Services & Questions
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ് പ്രകാരം കളക്ടറാണ് എന്നെ നിയമിച്ചത്. എനിക്ക് ഏഴു വർഷത്തെ സർവീസുണ്ട്. 2021 മേയ് 31ന് റിട്ടയർ ചെയ്യും. മിനിമം പത്തുവർഷം സർവീസ് ഇല്ലാത്ത എനിക്ക് മിനിമം പെൻഷൻ ആണോ, എക്സ്ഗ്രേഷ്യ പെൻഷനോ ആണ് അനുവദിക്കുന്നത്?
സെബാസ്റ്റ്യൻ, പത്തനംതിട്ട
താങ്കൾക്ക് എട്ടു വർഷത്തിലധികം സർവീസ് മാത്രമേ ലഭിക്കൂ. മിനിമം പെൻഷനുള്ള യോഗ്യത പത്തു വർഷമാണ്. എന്നാൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പത്തു വർഷത്തെ യോഗ്യതാ സർവീസ് ഇല്ലെങ്കിലും മിനിമം പെൻഷൻ ലഭിക്കും. മൂന്നു വർഷത്തെ സർവീസുള്ള ഭിന്നശേഷിക്കാർക്ക് മിനിമം പെൻഷൻ ലഭിക്കാനുള്ള അർഹതയുണ്ട്.