നീറ്റ് റിസൾട്ട് 2024
നീറ്റ് റിസൾട്ട് 2024
ഈ വർഷത്തെ ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് ചരിത്ര വിജയം. കേരളത്തിലാദ്യമായി 720 ൽ 720 മാർക്കോടെ ഇന്ത്യയിലെ 1ാം റാങ്കുകൾ ബ്രില്യന്റിലെ 4 വിദ്യാർഥികൾ സാധ്യമാക്കി. തൃശൂർ കൊരട്ടി സ്വദേശി ദേവദർശൻ ആർ നായർ, കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ, കൊല്ലം സ്വദേശിയ അഭിഷേക് വി.ജെ, കോഴിക്കോട് സ്വദേശി അഭിനവ് സുനിൽ പ്രസാദ് എന്നിവരാണ് 720 ൽ 720 മാർക്കോടെ ഇന്ത്യയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
neet

തൃശൂർ ജില്ലയിലെ കൊരട്ടി സ്വദേശികളായ ഡോക്ടർ രാജേഷ് എസി.ന്റെയും, ഡോക്ടർ ദീപാകൃഷ്ണന്റെയും മകനാണ് ദേവദർശൻ. ഡോക്ടർ ദമ്പതികളായ ഷർമിൾ ഗോപാലന്റെയും പ്രിയ പി.ജിയുടെയും മകനാണ് ശ്രീനന്ദ്. കൊല്ലം ജില്ലയിലെ അടിച്ചനല്ലൂർ സ്വദേശിയായ അഭിഷേക് വി.ജെ. കേരളാ വാട്ടർ അതോററ്റിയിൽ റിട്ടയർ ഉദ്യോഗസ്ഥനായ വിജയകുമാറിന്റെയും സ്കൂൾ പ്രിൻസിപ്പാൾ ജയ ജി.യുടെയും മകനാണ്. കോഴിക്കോട് ചേവായൂർ സ്വദേശിയായ അഭിനവ് സുനിൽ പ്രസാദ്, ഡോക്ടർ ദമ്പതികളായ സുനിൽ പ്രസാദ് ആർ. എസിന്റെയും വിനീതാ വി.എസി.ന്റെയും മകനാണ്.

ഇത് കൂടാതെ കേരളത്തിൽ ആദ്യ 15 റാങ്കുകളും ബ്രില്യന്റിലെ വിദ്യാർഥികളാണ് സ്വന്തമാക്കിയിരിക്കുന്നത്. 715 മാർക്കിന് മുകളിൽ ബ്രില്യന്റിൽ നിന്നും 15 വിദ്യാർഥികളും 700 ന് മുകളിൽ 190 വിദ്യാർഥികളും ഇടംനേടി. കേരളത്തി്ലാദ്യമായി 720 ൽ 720 മാർക്കുമായി ഇന്ത്യയിലെ 1ാം റാങ്കുകൾ ബ്രില്യന്റിലെ വിദ്യാർഥികൾ സാധ്യമാക്കിയിരിക്കുകയാണ്.