കാലിയടിച്ച് ഷൂട്ടിംഗ്
Saturday, July 31, 2021 11:13 AM IST
തുടർച്ചയായ രണ്ടാം ഒളിന്പിക്സിലും ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാർ ഒഴിഞ്ഞ കയ്യോടെ നാട്ടിലേക്കു മടങ്ങും.
ടോക്കിയോയിൽ ഇന്ത്യയുടെ പിസ്റ്റൾ ഷൂട്ടർമാരിലെ അവസാന പ്രതീക്ഷകളായ മനു ഭാകറിനും രാഹി സർനോബത്തിനും ഫൈനലിൽ പ്രവേശിക്കാനായില്ല. 25 മീറ്റർ പിസ്റ്റളിന്റെ രണ്ടാം ദിവസത്തെ റാപ്പിഡ് യോഗ്യതയിൽ മനു 582 പോയിന്റുമായി 15-ാം സ്ഥാനത്തെത്തിയപ്പോൾ രാഹി (573 പോയിന്റ്) 32-ാം സ്ഥാനത്തുമെത്തി.
ഇനി രണ്ടു റൈഫിൾ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്നു നടക്കുന്ന വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ അൻജും മൗദ്ഗിലും തേജസ്വിനി സാവന്തും ഇറങ്ങും. ഈ ഇനത്തിന്റെ പുരുഷന്മാരുടെ മത്സരത്തിൽ തിങ്കളാളഴ്ച സഞ്ജീവ് രാജ്പുതും ഐശ്വരി പ്രതാപ് സിംഗ് തോമറും ഇറങ്ങും.