Services & Questions
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത്? ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
റ്റിറ്റി ജോസ്, ചാലക്കുടി
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിവരം കാണിച്ച് പ്രധാനപ്പെട്ട പത്രത്തിൽ പരസ്യം ചെയ്യുക. അതിനുശേഷം 15 ദിവസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരം കാണിച്ചുകൊണ്ടുള്ള സത്യവാംഗ്മൂലം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട് മുദ്രപത്രത്തിൽ ലഭ്യമാക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള ഫീസ് ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചെല്ലാൻ സഹിതം നിശ്ചിത ഫോമിലുള്ള അപേക്ഷ, ഹയർസെക്കൻഡറി പരീക്ഷ എഴുതിയ സ്കൂളിലെ പ്രിൻസിപ്പലിന് സർപ്പിക്കുക. പ്രിൻസിപ്പൽ ഈ അപേക്ഷ ഹയർസെക്കൻഡറി ഡയറക്ടർക്ക് സമർപ്പിക്കും. ഡയറക്ടറുടെ ഓഫീസിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും.