ഭി​ക്ഷാം​ദേ​ഹി​ക​ളു​ടെ "ന​മ്പ​ർ വ​ൺ' കേ​ര​ളം!
Thursday, June 27, 2024 1:54 AM IST
ഫാ. ​​ജോ​​ഷി മ​​യ്യാ​​റ്റി​​ൽ
ഇ​​ക്ക​​ഴി​​ഞ്ഞ ഏ​​പ്രി​​ൽ നാ​​ലിന് മു​​ൻ ഇ​​ൻ​​ഫോ​​സി​​സ് സി​​എ​​ഫ്ഒ​​യും ആ​​രി​​ൻ കാപ്പി​​റ്റ​​ലി​​ന്‍റെ ചെ​​യ​​ർ​​മാ​​നു​​മാ​​യ മോ​​ഹ​​ൻ​​ദാ​​സ് പൈ ​​എ​​ക്‌​​സി​​ൽ എ​​ഴു​​തി: “ഇ​​താ​​ണ് കേ​​ര​​ള​​ത്തി​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ദു​​ര​​ന്തം. വി​​ദ്യാ​​സ​​മ്പ​​ന്ന​​രാ​​യ യു​​വാ​​ക്ക​​ൾ കേ​​ര​​ളം വി​​ട്ടു​​പോ​​കു​​ന്നു. സ​​ർ​​ക്കാ​​ർ വി​​ഡ്ഢി​​ത്തം കാ​​ട്ടു​​ക​​യും മോ​​ശം ന​​യ​​ങ്ങ​​ൾ അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. യു​​വ​​ത്വം ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ ഏ​​തു സം​​സ്ഥാ​​ന​​ത്തി​​നും എ​​ങ്ങ​​നെ​​യാ​​ണ് വി​​ക​​സി​​ക്കാ​​നാ​​കു​​ന്ന​​ത്? കേ​​ര​​ള​​ത്തി​നു വ​​ൻ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​മു​​ണ്ട്. വ്യ​​വ​​സാ​​യ​​വും സേ​​വ​​ന​​ങ്ങ​​ളും സ്വാ​​ഗ​​തം ചെ​​യ്യു​​ക, ബി​​സി​​ന​​സ് എ​​ളു​​പ്പ​​മു​​ള്ള​​താ​​ക്കു​​ക, തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക”

കേ​​ര​​ള​​ത്തി​​ന് എ​​ന്തു പ​​റ്റി?

"കേ​​ര​​ളം ന​​മ്പ​​ർ വ​​ൺ' എ​​ന്ന രാ​​ഷ്‌​ട്രീ​​യ​​ക്കാ​​രു​​ടെ​​യും മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും ച​​തി​​പ്ര​​യോ​​ഗ​​ത്തി​​ൽ കു​​ടു​​ങ്ങി കാ​​ലി​​ന​​ടി​​യി​​ൽ​നി​ന്നു മ​​ണ്ണൊ​​ലി​​ച്ചു​പോ​​യ​​തു തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യാ​​തെപോ​​യ ഒ​​രു ജ​​ന​​ത​​തി - ഇ​​താ​​ണ് മ​​ല​​യാ​​ളി​​ക​​ൾ! പ​​തി​​നാ​​റാം നൂ​​റ്റാ​​ണ്ടു മു​​ത​​ൽ ക്രൈ​​സ്ത​​വ മി​​ഷ​​ണ​​റി​​മാ​​ർ ന​​ല്കി​​യ വി​​ദ്യാ​​ഭ്യാ​​സ-​​ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന മേ​​ഖ​​ല​​ക​​ളി​​ലെ സം​​ഭാ​​വ​​ന​​ക​​ളാ​​യി​​രു​​ന്നു സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു മു​​മ്പു​​ത​​ന്നെ മേ​​ൽ​​പ്പ​​റ​​ഞ്ഞ മേ​​ഖ​​ല​​ക​​ളി​​ൽ അ​​സൂ​​യാ​​വ​​ഹ​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്കു കേ​​ര​​ളീ​​യ​​രെ എ​​ത്തി​​ച്ച​​ത്.

സം​​സ്ഥാ​​ന ​​രൂ​​പീ​​ക​​ര​​ണം മു​​ത​​ലി​​ങ്ങോ​​ട്ട് വി​​വി​​ധ​​ങ്ങ​​ളാ​​യ മേ​​ഖ​​ല​​ക​​ളി​​ൽ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി കൈ​​വ​​രി​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​നു ക​​ഴി​​ഞ്ഞ​​തും ആ ​​അ​​ടി​​ത്ത​​റ ഉ​​ണ്ടാ​​യി​​രു​​ന്ന​​തു​​കൊ​​ണ്ടാ​​ണ്. എ​​ന്നാ​​ൽ, രാ​​ഷ്‌​ട്രീ​​യ മേ​​ഖ​​ല​​യി​​ൽ പി​​ന്തി​​രി​​പ്പ​​ൻ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ങ്ങ​​ളും അ​​ഴി​​മ​​തി​​ക്കാ​​രും വ​​ർ​​ഗീ​​യ​​ക്കോ​​മ​​ര​​ങ്ങ​​ളും പി​​ടി​​മു​​റു​​ക്കു​​ക​​യും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ ക​​സേ​​ര​​ക​​ളി​​ൽ ക​​ഴി​​വി​​ല്ലാ​​ത്ത​​വ​​ർ രാ​​ഷ്‌​ട്രീ​​യ പ​​രി​​ര​​ക്ഷ​​യോ​​ടെ വേരുറപ്പിക്കു​ക​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ ക​​ക്ഷി​​രാ​​ഷ​​ട്രീ​​യ​​ത്തി​​ൻ കീ​​ഴി​​ലാ​​വു​​ക​​യും വ്യ​​വ​​സാ​​യ​​വും വ്യാ​​പാ​​ര​​വും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം പോ​​ലും തി​​രി​​ച്ച​​റി​​യാ​​ത്ത​​വ​​ർ മ​​ന്ത്രി​​മാ​​രാ​​വു​​ക​​യും ചെ​​യ്ത​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ പ​​ടി​​യി​​റ​​ക്കം ആ​​രം​​ഭി​​ച്ചു. ഇ​​പ്പോ​​ൾ പ​​ര​​മദ​​യ​​നീ​​യ​​മാ​​യ അ​​വ​​സ്ഥ​​യി​​ൽ നാം ​​എ​​ത്തി​​ച്ചേ​​രു​​ക​​യും ചെ​​യ്തു!

ഇ​​ന്ന​​ത്തെ കേ​​ര​​ളം!

2017ലെ ​​നാ​​ഷ​​ണ​​ൽ സാ​​മ്പി​​ൾ സ​​ർ​​വേ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​ന്‍റെ (എൻഎസ്എസ്ഒ) ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന അ​​വ​​സ്ഥ​​യു​​ള്ള​​ത് കേ​​ര​​ള​​ത്തി​​ലാ​​ണ്. കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ന്‍റെ 2013ലെ ​​ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം കേ​​ര​​ള​​ത്തിന്‍റെ തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്ക് 7.4 ശതമാനമാ​​ണ്. ഇ​​തു ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യെ (2.3%) അ​​പേ​​ക്ഷി​​ച്ച് വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. 15-25 പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള യു​​വാ​​ക്ക​​ളും 15-30 പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള യു​​വ​​തി​​ക​​ളും കേ​​ര​​ള​​ത്തി​​ൽ രൂ​​ക്ഷ​​മാ​​യ തൊ​​ഴി​​ലി​​ല്ലാ​​യ്മ അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രാ​​ണ്.

2024 ജ​​നു​​വ​​രി-​​മാ​​ർ​​ച്ച് പാ​​ദ​​ത്തി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ ഏ​​റ്റ​​വും പു​​തി​​യ Periodic Labour Force Surveyയു​​ടെ (PLFS) സ്ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്ക് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ 15-29 വ​​യ​​സു​​കാ​​ർ​​ക്കി​​ട​​യി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്ക് കേ​​ര​​ള​​ത്തി​​ലാ​​ണെ​​ന്നാ​​ണ്. പു​​രു​​ഷ​​ന്മാ​​രു​​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്കി​​ൽ ഏ​​റ്റ​​വും മു​​ന്നി​​ൽ കേ​​ര​​ള​​വും (24.3) ഏ​​റ്റ​​വും പി​​ന്നി​​ൽ ഡ​​ൽ​​ഹി​​യും (2.5) ആ​​ണ്. സ്ത്രീ​​ക​​ളു​​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്കി​​ൽ മു​​ന്നി​​ൽ നി​​ല്ക്കു​​ന്ന​​ത് ജ​​മ്മു-​​കാഷ്മീ​​രും (48.6) കേ​​ര​​ള​​വും (46.6) പി​​ന്നി​​ൽ നി​​ല്ക്കു​​ന്ന​​ത് ഡ​​ൽ​​ഹി​​യും (5.7) ആ​​ണ്.

ദേ​​ശാ​​ട​​ന​​പ്പ​​ക്ഷി​​കൾ

2018ൽ ​​കേ​​ര​​ള​​ത്തി​​ൽനി​​ന്നു​​ള്ള മൊ​​ത്തം വി​​ദേ​​ശ​​ കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ എ​​ണ്ണം 21 ല​​ക്ഷം ആ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞയാ​​ഴ്ച ലോ​​ക കേ​​ര​​ള സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട കേ​​ര​​ള മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​വേ (KMS 2023) പ്ര​​കാ​​രം അ​​ത് ഇ​​രു​​പ​​ത്തി​​ര​​ണ്ടു ല​​ക്ഷം ആ​​യി ഉ​​യ​​ർ​​ന്നു. ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം, കേ​​ര​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചുവ​​രു​​ന്ന കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ടെ എ​​ണ്ണം 2018ൽ ​​പ​​ന്ത്ര​​ണ്ടു ല​​ക്ഷം ആ​​യി​​രു​​ന്നെ​​ങ്കി​​ൽ 2023ൽ ​​അ​​ത് പ​​തി​​നെ​​ട്ടു ല​​ക്ഷ​​മാ​​യി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട് എ​​ന്ന​​താ​​ണ്.

സം​​സ്ഥാ​​ന​​ത്തുനിന്നു നേ​​ര​​ത്തേ കു​​ടി​​യേ​​റി​​യ​​വ​​ർ പശ്ചിമേഷ്യൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു കു​​ടി​​യേ​​റി ദു​​ബാ​​യ്, അ​​ബു​​ദാ​​ബി തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ൾ നി​​ർ​​മി​​ച്ച അ​​വി​​ദ​​ഗ്ധ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി​​രു​​ന്നു. ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത അ​​ടു​​ത്തി​​ടെ ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തുനി​​ന്നു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​രി​​ൽ 89.1% പേ​​രും ആ​​റു ജി​​സി​​സി (Gulf Co-operation Council) രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്.

കേ​​ന്ദ്രസ​​ർ​​ക്കാ​​രിന്‍റെ ക​​ണ​​ക്കു​​​​പ്ര​​കാ​​രം 2019ൽ ​​കേ​​ര​​ള​​ത്തി​​ൽനി​​ന്ന് 30,948 പേ​​ർ വി​​ദേ​​ശ​​ത്ത് ഉ​​ന്ന​​തവി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി പോ​​യി​​ട്ടു​​ണ്ട്. 2016ൽ ​​ഇ​​ത് 18,428 ആ​​യി​​രു​​ന്നു. കെഎംഎസ്-2023 പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ൽനി​​ന്നു​​ള്ള കു​​ടി​​യേ​​റ്റ ജ​​ന​​സം​​ഖ്യ​​യി​​ൽ 11.3 ശതമാനവും ​​വി​​ദ്യാ​​ർഥി​​ക​​ളാ​​ണ്. 2018ൽ 1,29,763 ​​ആ​​യി​​രു​​ന്നു അ​​വ​​രു​​ടെ എ​​ണ്ണ​​മെ​​ങ്കി​​ൽ 2023ൽ ​​അ​​ത് ഇ​​ര​​ട്ടി​​യാ​​യി ഉ​​യ​​ർ​​ന്നു (2,50,000).

ഇ​​ന്നു കേ​​ര​​ള​​ത്തി​​ൽനി​​ന്നു കു​​ടി​​യേ​​റു​​ന്ന യു​​വാ​​ക്ക​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത് പ​​ടി​​ഞ്ഞാ​​റ​​ൻ രാ​​ജ്യ​​ങ്ങ​​ളെ​​യാ​​ണ്. വി​​ദ്യാ​​ഭ്യാ​​സ​​മി​​ല്ലാ​​ത്ത​​വ​​രും വൈ​​ദ​​ഗ്ധ്യ​​മി​​ല്ലാ​​ത്ത​​വ​​രു​​മാ​​യ യു​​വാ​​ക്ക​​ൾ ത​​ങ്ങ​​ളു​​ടെ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു കു​​ടി​​യേ​​റു​​ന്ന​​ത് പാ​​ശ്ചാ​​ത്യ​​ലോ​​കം ആ​​ഗ്ര​​ഹി​​ക്കാ​​ത്ത​​തി​​നാ​​ൽ, കേ​​ര​​ള​​ത്തി​​ലെ യു​​വാ​​ക്ക​​ൾ ഇ​​പ്പോ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​മാ​​ർ​​ഗം അ​​വ​​ലം​​ബി​​ക്കു​​ന്നു.

കാ​​ന​​ഡ, യു​​കെ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ വി​​ദേ​​ശ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ പ​​ഠി​​ക്കാ​​ൻ പ്ര​​വേ​​ശ​​നം, താ​​മ​​സം, പാ​​ർ​​ട്ട് ടൈം ​​ജോ​​ലി എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി​​ക​​ൾ കേ​​ര​​ള​​ത്തി​​ലെ പ​​ല ചെ​​റു​​പ​​ട്ട​​ണ​​ങ്ങ​​ളി​​ലും സജീവ മാണ്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ റീ-​​പേ​​യ്‌​​മെന്‍റ് നി​​ര​​ക്ക് ഏ​​ക​​ദേ​​ശം 100 ശതമാനം ആ​​യ​​തി​​നാ​​ൽ വി​​ദേ​​ശ​​ത്തേ​​ക്കു പോ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ആ​​ളു​​ക​​ൾ​​ക്കു പ​​ഠ​​നവാ​​യ്പ ന​​ൽ​​കാ​​ൻ കേ​​ര​​ള​​ത്തി​​ലെ ബാ​​ങ്കു​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്നു. എട്ടു ല​​ക്ഷം മു​​ത​​ൽ 35–45 ല​​ക്ഷം രൂ​​പ വ​​രെ​​യാ​​ണ് മി​​ക്ക​​വ​​രും വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ എ​​ടു​​ക്കു​​ന്ന​​ത്.

2022 സെ​​പ്റ്റം​​ബ​​ർ ഏഴിന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഒ​​രു ലേ​​ഖ​​ന​​ത്തി​​ൽ, സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കേ​​ഴ്‌​​സ് കോ​​ൺ​​ഫ​​റ​​ൻ​​സ് (SLBC) പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ളി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്നും മൊ​​ത്തം കു​​ടി​​ശി​​കത്തുക 2019 മാ​​ർ​​ച്ചി​​ൽ 9,841 കോ​​ടി രൂ​​പ​​യി​​ൽനി​​ന്ന് 11,061 കോടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു​​വെ​​ന്നും റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വി​​ദേ​​ശ​​ത്തേ​​ക്കു പോ​​കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ഭാ​​ഷാ​​പ​​ഠ​​ന കേ​​ന്ദ്ര​​ങ്ങ​​ളും കൂ​​ണു​​പോ​​ലെ മു​​ള​​യ്ക്കു​​ക​​യാ​​ണ്. നി​​ല​​വി​​ൽ ഐഇഎൽടിഎസ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ര​​ണ്ടു ല​​ക്ഷ​​ത്തോ​​ളം ചെ​​റു​​പ്പ​​ക്കാ​​ർ പേ​​രു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്.

യു​​കെ, യു​​എ​​സ്എ, കാ​​ന​​ഡ, ന്യൂ​​സി​​ലാ​​ൻ​​ഡ് തു​​ട​​ങ്ങി​​യ പ​​ര​​മ്പ​​രാ​​ഗ​​ത വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്ര​​മ​​ല്ല, മെ​​ക്സി​​ക്കോ, ഐ​​സ്‌​​ലാ​​ൻ​​ഡ്, വി​​യ​​റ്റ്‌​​നാം, കി​​ർ​​ഗി​​സ്ഥാ​​ൻ, ക​​രീ​​ബി​​യ​​ൻ ദ്വീ​​പു​​ക​​ളി​​ലെ ബാ​​ർ​​ബ​​ഡോ​​സ്, സ്ലോ​​വേ​​നി​​യ, സ്ലൊ​​വാ​​ക്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ കു​​ടി​​യേ​​റ്റം ന​​ട​​ത്തു​​ന്നു. ബാ​​ൾ​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും മു​​ൻ സോ​​വി​​യ​​റ്റ് യൂ​​ണി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും ഫീ​​സ് വ​​ള​​രെ കു​​റ​​വാ​​യ​​തി​​നാ​​ൽ, ന​​ല്ലൊ​​രു വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി കു​​ടി​​യേ​​റ്റ​​ക്കാ​​രും ആ ​​വ​​ഴി​​യാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

കു​​ടി​​യേ​​റു​​ന്ന വി​​ദ്യാ​​ർഥി​​ക​​ൾ​​ക്കു ഫ​​ല​​പ്ര​​ദ​​മാ​​യ ര​​ജി​​സ്ട്രേ​​ഷ​​ൻ സം​​വി​​ധാ​​നം പോ​​ലും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ചി​​ല​​പ്പോ​​ൾ വ​​ൻ​​തോ​​തി​​ലു​​ള്ള അ​​ത്ത​​രം വി​​ദ്യാ​​ർഥി കു​​ടി​​യേ​​റ്റ​​ യാ​​ഥാ​​ർ​​ഥ്യ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​തെ പോ​​യെ​​ന്നും വ​​രാം. അ​​ടു​​ത്തി​​ടെ വു​​ഹാ​​നി​​ൽ കോ​​വി​​ഡ് പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട സ​​മ​​യ​​ത്ത് കേ​​ര​​ള​​ത്തി​​ൽനി​​ന്ന് 244 വി​​ദ്യാ​​ർ​​ഥിക​​ൾ അ​​വി​​ടെ പ​​ഠി​​ക്കു​​ന്ന​​താ​​യി സ​​ർ​​ക്കാ​​ർ ക​​ണ്ടെ​​ത്തി. അ​​തു​​പോ​​ലെ, യുക്രെ​​യ്ൻ-​​റ​​ഷ്യ യു​​ദ്ധ​​സ​​മ​​യ​​ത്ത്, യുക്രെ​​യ്നി​​ൽ പ​​ഠി​​ക്കു​​ന്ന 322 വി​​ദ്യാ​​ർഥി​​ക​​ളെ സ​​ർ​​ക്കാ​​ർ ക​​ണ്ടെ​​ത്തി. ഈ ​​തി​​രി​​ച്ച​​റി​​വ് സാ​​ധ്യ​​മാ​​യ​​ത്, ഐ​​ഡി കാ​​ർ​​ഡു​​ക​​ൾ​​ക്കാ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ കേ​​ര​​ളം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സ​​ഹാ​​യ സം​​ഘ​​ട​​ന​​യാ​​യ നോ​​ർ​​ക്ക വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ഴാ​​ണ്.

അ​​ഗ്നി​​പ​​രീ​​ക്ഷ​​ക​​ൾ!

പ​​ത്തൊ​​മ്പ​​തും ഇ​​രു​​പ​​തും വ​​യ​​സു​​ള്ള ചെ​​റു​​പ്പ​​ക്കാ​​ർ കൃ​​ത്യ​​മാ​​യ ല​​ക്ഷ്യ​​ബോ​​ധ​​മി​​ല്ലാ​​തെ, വ​​ൻ സാ​​മ്പ​​ത്തി​​കബാ​​ധ്യ​​ത ത​​ല​​യി​​ലേ​​റ്റി യൂ​​റോ​​പ്പി​​ലേ​​ക്കും മ​​റ്റും കു​​ടി​​യേ​​റു​​മ്പോ​​ൾ അ​​തു ഭാ​​വി​​യി​​ൽ അ​​വ​​ർ​​ക്കുത​​ന്നെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും വ​​രു​​ത്തി​​വ​​യ്ക്കാ​​വു​​ന്ന വി​​ന​​ക​​ളെ​​ക്കു​​റി​​ച്ചു ഗൗ​​ര​​വ​​മാ​​യ വി​​ചി​​ന്ത​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കുന്നുണ്ടോ? വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ൾ അ​​വ​​യു​​ടെ കു​​ടി​​യേ​​റ്റ​​ ന​​യ​​ങ്ങ​​ളി​​ലും നി​​യ​​മ​​ങ്ങ​​ളി​​ലും വ​​രു​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ ന​​മു​​ക്കു പ​​രി​​ഗ​​ണി​​ക്കാ​​തി​​രി​​ക്കാ​​നാ​​വി​​ല്ല​​. മ​​ണ്ണി​​ന്‍റെ മ​​ക്ക​​ൾ വാ​​ദം പ​​ലേട​​ത്തും പ്ര​​ബ​​ല​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. പ്ര​​തി​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യും സാ​​മൂ​​ഹി​​കാ​​ന്ത​​രീ​​ക്ഷ​​വും ഒ​​റ്റ​​പ്പെ​​ട​​ലും സൃ​​ഷ്ടി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളും ചി​​ല്ല​​റ​​യ​​ല്ല. കൗ​​മാ​​ര​​പ്രാ​​യം ക​​ഴി​​യാ​​ത്ത പ്ര​​വാ​​സി​​ക​​ൾ​​ക്ക് ഉ​​ണ്ടാ​​കാ​​വു​​ന്ന "ക​​ൾ​​ച്ച​​റ​​ൽ ഷോ​​ക്ക്' എ​​ന്ന അ​​തി​​ഗു​​രു​​ത​​ര​​മാ​​യ ഒ​​രു വി​​ഷ​​യ​​വും അ​​വ​​ഗ​​ണി​​ക്കാ​​നാകില്ല.

തിരിച്ചുവരാത്ത ദേശാടനം

1970ക​​ളി​​ൽ ആ​​രം​​ഭി​​ച്ച ഗ​​ൾ​​ഫ് ​​കു​​ടി​​യേ​​റ്റ​​വു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ, യൂ​​റോ​​പ്പി​​ലേ​​ക്കും വ​​ട​​ക്കേ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള ഇ​​പ്പോ​​ഴ​​ത്തെ കു​​ടി​​യേ​​റ്റ​​ത്തി​​ന് ഒ​​രു വ്യ​​ത്യാ​​സ​​മു​​ണ്ട്. സ​​മ്പാ​​ദി​​ക്കു​​ക എ​​ന്ന​​തി​​നേക്കാ​​ൾ മെ​​ച്ച​​പ്പെ​​ട്ട ജീ​​വി​​ത​​നി​​ല​​വാ​​ര​​വും സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​വും ക​​ണ്ടെ​​ത്തു​​ക എ​​ന്ന​​താ​​ണ് പു​​തു​​ത​​ല​​മു​​റ​​യു​​ടെ ല​​ക്ഷ്യം! ഒ​​രു നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു ​​ശേ​​ഷം കേ​​ര​​ള​​ത്തി​​ൽനിന്നു ഗ​​ൾ​​ഫി​​ലേ​​ക്കു കു​​ടി​​യേ​​റി​​യ യു​​വാ​​ക്ക​​ൾ തി​​രി​​ച്ചെ​​ത്തി.

എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ സ്വാ​​ഭാ​​വി​​ക​​മാ​​യ പ​​രി​​ണ​​തി ആ ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ സ്ഥി​​ര​​താ​​മ​​സം ആ​​യി​​രി​​ക്കും. അ​​തി​​നു പ​​ല കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട് - ജീ​​വി​​ത സൗ​​ക​​ര്യ​​ങ്ങ​​ൾ, ഉ​​യ​​ർ​​ന്ന വ​​രു​​മാ​​നം, സാ​​മൂ​​ഹി​​കസു​​ര​​ക്ഷാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ, സ്ത്രീ-​​പു​​രു​​ഷ​​സ​​മ​​ത്വം, വ്യ​​ക്തി​​സ്വാ​​ത​​ന്ത്ര്യം, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ രാഷ്‌ട്രീ​​യാ​​വ​​സ്ഥ, സ​​മാ​​ധാ​​ന​​മു​​ള്ള ജീ​​വി​​തം എ​​ന്നി​​ങ്ങ​​നെ പ​​ല​​തും.

ന​​മു​​ക്ക് എ​​ന്തു ചെ​​യ്യാ​​നാ​​കും?

ഓ​​ക്‌​​സ്‌​​ഫ​​ഡ് മാ​​ർ​​ട്ടി​​ൻ സ്‌​​കൂ​​ൾ അ​​ടു​​ത്തി​​ടെ "നൈ​​പു​​ണ്യ​​ത്തിന്‍റെ ഭാ​​വി: 2030ക​​ളി​​ലെ തൊ​​ഴി​​ൽ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ന​​ട​​ത്തി​​യ ഒ​​രു പ​​ഠ​​നം പ​​റ​​യു​​ന്ന​​ത് 2030ഓ​​ടെ ല​​ഭ്യ​​മാ​​കു​​ന്ന തൊ​​ഴി​​ലു​​ക​​ളു​​ടെ മു​​പ്പ​​ത് ശ​​ത​​മാ​​ന​​വും ഇന്നു നി​​ല​​വി​​ലി​​ല്ലാ​​ത്ത​​വ​​യാ​​യി​​രി​​ക്കുമെ​​ന്നാ​​ണ്.

പ​​രി​​മി​​ത​​മാ​​യ പ​​രി​​ഹാ​​ര​​ സാധ്യതകൾ

1. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ​യും തൊ​ഴി​ൽ മേ​ഖ​ല​യു​ടെ​യും അ​ന​ന്ത സാ​ധ്യ​ത​ക​ൾ ആഗോളവൽക്കരണം തു​റ​ന്നി​ടു​ന്നു​ണ്ട്. അ​വ സ​ർ​ഗാ​ത്മ​ക​മാ​യും കാ​ലി​ക​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഉ​ത​കാ​ത്ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ​യും തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും പൊ​ളി​ച്ചെ​ഴു​ത​ണം. ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട​ത് ഈ ​മേ​ഖ​ല​ക​ളെ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ കൈ​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച് അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന​നി​ല​വാ​ര​വും ലോ​ക​പ​രി​ച​യവും ഉ​ള്ള​വ​രും പ്ര​ഗ​ല്ഭ​രും അ​ട​ങ്ങു​ന്ന സ്വ​ത​ന്ത്ര സം​വി​ധാ​ന​ത്തി​നു കീ​ഴി​ലാ​ക്കു​ക​യെ​ന്ന​താ​ണ്.

2. ചെ​റു​പ്പ​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​നാ​കു​ന്ന കോ​ഴ്സു​ക​ളോ തൊ​ഴി​ൽ​ സം​രം​ഭ​ങ്ങ​ളോ ഉ​ട​ൻ ഏ​ർ​പ്പെ​ടു​ത്ത​ണം.

3. വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ത​ത്ര​പ്പാ​ടി​ന​പ്പു​റ​ത്ത് വി​ദ്യാ​ഭ്യാ​സ​ത്തി​നു നൂ​ത​ന മു​ഖം ന​ല്കാ​നു​ള്ള ഗൗ​ര​വ വി​ചി​ന്ത​ന​ങ്ങ​ളി​ലും ച​ർ​ച്ച​ക​ളി​ലും പ​ദ്ധ​തി​ക​ളി​ലും ക​ത്തോ​ലി​ക്കാ സ​ഭ മു​ഴു​ക​ണം.

4. ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ തൊ​ഴി​ൽ​പ​ര​മാ​യ ല​ക്ഷ്യ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം. ക​രി​യ​ർ ഓ​പ്ഷ​നു​ക​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം പ​ള്ളി​ക​ള​ട​ക്കം ഒ​രു​ക്ക​ണം.

5. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലേ​ക്കു ശ്ര​ദ്ധ തി​രി​ച്ചു​വി​ടാം.

6. ഇ​ൻ​ഡ​സ്ട്രി​യും അ​ക്കാ​ദ​മി​യും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്താ​ൻ അ​ഥ​വാ, തൊഴിൽക്ഷമത (employability) വ​ള​ർ​ത്താ​ൻ ഉ​ത​കു​ന്ന​താ​ക​ണം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​രി​ക്കു​ലം.

7. പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് “പഠനത്തോടൊപ്പം സന്പാദ്യവും’’ (Earn while you learn) എ​ന്ന സ​മ്പ്ര​ദാ​യം അ​നു​ഷ്ഠി​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​രം ഒ​രു​ക്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.