Services & Questions
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്യത്തോടെ 01/07/ 2019മുതൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. (ഗ.ഉ(പി) 30/2021 ധന. തീയതി 12/02/2021, ഗ.ഉ(ഡി) 35/2021/ ധന. തീയതി 23/ 02/2021) എന്നീ ഉത്തരവുകൾ പ്രകാരം മിനിമം പെൻഷനും മിനിമം ഫാമിലി പെൻഷനും 8500രൂപയിൽ നിന്ന് 11,500 രൂപയായി ഉയർത്തി (ക്ഷാമാശ്വാസം ഉൾപ്പെടുത്താതെ). അതുപോലെ ഏറ്റവും ഉയർന്ന സർവീസ് പെൻഷൻ 83,400 രൂപയാണ് (ക്ഷാമാശ്വാസം ഉൾപ്പെടെയുള്ളത്). ഉയർന്ന ഫാമിലി പെൻഷൻ 50,040 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.
മിനിമം പാർട്ട് ടൈം പെൻഷൻ 5750 രൂപയും മാക്സിമം പാർട്ട് ടൈം പെൻഷൻ 11,485 രൂപയുമായാണ് വർധിപ്പിച്ചിട്ടുള്ളത്. പാർട്ട് ടൈം ഫാമിലി പെൻഷൻ മാക്സിമം 6891 രൂപയായും മിനിമം പാർട്ട് ടൈം ഫാമിലി പെൻഷൻ 3450 രൂപയായും ഉയർത്തിയിട്ടുണ്ട്.
ഡിസിആർജി മാക്സിമം 14 ലക്ഷത്തിൽ നിന്ന് 17 ലക്ഷമായി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. മാക്സിമം പാർട്ട് ടൈം ഡിസി ആർജി 2,80,000 രൂപയിൽ നിന്ന് 3,25,000 രൂപയായി ഉയർത്തി.