ ചരിത്രവിജയത്തിലൂടെ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പകരംവെക്കാനില്ലാത്ത എൻട്രൻസ് പരിശീലന കേന്ദ്രമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ മാറിക്കഴിഞ്ഞു.