ആഗോള പ്രശസ്തിയിലേക്ക് റന്പാൻ പാട്ട്
Thursday, July 4, 2024 12:10 AM IST
റ​​​​​മ്പാ​​​​​ൻ പാ​​​​​​​ട്ടി​​​​​​​നെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക​​​​​​​വി​​​​​​​ത​​​​​​​യി​​​​​​​ലേ​​​​​​​ക്ക് പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ ചെ​​​​​​​യ്ത ഡോ. ​​​​​​​തരകൻ ആ​​​​​​​ന്നി​​​​​​​യി​​​​​​​ലുമാ​​​​​​​യി ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി ​​​​​​​പ്ര​​​​​​​ഫ.ഡോ. കെ.​​​​​​​വി. ജോ​​​​​​​സ​​​​​​​ഫ് ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്.

മാ​​​​​​​ർ ​​​​​തോ​​​​​​​മാ ശ്ലീ​​​​​​​ഹ​​​​​​​യു​​​​​​​ടെ ദു​​​​​​​ക്റാ​​​​​​​ന തിരുനാ ൾ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ കേ​​​​​​​ര​​​​​​​ള​​​​​​​ക്ക​​​​​​​ര​​​​​​​യി​​​​​​​ലെ ക്രൈസ്തവർക്ക് അ​​​​​​​ർ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മ്മാ​​​​​​​ന​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കും ഡോ. ​​​​​​​ത​​​​​​​ര​​​​​​​ക​​​​​​​ൻ ആ​​​​​​​ന്നി​​​​​​​യി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​​​ലേ​​​​​​​ക്കു കാ​​​​​​​വ്യ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​ൽ ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​രം ചെ​​​​​​​യ്ത റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ട്. 448 വ​​​​​​​രി​​​​​​​ക​​​​​​​ളു​​​​​​​ള്ള ഈ ​​​​​​​ക​​​​​​​വി​​​​​​​ത 20 നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കു മു​​​​​​​ന്പ് നി​​​​​​​ര​​​​​​​ണം സ്വ​​​​​​​ദേ​​​​​​​ശി മാ​​​​​​​ളി​​​​​​​ക​​​​​​​യ്ക്ക​​​​​​​ൽ റ​​​​​​​ന്പാ​​​​​​​ൻ തോ​​​​​​​മാ ര​​​​​ണ്ടാ​​​​​മ​​​​​​​ൻ ര​​​​​​​ചി​​​​​​​ച്ച​​​​​​​താ​​​​​​​യി​​​​​​​ട്ടാ​​​​​​​ണ് പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യം. വാ​​​​​​​യ്മൊ​​​​​​​ഴി​​​​​​​യാ​​​​​​​യി കേ​​​​​​​ര​​​​​​​ള​​​​​​​ക്ക​​​​​​​ര​​​​​​​യി​​​​​​​ലെ നാ​​​​​​​ടോ​​​​​​​ടി ക​​​​​​​വി​​​​​​​ക​​​​​​​ൾ പാ​​​​​​​ടി സൂ​​​​​​​ക്ഷി​​​​​​​ച്ച കാ​​​​​​​വ്യസ​​​​​​​ങ്ക​​​​​​​ല്പ​​​​​​​മാ​​​​​​​ണി​​​​​​​ത്.

ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​ലെ വി​​​​​​​ല്ല്യം ഒ​​​​​മ്പ​​​​​താ​​​​​മ​​​​​​​ൻ, പ്വാ​​​​​​​റ്റ​​​​​​​യി​​​​​​​ലെ (Poitiers) ഗ്വി​​​​​​​ലം (Guilham) ഏ​​​​​ഴാ​​​​​മ​​​​​​​ൻ എ​​​​​​​ന്നീ പ്ര​​​​​​​ശ​സ്​​​​​​​ത​​​​​​​രാ​​​​​​​യ ട്രൂ​​​​​​​ബാ​​​​​​​ർ​​​​​​​ഡേ​​​​​​​ഴ്സ് പ്രോ​​​​​​​വ​​​​​​​ൻ​​​​​​​സാ​​​​​​​ൽ ക​​​​​​​വി​​​​​​​ക​​​​​​​ളു​​​​​​​ടെ, 11-12 നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ലെ ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ൾ ഫ്ര​​​​​​​ഞ്ച് സാ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​നു വ​​​​​​​ഴി​​​​​​​കാ​​​​​​​ട്ടി​​​​​​​യാ​​​​​​​യ​​​​​​​തു​​​​​​​പോ​​​​​​​ലെ, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒ​​​​​മ്പ​​​​​താം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ മ​​​​​​​ല​​​​​​​യാ​​​​​​​ള​ഭാ​​​​​​​ഷാ രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തിനു വ​​​​​​​ലു​​​​​​​താ​​​​​​​യ സം​​​​​​​ഭാ​​​​​​​വ​​​​​​​ന ന​​​​​​​ൽ​​​​​​​കി​​​​​​​യ കാ​​​​​​​വ്യ​രൂ​​​​​​​പ​​​​​​​മാ​​​​​​​ണ് പാ​​​​​​​ട്ടു സാ​​​​​​​ഹി​​​​​​​ത്യം. ത​​​​​​​മി​​​​​​​ഴ് ക​​​​​​​ല​​​​​​​ർ​​​​​​​ന്ന ഈ ​​​​​​​കാ​​​​​​​വ്യ​ശി​​​​​​​ല്പ​​​​​​​ത്തി​​​​​​​നു മൂ​​​​​​​ല​​​​​​​രൂ​​​​​​​പ​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യ​​​​​​​ത് ചേ​​​​​​​ര​നാ​​​​​​​ട്ടി​​​​​​​ൽ സം​​​​​​​സാ​​​​​​​രി​​​​​​​ച്ച​​​​​​​തും പി​​​​​​​ന്നീ​​​​​​​ട് മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യ​​​​​​​തു​​​​​​​മാ​​​​​​​യ ത​​​​​​​മി​​​​​​​ഴി​​​​​​​ന്‍റെ പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ​​​​​​​ൻ ദേ​​​​​​​ശീ​​​​​​​യ ഭാ​​​​​​​ഷ​​​​​ാഭേദമായിരു​​​​​​​ന്നു. സം​​​​​​​സ്കൃ​​​​​​​തം പോ​​​​​​​ലെ വി​​​​​​​ഭ​​​​​​​ക്തി ഭേ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​യ(Inflectional)തും ​​​​​​​സം​​​​​​​ലേ​​​​​​​യ​​​​​​​നാ​​​​​​​ത്മ​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​യ (Agglutinative ) ഭാ​​​​​​​ഷ​​​​​​​യാ​​​​​​​ണ് മ​​​​​​​ല​​​​​​​യാ​​​​​​​ളം. ബി​​​​​സി 300 മു​​​​​​​ത​​​​​​​ൽ ത​​​​​​​മി​​​​​​​ഴ് ഭാ​​​​​​​ഷ​​​​​​​യി​​​​​​​ൽ പാ​​​​​​​ട്ടി​​​​​​​ന്‍റെ സ്വാ​​​​​​​ധീ​​​​​​​നം ദൃ​​​​​​​ശ്യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ദ്ര​​​​​​​വീ​​​​​​​ഡി​​​​​​​യ​​​​​​​ൻ മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​ത്ര​​​​​​​ക, മോ​​​​​​​ണ എ​​​​​​​ന്നി​​​​​​​വ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും പ​​​​​ത്താം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​നും 13-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​നും ഇ​​​​​​​ട​​​​​​​യി​​​​​​​ലാ​​​​​​​ണ് പാ​​​​​​​ട്ടു​സാ​​​​​​​ഹി​​​​​​​ത്യം പൂ​​​​​​​ർ​​​​​​​ണ​വ​​​​​​​ള​​​​​​​ർ​​​​​​​ച്ച​​​​​​ പ്രാ​​​​​​​പി​​​​​​​ച്ച​​​​​​​ത്.

രചനാസന്പ്രദായം

ഇ​​​​​​​ന്നും മ​​​​​​​ല​​​​​​​യാ​​​​​​​ള​ഭാ​​​​​​​ഷ മാ​​​​​​​തൃ​​​​​​​ഭാ​​​​​​​ഷ​​​​​​​യാ​​​​​​​യി സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കു ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന ര​​​​​​​ച​​​​​​​നാ​​​​​​​സ​​​​​​​ന്പ്ര​​​​​​​ദാ​​​​​​​യ​​​​​​​മാ​​​​​​​ണ് റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ട്. പ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്ത് എ​​​​​​​ഴു​​​​​​​തി​​​​​​​യി​​​​​​​രു​​​​​​​ന്ന ര​​​​​​​ച​​​​​​​നാ സ​​​​​​​ന്പ്ര​​​​​​​ദാ​​​​​​​യം ഇ​​​​​​​ന്ന​​​​​​​ത്തെ വാ​​​​​​​യ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഉ​​​​​​​ച്ച​​​​​​​രി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​യാ​​​​​​​സ​​​​​​​മാ​​​​​​​കും. സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ കാ​​​​​​​വ്യ​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​ത്തെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക​​​​​​​വി​​​​​​​ത​​​​​​​യി​​​​​​​ൽ ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​രം ചെ​​​​​​​യ്യു​​​​​​​ക ദു​​​​​​​ഷ്ക​​​​​​​ര​​​​​​​മാ​​​​​​​ണ്. പ​​​​​​​ല​​​​​​​രും ഭ​​​​​​​യ​​​​​​​ന്നു മാ​​​​​​​റു​​​​​​​ന്ന നി​​​​​​​ഗൂ​​​​​​​ഢ​​​​​​​ത നി​​​​​​​റ​​​​​​​ഞ്ഞ പ​​​​​​​ദ​സ​​​​​​​ന്പ​​​​​​​ത്തും വാ​​​​​​​ച​​​​​ക​​​രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ശൈലി​​​​​​​യും കാ​​​​​​​വ്യ​യ​​​​​​​ജ്ഞ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ന്ന് റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ടി​​​​​​​നെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക​​​​​​​വി​​​​​​​ത​​​​​​​യാ​​​​​​​ക്കി മാ​​​​​​​റ്റു​​​​​​​ക​​​​​​​യാ​​​​​​​ണ് "​​ദ് ​​​​​റ​​​​​​​ന്പാ​​​​​​​ൻ സോംഗ്': എ ​​​​​​​ട്രാ​​​​​​​ൻ​​​​​​​സ​​​​​​​ലേ​​​​​​​ഷ​​​​​​​ൻ ഇ​​​​​​​ൻ ഇം​​​​​​​ഗ്ലീ​​​​​​​ഷ് വേ​​​​​​​ഴ്സ് (The Ramban Song : A Translation in English Verse) എ​​​​​​​ന്ന കൃ​​​​​​​തി. 448 കാ​​​​​​​വ്യ​വ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ത​​​​​​​ത്തു​​​​​​​ല്യ​​​​​​​മാ​​​​​​​യ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ശീ​​​​​​​ലു​​​​​​​ക​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, പ​​​​​​​ദാ​​​​​​​നു​​​​​​​പ​​​​​​​ദ​​​​​​​മ​​​​​​​ല്ല ത​​​​​​​ർ​​​​​​​ജ​​​​​​​മ. ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ത​​​​​​​ർ​​​​​​​ജ​​​​​​​മ​​​​​​​യും ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി സ​​​​​​​ർ​​​​​​​ഗാ​​​​​​​ത്മ​​​​​​​ക ര​​​​​​​ച​​​​​​​ന​​​​​​​യും.

ഈ ​​​​​​​പ​​​​​​​രി​​​​​​​ഭാ​​​​​​​ഷാ സ​​​​​​​ങ്ക​​​​​​​ൽ​​​​​​​പ​​​​​​​ത്തി​​​​​​​നു പി​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ ക​​​​​​​വി എ​​​​​​​സ്രാ പൗ​​​​​​​ണ്ടി​​​​​​​നെ ഉ​​​​​​​ദ്ധ​​​​​​​രി​​​​​​​ച്ചു​​​​​കൊ​​​​​​​ണ്ട് ഡോ. ​​​​​​​ത​​​​​​​ര​​​​​​​ക​​​​​​​ൻ വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു: ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​ര സ​​​​​​​ന്പ്ര​​​​​​​ദാ​​​​​​​യ​​​​​​​ത്തെ ര​​​​​​​ണ്ടാ​​​​​​​യി തി​​​​​​​രി​​​​​​​ക്കാം. വ്യാ​​​​​​​ഖ്യാ​​​​​​​നാത്മക ത​​​​​​​ർ​​​​​​​ജ​​​​​​​മ​​​​​​​യും സർഗാ​​​​​​​ത്മ​​​​​​​ക പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​യും. ഒന്നാമത്തെ സ​​​​​​​ന്പ്ര​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ര​​​​​​​ച​​​​​​​യി​താ​​​​​​​വ് നി​​​​​​​രൂ​​​​​​​പ​​​​​​​ണ മ​​​​​​​നോ​​​​​​​ഭാ​​​​​​​വ​​​​​​​ത്തി​​​​​​​ൽനി​​​​​​​ന്നു​​​​​കൊ​​​​​​​ണ്ട് മൂ​​​​​​​ല​​​​​​​ക​​​​​​​വി​​​​​​​ത​​​​​​​യെ വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്യു​​​​​​​ക​​​​​​​യും പ​​​​​​​ദാ​​​​​​​നു​​​​​​​പ​​​​​​​ദ ത​​​​​​​ർ​​​​​​​ജ​​​​​​​മ​​​​​​​യ്ക്കു ശ്ര​​​​​​​മി​​​​​​​ക്ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്നു. വി​​​​​​​ശ​​​​​​​കല​​​​​​​​​​​​​​ന​​​​​​​മാ​​​​​​​ണ് ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ പാ​​​​​​​ട​​​​​​​വം. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​​പ​​​​​​​ഗ്ര​​​​​​​ഥ​​​​​​​ന മ​​​​​​​ന​​​​​​​​​സാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, സ​​​​​​​ർ​​​​​​​ഗാ​​​​​​​ത്മ​​​​​​​ക പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ൻ മൂ​​​​​​​ല​​​​​​​ക​​​​​​​വി​​​​​​​ത​​​​​​​യെ സ്വ​​​​​​​ന്തം ആ​​​​​​​ത്മാ​​​​​​​വി​​​​​​​ന്‍റെ താ​​​​​​​ള​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​ക്കി സ്വ​​​​​​​ന്തം ക​​​​​​​വി​​​​​​​ത ര​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു. ഈ ​​​​​​​ര​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ൽ, മൂ​​​​​​​ല ക​​​​​​​വി​​​​​​​ത ചു​​​​​​​മ​​​​​​​ത്തു​​​​​​​ന്ന വി​​​​​​​ഷ​​​​​​​യ​പ​​​​​​​രി​​​​​​​ധി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു​​​​​കൊ​​​​​​​ണ്ട് സ്വ​​​​​​​ന്തം ര​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ൽ ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വ് ല​​​​​​​യി​​​​​​​ക്കു​​​​​​​ന്നു. ദാ​​​​​​​ന്തേ​​​​​​​യു​​​​​​​ടെ “ ഇ​​​​​​​ൻ​​​​​​​ഫെ​​​​​​​ർ​​​​​​​ണോ” ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​ർ​​​​​​​ക്ക് മൂ​​​​​​​സാ ത​​​​​​​ർ​​​​​​​ജ​​​​​​​മ ചെ​​​​​​​യ്ത​​​​​​​ത് ഇ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 19-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് ന്യൂ​​​​​​​മാ​​​​​​​ന്‍റെ ഹോ​​​​​​​മ​​​​​​​ർ ത​​​​​​​ർ​​​​​​​ജ​​​​​​​മ​​​​​​​യെ മാ​​​​​​​ത്യൂ ആ​​​​​​​ർ​​​​​​​നോ​​​​​​​ൾ​​​​​​​ഡ് വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യി വി​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ച്ച​​​​​​​തും പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​യി​​​​​​​ൽ സ​​​​​​​ർ​​​​​​​ഗാ​​​​​​​ത്മ​​​​​​​ക​​​​​​​ത​​​​​​​യു​​​​​​​ടെ സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത ഇ​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

കേരള ചരിത്രം

പ്രാ​​​​​​​ചീ​​​​​​​ന കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്രം ത​​​​​​​ളം​കെ​​​​​​​ട്ടി നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന കാ​​​​​​​വ്യ​ര​​​​​​​ച​​​​​​​ന​​​​​​​യാ​​​​​​​ണ് റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ട്. ​​​​​​​വാ​​​​​​​മൊ​​​​​​​ഴി​​​​​​​യാ​​​​​​​യി നി​​​​​​​ല​​​​​​​നി​​​​​​​ന്ന പാ​​​​​​​ട്ട് 1100ൽ വരമൊഴി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി​​​​​യെ​​​​​ഴു​​​​​​​തി. 1601ൽ ​​​​​​​റ​​​​​​​ന്പാ​​​​​​​ൻ പാ​​​​​​​ട്ടി​​​​​​​നെ എ​​​​​​​ഡി​​​​​​​റ്റ് ചെ​​​​​​​യ്ത് ആ​​​​​​​ധു​​​​​​​നി​​​​​​​ക കേ​​​​​​​ര​​​​​​​ളീ​​​​​​​യ​​​​​​​ന് മ​​​​​​​ന​​​​​​​​​സി​​​​​​​ലാ​​​​​​​കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ൽ പു​​​​​​​ന​​​​​​​ർ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണം ചെ​​​​​​​യ്തു. 1601ലെ ​​​​​​​കൈ​​​​​​​യെ​​​​​​​ഴു​​​​​​​ത്തു പ്ര​​​​​​​തി മാ​​​​​​​ത്ര​​​​​​​മേ ഇ​​​​​​​പ്പോ​​​​​​​ൾ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​ള്ളൂ. ഇ​​​​​​​ത് മാ​​​​​​​ന്നാനം സി​​​​​എം​​​​​ഐ സ​​​​​​​ന്യാ​​​​​​​സാ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

എ​​​​​​​ന്തു​​​​​​​കൊ​​​​​​​ണ്ടും സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ണ​​​​​മാ​​​​​​​ണ് പാ​​​​​​​ട്ടുക​​​​​​​വി​​​​​​​ത. അ​​​​​​​തി​​​​​​​നെ ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​ലേ​​​​​ക്ക് ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​രം ചെ​​​​​​​യ്യാ​​​​​​​​​ൻ ബൗ​​​​​​​ദ്ധി​​​​​​​ക​​​​​​​​​​​​​​വും ഭാ​​​​​​​ഷാ​​​​​​​പ​​​​​​​ര​വു​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്. ഡോ. തരകന്‍റെ കാവ്യരചനകളായ, 1997ൽ ​​​​​​​അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ നോ​ട്ട​ർ​ഡാ​​​​​​​മി​​​​​​​ൽ​​​​​നി​​​​​​​ന്നു പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച Quester by the River, കോ​​​​​​​ട്ട​​​​​​​യം ദീ​​​​​​​പി​​​​​​​ക ബു​​​​​​​ക്ക് ഹൗ​​​​​​​സ് പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ക്കി​​​​​​​യ The Canticle of the Beloved, തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം കാ​​​​​​​ർ​​​​​​​മ​​​​​​​ൽ ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ പ​​​​​​​ബ്ലി​ഷേ​​​​​​​ഴ്സ് പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച The Bhagavad Gita: A New Translation in Verse, ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലെ കോ​​​​​​​സ്​​​​​​​മോ ബു​​​​​​​ക്ക് ഹൗ​​​​​​​സ് ഇ​​​​​​​റ​​​​​​​ക്കി​​​​​​​യ Saundaryalahari : A New Translation in Verse എ​​​​​​​ന്നിവ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ പാ​​​​​​​ട്ടു​കാ​​​​​​​വ്യം ഇം​​​​​​​ഗ്ലീ​​​​​​​ഷി​​​​​​​ൽ പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ൻ തി​​​​​​​ക​​​​​​​ച്ചും പ്രാ​​​​​​​പ്ത​​​​​​​നാ​​​​​​​ക്കി.

അ​​​​​റു​​​​​പ​​​​​തി​​​​​ലേറ അ​​​​​​​ടി​​​​​​​കു​​​​​​​റി​​​​​​​പ്പു​​​​​​​ക​​​​​​​ളും ദീ​​​​​​​ർ​​​​​​​ഘ​​​​​​​മാ​​​​​​​യ ഒ​​​​​​​രു മു​​​​​​​ഖ​​​​​​​വു​​​​​​​ര​​​​​​​യും ഉ​​​​​​​പ​​​​​​​സം​​​​​​​ഹാ​​​​​​​ര​​​​​​​വും ഉ​​​​​​​ള്ള ഈ ​​​​​​​കൃ​​​​​​​തി മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ഇം​​​​​​​ഗ്ലീ​​​​​​​ഷ് ഭാ​​​​​​​ഷാ​​​​​​​പ്രേ​​​​​​​മി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ഠി​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കും ഒ​​​​​​​രു വ​​​​​​​ലി​​​​​​​യ മു​​​​​​​ത​​​​​​​ൽകൂ​​​​​​​ട്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും. ഇ​​​​​​​തി​​​​​​​ന്‍റെ മു​​​​​​​ഖ​​​​​​​വു​​​​​​​ര​​​​​​​യി​​​​​​​ൽ ഈ ​​​​​​​ഗ്ര​​​​​​​ന്ഥ​​​​​​​ത്തെ പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ൻ ദാ​​​​​​​ന്തേ​​​​​​​യു​​​​​​​ടെ വീ​​​​​​​ത്താ ന്യൂ​​​​​​​വാ എ​​​​​​​ന്ന കൃ​​​​​​​തി​​​​​​​യെ​​​​​​​പ്പോ​​​​​​​ലെ പ​​​​​​​ദ്യ-​​​​​​​ഗ​​​​​​​ദ്യ കൃ​​​​​​​തി​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് വിശേഷിപ്പുക്കു. ഈ ​​​​​​​പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ​​​​​​​യു​​​​​​​ടെ ഏ​​​​​​​റ്റം വ​​​​​​​ലി​​​​​​​യ സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത പാ​​​​​​​ട്ടു​ക​​​​​​​വി​​​​​​​ത​​​​​​​യെ ത​​​​​​​ർ​​​​​​​ജ​​​​​​​മ ചെ​​​​​​​യ്യാ​​​​​​​ൻ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ഭാ​​​​​​​ഷ​​​​​​​യെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഡോ. ​​​​​​​ത​​​​​​​ര​​​​​​​ക​​​​​​​ൻ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന ത​​​​​​​ന്ത്ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ നീ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​രം ചെ​​​​​​​യ്ത ചി​​​​​​​ല ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​ല​​​​​​​യാ​​​​​​​ള കാ​​​​​​​വ്യ​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ മൂ​​​​​​​ല ക​​​​​​​വി​​​​​​​ത​​​​​​​യു​​​​​​​ടെ ചൈ​​​​​​​ത​​​​​​​ന്യം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​പ്പി​​​​​​​ടി​​​​​​​ക്കു​​​​​​​ന്നു.

വികാരനിർഭരം

ചി​​​​​​​ന്ന​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ൽ ശൂ​​​​​​​ലം​​​​​​​കൊ​​​​​​​ണ്ടു​​​​​​​ള്ള കു​​​​​​​ത്താ​​​​​​​ൽ ക​​​​​​​ട​​​​​​​ൽ​ത്തീ​​​​​​​ര​​​​​​​ത്തെ ക​​​​​​​ല്ലി​​​​​​​ൽ വീ​​​​​​​ണു മ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന തോ​​​​​​​മാ​​​​​​​ശ്ലീ​​​​​​​ഹ​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മാ​​​​​​​വ് സ്വ​​​​​​​ർ​​​​​​​ഗ​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് പ​​​​​​​റ​​​​​​​ന്നു​​​​​​​യ​​​​​​​രു​​​​​​​ന്ന കാ​​​​​​​ഴ്ച ഡോ. ​​​​​​​ത​​​​​​​ര​​​​​​​ക​​​​​​​ൻ ഭാ​​​​​​​ഷാ​​​​​​​ന്ത​​​​​​​രം ചെ​​​​​​​യ്യു​​​​​​​ന്പോ​​​​​​​ൾ അ​​​​​​​ത് ന​​​​​​​മ്മു​​​​​​​ടെ ശ്ര​​​​​​​ദ്ധ​​​​​​​യെ പി​​​​​​​ടി​​​​​​​ച്ചു​നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു.

The soul white-hued and pure like the dove, glorified in pristine bliss and grace,
Flies past the heavens up into the exquisitely white rosy celestial abode:
A circle of white spirits hallowing and circling
His soul as it ascended into Paradise was espied,
A carol of soul-soothing melodies as it telescoped the trills
Of the harp into the tootles of the flute
Into their offering of a perfect paean of praising God was heard.

ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ദ​​​​​​​ർ​​​​​​​ശ​​​​​​​നം ഇം​​​​​​​ഗ്ലീ​​​​​​​ഷ് ക​​​​​​​വി​​​​​​​ത​​​​​​​യി​​​​​​​ൽ എ​​​​​​​ന്ന ഗ്ര​​​​​​​ന്ഥ​​​​​​​ത്തി​​​​​​​ന് കേ​​​​​​​ര​​​​​​​ള സാ​​​​​​​ഹി​​​​​​​ത്യ അ​​​​​​​ക്കാ​​​​​​​ദ​​​​​​​മി അ​​​​​​​വാ​​​​​​​ർ​​​​​​​ഡ്, ത​​​​​​​ദ​​​​​​​ന​​​​​​​ന്ത​​​​​​​രം സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ഗു​​​​​​​രു​​​​​​​പൂ​​​​​​​ജാ അ​​​​​​​വ​​​​​​​ർ​​​​​​​ഡ്, ആ​​​​​​​ത്മ​​​​​​​വി​​​​​​​ദ്യ അ​​​​​​​വാ​​​​​​​ർ​​​​​​​ഡ് എ​​​​​​​ന്നി​​​​​​​വ ല​​​​​​​ഭി​​​​​​​ച്ച ഡോ.​​​​​​ ​ത​​​​​​​ര​​​​​​​ക​​​​​​​ൻ നോ​ട്ട​ർ​ഡാം യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്ന് 1987ൽ ​​​​​​​ഇം​​​​​​​ഗ്ലീ​​​​​​​ഷ് സാ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ പി​​​​​എ​​​​​​​ച്ച്ഡി ക​​​​​​​ര​​​​​​​സ്ഥ​​​​​​​മാ​​​​​​​ക്കി​​​​​​​യ പ​​​​​​​ണ്ഡി​​​​​​​ത​​​​​​​നാ​​​​​​​ണ്. മ​​​​​​​ല​​​​​​​യാ​​​​​​​ളം മ​​​​​​​ന​​​​​​​​​സി​​​​​​​ലാ​​​​​​​കാ​​​​​​​ത്ത വാ​​​​​​​യ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഈ ​​​​​​​പ​​​​​​​രി​​​​​​​ഭാ​​​​​​​ഷ വ​​​​​​​ള​​​​​​​രെ പ്ര​​​​​​​യോ​​​​​​​ജ​​​​​​​നം ചെ​​​​​​​യ്യും. ആ ​​​​​​​കാ​​​​​​​ര​​​​​​​ണ​​​​​​​ത്താ​​​​​​​ൽത​​​​​​​ന്നെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ആ​​​​​​​ളു​​​​​​​ക​​​​​​​ൾ, തോ​​​​​​​മാശ്ലീ​​​​​​​ഹാ​​​​​​​യെ അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​ദ്ദേ​​​​​​​ഹം ന​​​​​​​ൽ​​​​​​​കി​​​​​​​യ സ​​​​​​​ന്ദേ​​​​​​​ശം മ​​​​​​​ന​​​​​​​​​സി​​​​​​​ലാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും ഇ​​​​​​​ട​​​​​​​യാ​​​​​​​കും.

(മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ദ്യ നാ​​​​​​​ട​​​​​​​ക​കൃ​​​​​​​ത്താ​​​​​​​യ കൊ​​​​​​​ച്ചീ​​​​​​​പ്പ​​​​​​​ൻ ത​​​​​​​ര​​​​​​​ക​​​​​​​ന് ജ​​​​​ന്മം ​​ന​​​​​​​ൽ​​​​​​​കി​​​​​​​യ മാ​​​​​​​വേ​​​​​​​ലി​​​​​​​ക്ക​​​​​​​ര പോ​​​​​​​ള​​​​​​​ച്ചി​​​​​​​റ​​​​​​​യ്ക്ക​​​​​​​ൽ കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​മാ​​​​​​​യ ഡോ. ​​​​​​​ത​​​​​​​ര​​​​​​​ക​​​​​​​ൻ ആ​​​​​​​ന്നി​​​​​​​യി​​​​​​​ൽ മാ​​​​​​​ർ ഈ​​​​​​​വാ​​​​​​​നി​​​​​​​യോ​​​​​​​സ് കോ​​​​​​​ള​​​​​​​ജി​​​​​​​ലെ ഇം​​​​​​​ഗ്ലീ​​​​​​​ഷ് പ്ര​​​​​​​ഫ​​​​​​​സ​​​​​റാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ്ര​​​​​​​ഫ. കെ.​​​​​​​വി. ജോ​​​​​​​സ​​​​​​​ഫ് പ​​​​​​​ണ്ഡി​​​​​​​ത​​​​​​​നാ​​​​​​​യ ധ​​​​​​​ന​​​​​​​ത​​​​​​​ത്വ ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​നും പ​​​​​​​ല ഗ്ര​​​​​​​ന്ഥ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ക​​​​​​​ർ​​​​​​​ത്താ​​​​​​​വു​​​​​​​മാ​​​​​​​ണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.