പ​​ഠി​​പ്പു​​മു​​ട​​ക്ക​​ത്തി​ൽ​​നി​​ന്നു പൊ​​റോ​​ട്ട​​യി​​ലേ​​ക്ക്!
ക​​ലി​​പ്പു​​ള്ള കു​​ട്ടി​​സ​​ഖാ​​ക്ക​​ളും ഖ​​ദ​​റി​​ട്ട പെ​​റ്റി​​നേ​​താ​​ക്ക​​ളും കാ​​ന്പ​​സി​​ൽ ബോം​​ബ് പൊ​​ട്ടി​​യി​​ട്ടു പോ​​ലും ഇ​​ത്ര​​യും ഞെ​​ട്ടി​​യി​​ട്ടി​​ല്ല, കേ​​ര​​ള ഖ​​ജ​​നാ​​വ് പോ​​ലെ കാ​​ലി​​യാ​​യി കി​​ട​​ക്കു​​ന്ന സ്വ​​ന്തം ഹാ​​ജ​​ർ ബു​​ക്ക് ക​​ണ്ടി​​ട്ടും ഇ​​ന്നേ​​വ​​രെ കു​​ലു​​ങ്ങി​​യി​​ട്ടി​​ല്ല. എ​​ട്ടു നി​​ല​​യി​​ൽ പൊ​​ട്ടി​​യ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ൽ നോ​​ക്കി പൊ​​ട്ടി​​ച്ചി​​രി​​ച്ചി​​ട്ടു​​ള്ള​​താ​ണ് ഇ​​തു​​വ​​രെ​​യു​​ള്ള ച​​രി​​ത്രം.

അ​​ങ്ങ​​നെ​​യു​​ള്ള കു​​ട്ടി​​നേ​​താ​​ക്ക​​ളാ​​ണ് ഹൈ​​ക്കോ​​ട​​തി പൊ​​ട്ടി​​ച്ച വെ​​ടി​​യി​​ൽ ഇ​​പ്പോ​​ൾ ഞെ​​ട്ടി​​ത്ത​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മേ​​ലി​​ൽ പ​​ഠി​​പ്പു​​മു​​ട​​ക്കു​​മാ​​യി പ​​ള്ളി​​ക്കൂ​​ട​​ത്തി​​ന്‍റെ പ​​ടി​​ക​​ട​​ന്നേ​​ക്ക​​രു​​തെ​​ന്നാ​​ണ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ്.

ഇ​​തു വെ​​ടി​​യ​​ല്ല, പു​​ര​​നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന പ​ല കു​​ട്ടി​​നേ​​താ​​ക്ക​​ളു​​ടെ​യും പ​​ള്ള​​യ്ക്കി​​ട്ടു​​ള്ള അ​​ടി​​യാ​​ണെ​​ന്നു ചു​​രു​​ക്കം. വ​​ലി​​യ മു​​ട​​ക്കു​​മു​​ത​​ൽ ഇ​​ല്ലാ​​തെ ന​​ട​​ത്താ​​ൻ പ​​റ്റി​​യ രാ​​ഷ്‌​ട്രീ​​യ ക​​ലാ​​പ​​രി​​പാ​​ടി​​യാ​​യി​​രു​​ന്നു പ​​ഠി​​പ്പു​​മു​​ട​​ക്ക​​ൽ. തൊ​​ള്ള​ കീ​​റു​​ന്ന നാ​​ലു മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളും ഒ​​ടി​​ഞ്ഞ ക​​ന്പി​​ലൊ​​രു കൊ​​ടി​​യു​​മു​​ണ്ടെ​​ങ്കി​​ൽ ഏ​​തു പാ​​ർ​​ട്ടി​​ക്കാ​​ര​​നും പ​​ഠി​​പ്പു​​മു​​ട​​ക്ക​​ൽ ത​​യാ​​റാ​​ക്കാം.

ത​​ലേ​​ദി​​വ​​സം ത​​ന്നെ നാ​​ളെ പ​​ഠി​​പ്പു​​മു​​ട​​ക്ക​​മാ​​ണെ​​ന്ന പ്ര​​സ്താ​​വ​​ന എ​​രി​​വും പു​​ളി​​യും ചേ​​ർ​​ത്തു കു​​ഴ​​ച്ചു പ​​ത്ര​​ത്തി​​ൽ കൊ​​ടു​​ത്തി​​രു​​ന്നാ​​ൽ ത​​യാ​​റാ​​ക്ക​​ൽ കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​മാ​​കും. രാ​​വി​​ലെ​​ത്തേ​​ക്കു സ​​മ​​രം പൊ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ൽ ലേ​​ശം ഭീ​​ഷ​​ണി​​യും ആ​​വ​​ശ്യ​​ത്തി​​നു ജ​​നാ​​ല​​ച്ചി​​ല്ലും പൊ​​ട്ടി​​ച്ചു ചേ​​ർ​​ക്കാം. ഇ​​വ സ​​മാ​​സ​​മം ചേ​​ർ​​ത്ത് ഇ​​ള​​ക്കി​​ക്കൊ​​ടു​​ക്കു​​ന്പോ​​ൾ പി​​ള്ളേ​​ർ പു​​റ​​ത്തേ​​ക്ക് ഇ​​റ​​ങ്ങി​​ക്കോ​​ളും.

ഇ​​നി അ​​തി​​നു താ​​മ​​സം വ​​ന്നാ​​ൽ ത​​ലേ​​ദി​​വ​​സം തെ​​ര​​ഞ്ഞു​​പി​​ടി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന ക​​ല്ല് ഒ​​രു നു​​ള്ള് എ​​റി​​യു​​ക. ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്പോ​​ൾ പ്രി​​ൻ​​സി​​പ്പ​​ലോ അ​​ധ്യാ​​പ​​ക​​രോ വ​​ന്നു പൊ​​ട്ടി​​ത്തെ​​റി​​ച്ചേ​​ക്കാം. ഉ​​ട​​നെ കൊ​​ടി​​ക്ക​​ന്പു​​കൊ​​ണ്ട് ന​​ന്നാ​​യൊ​​ന്നു ക​​റ​​ക്കു​​ക, അ​​ടി​​ക്കു​​പി​​ടി​​ക്കേ​​ണ്ടെ​​ങ്കി​​ൽ മാ​​റി നി​​ന്നോ​​ളാ​​ൻ പ​​റ​​യ​​ണം... മാ​​റാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ ക​​റി​​വേ​​പ്പി​​ല പോ​​ലെ എ​​ടു​​ത്തു വെ​​ളി​​യി​​ലേ​​ക്ക് ഇ​​ടാം... ഇ​​തോ​​ടെ കു​​ട്ടി​​ക​​ൾ പാ​​ക​​മാ​​യി പ​​ഠി​​പ്പു​​മു​​ട​​ക്കി​​ൽ ല​​യി​​ച്ചു​​ചേ​​ർ​​ന്നോ​​ളും... ഇ​​തു പി​​ന്നെ ആ​​വ​​ശ്യം പോ​​ലെ ഏ​​തു പ​​ള്ളി​​ക്കൂ​​ട​​ത്തി​​ലും കൊ​​ണ്ടു​​പോ​​യി വി​​ള​​ന്പാ​​വു​​ന്ന​​താ​​ണ്.

ഇ​​ങ്ങ​​നെ വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ത​​യാ​​റാ​​ക്കി കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന രു​​ചി​​ക​​ര​​മാ​​യ നാ​​ട​​ൻ വി​​ഭ​​വ​​മാ​​ണ് ഇ​​നി ക​​ലാ​​ല​​യ​​ത്തി​​ൽ അ​​ധി​​കം വ​​ച്ചു​​വി​​ള​​ന്പേ​​ണ്ടെ​​ന്നു കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​ങ്ങ​നെ പോ​യാ​ൽ സ​ക​ല രാ​ഷ്‌​ട്രീ​യ കു​ട്ടി​ക​ളും കാ​ന്പ​സി​ൽ എ​ട്ടു​വ​ര​ച്ചു ന​ട്ടം തി​രി​യും.


കു​​ട്ടി​​നേ​​താ​​ക്ക​​ൾ ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന സ​​മ​​ര​​വി​​ഭ​​വം മൂ​​ക്കു​​മു​​ട്ടെ​​ത്ത​​ട്ടി കും​​ഭ വീ​​ർ​​പ്പി​​ച്ചി​​രു​​ന്ന പെ​​രി​​യ നേ​​താ​​ക്ക​​ളു​​ടെ കാ​​ര്യ​​വും ക​​ഷ്ട​​ത്തി​​ലാ​​കും. ആ​​രു​​ടെ​​യെ​​ങ്കി​​ലും കാ​​ലു വാ​​ര​​ണ​​മെ​​ങ്കി​​ലും ക​​ല്ലെ​​റി​​യ​​ണ​​മെ​​ങ്കി​​ലും ഒ​​ന്നു നീ​​ട്ടി വി​​സി​​ല​​ടി​​ച്ചാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു, പ​​ഠി​​പ്പു​​മു​​ട​​ക്കി കൊ​​ടി​​യും പി​​ടി​​ച്ചു പി​​ള്ളേ​​ർ ഇ​​ങ്ങെ​​ത്തി​​യേ​​നെ. ഇ​​നി​​യി​​പ്പോ​​ൾ ഈ ​​നാ​​ട്ടു​​ന​​ട​​പ്പെ​​ല്ലാം മു​​ട​​ങ്ങു​​മോ​​യെ​​ന്തോ?

പ​​ഠി​​പ്പു​​മു​​ട​​ക്ക​​ത്തി​​നു മു​​ട​​ക്കം വ​​രു​​മെ​​ന്നു മു​​ൻ​​കൂ​​ട്ടി ക​​ണ്ട​​തു​​കൊ​​ണ്ടാ​​ണോ എ​​ന്ന​​റി​​യി​​ല്ല ന​​മ്മു​​ടെ കു​​ട്ടി​​ഖ​​ദ​​ർ​​ധാ​​രി​​ക​​ൾ നേ​​ര​​ത്തെ​​ത​​ന്നെ മ​​റ്റു എ​​ക്സ്ട്രാ​​ക​​രി​​ക്കു​​ല​​ർ ആ​​ക്ടി​​വീ​​റ്റീ​​സി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു.

തൊ​​ടു​​പു​​ഴ​​യി​​ലെ യൂ​​ണി​​റ്റ് ക​​മ്മി​​റ്റി പ്ര​​തി​​ഭ​​ക​​ളെ വാ​​ർ​​ത്തെ​​ടു​​ക്കാ​​നു​​ള്ള നൂ​​ത​​ന പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ചു അ​ടു​ത്തി​ടെ നാ​​ടി​​നെ അ​​തി​​ശ​​യി​​പ്പി​​ച്ചു. വാ​​ല​​ന്‍റൈ​​ൻ​​സ് ദി​​ന​​ത്തി​​ൽ കാ​​ന്പ​​സി​​ലെ ഏ​​റ്റ​​വും വ​​ലി​​യ “കോ​​ഴി​​യെ’’ ക​​ണ്ടെ​​ത്താ​​നു​​ള്ള മ​​ത്സ​​ര​​മാ​​ണ് ഇ​​വ​​ർ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. രാ​​ഷ്‌​ട്ര​​പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഇ​​ത്ത​​രം പ്ര​​തി​​ഭ​​ക​​ളെ ക​​ണ്ടെ​​ത്തി സം​​ഭാ​​വ​​ന ചെ​​യ്യു​​ക​​യാ​​ണ​​ല്ലോ ഏ​​തൊ​​രു രാ​​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​യു​​ടെ​​യും ക​​ട​​മ!

എ​​ന്താ​​യാ​​ലും, എ​റ​ണാ​കു​ളം ലോ ​​കോ​​ള​​ജി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ അ​​തു പൊ​​റോ​​ട്ട​​തീ​​റ്റ മ​​ത്സ​​ര​​മാ​​യി പ​​രി​​ണ​​മി​​ച്ചു. പൊ​​റോ​​ട്ട ക​​ഴി​​ച്ച​​വ​​ർ​​ക്കും ക​​ണ്ടു​​നി​​ന്ന​​വ​​ർ​​ക്കും ദ​​ഹി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണോ എ​​ന്ന​​റി​​യി​​ല്ല കൂ​​ട്ട​​ത്ത​​ല്ലി​​ലാ​​ണ് സം​​ഗ​​തി അ​​വ​​സാ​​നി​​ച്ച​​ത്. ഇ​​തു​​വ​​ച്ചു നോ​​ക്കു​​ന്പോ​​ൾ പ​​ഠി​​പ്പു മു​​ട​​ക്ക​​ൽ ഇ​​ല്ലാ​​താ​​കു​​ന്ന​​തി​​ന്‍റെ കു​​റ​​വു നി​​ക​​ത്താ​​ൻ കു​​ട്ടി​​നേ​​താ​​ക്ക​​ൾ മ​​ത്സ​​രി​​ച്ചു​​ത​​ന്നെ രം​​ഗ​​ത്തി​​റ​​ങ്ങും.

മ​​ഴ​​നൃ​​ത്തം, ജെ​​സി​​ബി​​യു​​മാ​​യി പ​​ഞ്ച​​പി​​ടി​​ത്തം, കു​​ളം​​ക​​ല​​ക്ക​​ൽ, ബി​​വ​​റേ​​ജ് കു​​പ്പി​​യി​​ൽ വെ​​ള്ളം​​നി​​റ, ക​​സേ​​ര ക​​ത്തി​​ക്ക​​ൽ, ചാ​​പ്പ കു​​ത്ത​​ൽ തു​​ട​​ങ്ങി​​യ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന “വ്യ​​ക്തി​​ത്വ​​വി​​ക​​സ​​ന പ​​രി​​പാ​​ടി​​ക​​ൾ’’ കാ​​ന്പ​​സു​​ക​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി പ്ര​​തീ​​ക്ഷി​​ക്കാം.

മി​​സ്ഡ് കോ​​ൾ

​​= എ​​ടി​​എ​​മ്മു​​ക​​ളി​​ൽ 2,000 രൂ​​പ​​യു​​ടെ ട്രേ ​​ഇ​​ല്ലാ​​താ​​ക്കു​​ന്നു.

- വാ​​ർ​​ത്ത

=​​ ട്രേ നോ​ട്ടി​ലെ ചി​പ്പി​ൽ ഉ​ണ്ടാ​കും!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.