ക​ട​ലോ​ര​ത്തി​ന്‍റെ രാ​ജ​കു​മാ​രി ഫ്ളോ​റി​യു​ടെ ഓ​ർ​മ​യ്ക്ക് ഇ​ന്ന് 65 ആണ്ട്
Tuesday, July 2, 2024 11:22 PM IST
അ​​​​ഡ്വ. ലെ​​​​ഡ്ഗ​​​​ർ ബാ​​​​വ (മു​​​​ൻ കൗ​​​​ണ്‍​സി​​​​ല​​​​ർ, ശം​​​​ഖു​​​​മു​​​​ഖം)
1957ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ ആ​​​​ദ്യ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​ത​​​​ന​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച ഐതി​​​​ഹാ​​​​സി​​​​ക​​​​മാ​​​​യ വി​​​​മോ​​​​ച​​​​ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ തീ​​​​ച്ചൂ​​​​ള​​​​യി​​​​ൽ ധീ​​​​ര​​​​ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച ഫ്ളോ​​​​റി​​​​യെ​​​​ന്ന ക​​​​ട​​​​ലോ​​​​ര​​​​ത്തി​​​​ന്‍റെ രാ​​​​ജ​​​​കു​​​​മാ​​​​രി​​​​യു​​​​ടെ ഓ​​ർ​​മ​​ക​​ൾ‌​​ക്ക് ഇ​​​​ന്ന് 65 വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്നു. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് മ​​​​ന്ത്രി​​​​സ​​​​ഭ രൂ​​​​പംന​​​​ൽ​​​​കി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​കാ​​​​ർ​​​​ഷി​​​​ക ന​​​​യ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള എ​​​​തി​​​​ർ​​​​പ്പാ​​​​യി​​​​രു​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യ ഗ​​​​തി​​​​വി​​​​ഗ​​​​തി​​​​ക​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ച വി​​​​മോ​​​​ച​​​​നസ​​​​മ​​​​ര​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്.

അ​​​​ങ്ക​​​​മാ​​​​ലി​​​​ക്കു പി​​ന്നാ​​ലെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​ലും ക​​​​ട​​​​ലോ​​​​ര​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളാ​​​​യ വെ​​​​ട്ടു​​​​കാ​​​​ട്ടി​​​​ലും പു​​​​ല്ലു​​​​വി​​​​ള​​​​യി​​​​ലും ചെ​​​​റി​​​​യ​​​​തു​​​​റ​​​​യി​​​​ലും ആ​​​​ർ​​​​ത്തി​​​​ര​​​​ന്പി​​​​യ അ​​​​ല​​​​മാ​​​​ല​​​​ക​​​​ളു​​​​ടെ സ​​​​മ​​​​രക്കൊടു​​​​ങ്കാ​​​​റ്റാ​​​​യി വി​​​​മോ​​​​ച​​​​നസ​​​​മ​​​​രം ആ​​​​ഞ്ഞ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

1959 ജൂ​​​​ണ്‍ 15ന് ​​​​സ്കൂ​​​​ൾ തു​​​​റ​​​​ക്കേ​​​​ണ്ട ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ടു​​​​മെ​​​​ന്ന് സ്വ​​​​കാ​​​​ര്യ സ്കൂ​​​​ൾ മാ​​​​നേ​​​​ജ്മെ​​​​ന്‍റും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ പി​​​​ക്ക​​​​റ്റു ചെ​​​​യ്യു​​​​മെ​​​​ന്ന് വി​​​​മോ​​​​ച​​​​ന​​​​സ​​​​മ​​​​ര സ​​​​മി​​​​തി​​​​യും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി. തു​​​​റ​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ൾ സ​​​​മ​​​​ര​​​​ക്കാ​​​​ർ പി​​​​ക്ക​​​​റ്റു ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​യി. പോ​​​​ലീ​​​​സ് പ​​​​ര​​​​ക്കേ ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് ന​​​​ട​​​​ത്തി.

ജൂ​​​​ണ്‍ 15നു ​​​​കൊ​​​​ച്ചു​​​​വേ​​​​ളി മാ​​​​ധ​​​​വ​​​​പു​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ യു​​​​പി സ്കൂ​​​​ൾ പി​​​​ക്ക​​​​റ്റ് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ക്കാ​​​​രും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം സ​​​​മ​​​​ര​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വേ​​​​ളി ടൈ​​​​റ്റാ​​​​നി​​​​യം ഫാ​​​​ക്ട​​​​റി​​​​യു​​​​ടെ പ​​​​ടി​​​​ക്ക​​​​ൽ നി​​​​ന്നാ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ ജാ​​​​ഥ വെ​​​​ട്ടു​​​​കാ​​​​ട് സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലീ​​​​സു​​​​മാ​​​​യി സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജും ക​​​​ല്ലേ​​​​റു​​​​മാ​​​​യി. പോ​​​​ലീ​​​​സ് ജാ​​​​ഥാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. വെ​​​​ട്ടു​​​​കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജോ​​​​ണി ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സും (50) 26കാ​​​​ര​​​​നാ​​​​യ ജോ ​​​​നെ​​​​റ്റോ​​​​യും ത​​​​ൽ​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ചു​​​​വീ​​​​ണു.

നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര താ​​​​ലൂ​​​​ക്കി​​​​ലെ പു​​​​ല്ലു​​​​വി​​​​ള​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ സ്കൂ​​​​ളു​​​​ക​​​​ളാ​​​​യ സെ​​​​ന്‍റ് മേ​​​​രീ​​​​സ് എ​​​​ൽ​​​​പി​​യും ​​ ലി​​​​യോ തെ​​​​ർ​​​​ട്ടീ​​​​സ് യു​​​​പി​​യും തു​​​​റ​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ​​​​ൻ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ യു​​​​പി​​​​എ​​​​സ് തു​​​​റ​​​​ന്നു. പു​​​​ല്ലു​​​​വി​​​​ള സ​​​​മ​​​​ര​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ പി​​​​ക്ക​​​​റ്റിംഗും തു​​​​ട​​​​ങ്ങി. നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര എ​​​​സ്ഐ​​​​യും സം​​​​ഘ​​​​വും പാ​​​​ഞ്ഞെ​​​​ത്തി, ഉ​​​​ട​​​​ൻത​​​​ന്നെ ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് തു​​​​ട​​​​ങ്ങി. വാ​​​​ക്കേ​​​​റ്റ​​​​വും ഉ​​​​ന്തുംത​​​​ള്ളും ന​​​​ട​​​​ന്നു. ആ​​​​ദ്യം പോ​​​​ലീ​​​​സ് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് നി​​​​റ​​​​യൊ​​​​ഴി​​​​ച്ചു. പി​​​​ന്നീ​​​​ട് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ നേ​​​​രേ വെ​​​​ടി​​​​വ​​​​ച്ചു. മൈ​​​​ക്കി​​​​ൾ യാ​​​​ക്കോ​​​​ബ എ​​​​ന്ന അറുപത്തിനാലു ​​​കാ​​​​ര​​​​നും യാ​​​​ഗ​​​​പ്പ​​​​ൻ എ​​​​ന്ന നാല്പത്തിയാറുകാ​​​​രനും വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. മ​​​​ണ്‍​സൂ​​​​ണ്‍ കാ​​​​ല​​​​ത്തെ ക​​​​ട​​​​ൽ ക്ഷോ​​​​ഭംമൂ​​​​ലം പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​യ ​​ക​​​​ട​​​​ലോ​​​​ര​​​​ത്തു​​നി​​​​ന്നു നാ​​​​ടി​​​​നെ ആ​​​​വേ​​​​ശം കൊ​​​​ള്ളി​​​​ച്ച ആ ​​​​മു​​​​ദ്രാ​​​​വാ​​​​ക്യം ഉ​​​​യ​​​​ർ​​​​ന്നു....
"ഞ​​​​ങ്ങ​​​​ളു​​​​ടെ ച​​​​ങ്കി​​​​ലെ ചോ​​​​ര​​​​യ്ക്കു നി​​​​ങ്ങ​​​​ടെ കൊ​​​​ടി​​​​യു​​​​ടെ നി​​​​റ​​​​മെ​​​​ങ്കി​​​​ൽ ആ ​​​​ചെ​​​​ങ്കൊ​​​​ടി​​​​യാ​​​​ണേ ക​​​​ട്ടാ​​​​യം പ​​​​ക​​​​രം ഞ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കും.’

സ​​​​മ​​​​രം ആ​​​​ളി​​​​പ്പ​​​​ട​​​​ർ​​​​ന്ന് ക​​​​ട​​​​ലോ​​​​ര​​​​ത്തു കൊ​​​​ടു​​​​ങ്കാ​​​​റ്റ് വി​​​​ത​​​​ച്ചു. 1959 ജൂ​​​​ലൈ മൂ​​​​ന്നി​​​​ന് പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ട് വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ ജാ​​​​ഥ ചെ​​​​റി​​​​യ​​​​തു​​​​റ​​​​യി​​​​ൽ​​നി​​​​ന്നു വ​​​​ലി​​​​യ​​​​തു​​​​റ ജം​​​​ഗ്ഷ​​​​നി​​​​ലേ​​​​ക്കു നീ​​​​ങ്ങി. പോ​​​​ലീ​​​​സും സ​​​​ജ്ജ​​​​മാ​​​​യി നി​​​​ന്നു. ജാ​​​​ഥ പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു. ഒ​​​​പ്പം സം​​​​ഘ​​​​ർ​​​​ഷ​​​​വും ക​​​​ല്ലേ​​​​റു​​​​മാ​​​​യി. പോ​​​​ലീ​​​​സ് സ​​​​മ​​​​ര​​​​ക്കാ​​​​രാ​​​​യ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ നേ​​​​ർ​​​​ക്ക് വെ​​​​ടി​​​​വ​​​​ച്ചു. ആ ​​​​ക​​​​ട​​​​ലോ​​​​ര​​​​ത്ത് ര​​​​ക്തം ചി​​​​ന്തി പി​​​​ട​​​​ഞ്ഞുവീ​​​​ണ​​​​ത് അ​​​​ഞ്ചു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​മ്മ​​യും ഗ​​​​ർ​​​​ഭി​​​​ണി​​​​യു​​​​മാ​​​​യ ഫ്ളോ​​റി​​യെ​​​​ന്ന മു​​​​പ്പ​​​​തു​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​പ്പം വെ​​​​ടി​​​​യേ​​​​റ്റ ഇരുപത്തി രണ്ടുകാ​​​​ര​​​​നാ​​​​യ ആ​​​​ന്‍റ​​​​ണി സി​​​​ൽ​​​​വ​​​​യും ഇരുപതുകാ​​​​ര​​​​നാ​​​​യ ലാ​​​​സ​​​​റും മ​​​​രി​​​​ച്ചു വീ​​​​ണു.

ക​​​​മ്യൂ​​​​ണി​​​​സ്റ്റ് സ​​​​ർ​​​​ക്കാ​​​​രി​​​​നും പോ​​​​ലീ​​​​സി​​​​നു​​​​മെ​​​​തി​​​​രേ ജ​​​​ന​​​​രോ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യി ആ​​​​ഞ്ഞ​​​​ടി​​​​ച്ചു. കേ​​​​ര​​​​ള നാ​​​​ടി​​​​നെ​​​​യാ​​​​കെ പി​​​​ടി​​​​ച്ചു​​​​കു​​​​ലു​​​​ക്കി, ആ​​​​ളി​​​​പ്പ​​​​ട​​​​ർ​​​​ന്ന ആ ​​​​മു​​​​ദ്രാ​​​​വാ​​​​ക്യം ആ ​​​​ക​​​​ട​​​​ലോ​​​​ര​​​​ത്തു നി​​​​ന്നും ഉ​​​​യ​​​​ർ​​​​ന്നു... ‘തെ​​​​ക്കു തെ​​​​ക്കൊ​​​​രു ദേ​​​​ശ​​​​ത്ത് അ​​​​ല​​​​മാ​​​​ല​​​​ക​​​​ളു​​​​ടെ തീ​​​​ര​​​​ത്ത് ഭ​​​​ർ​​​​ത്താ​​​​വി​​​​ല്ലാ നേ​​​​ര​​​​ത്ത് ഫ്ളോ​​​​റി​​​​യെ​​​​ന്നൊ​​​​രു ഗ​​​​ർ​​​​ഭി​​​​ണി​​​​യെ ചുട്ടുകരിച്ചൊരു സ​​​​ർ​​​​ക്കാ​​​​രേ, പ​​​​ക​​​​രം ഞ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കും.’ ആ ​​​​മു​​​​ദ്രാ​​​​വാ​​​​ക്യം കേ​​​​ര​​​​ള ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ഭ​​​​ര​​​​ണത്തി​​​​നു അ​​​​ന്ത്യം കു​​​​റി​​​​ക്കു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.