സൂ​​​​​പ്പ​​​​​ർ സി​​​​​​​ന്ധു
സൂ​​​​​പ്പ​​​​​ർ സി​​​​​​​ന്ധു
പി.​​​​​​​വി. സി​​​​​​​ന്ധു​​​​​​​വി​​​​​​​ന് ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് മെ​​​​​​​ഡ​​​​​​​ൽ ഒ​​​​​​​രു ജ​​​​​​​യം അ​​​​​​​ക​​​​​​​ലെ. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ബാ​​​​​ഡ്​​​​​മി​​​​​ന്‍റ​​​​​ൺ സിം​​​​​​​ഗി​​​​​​​ൾ​​​​​​​സ് ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ സി​​​​​​​ന്ധു 21-13, 22-20ന് ​​​​​​​ജ​​​​​​​പ്പാ​​​​​​​ന്‍റെ അ​​​​​​​കാ​​​​​​​നെ യാ​​​​​​​മ​​​​​​​ഗു​​​​​​​ച്ചി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച് സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ച്ചു. റി​​​​​യൊ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യ സി​​​​​ന്ധു ആ​​​​​​​റാം സീ​​​​​​​ഡും യാ​​​​​​​മ​​​​​​​ഗു​​​​​​​ച്ചി നാ​​​​​​​ലാം സീ​​​​​​​ഡു​​​​​​​മാ​​​​​​​ണ്. 56 മി​​​​​​​നി​​​​​​​റ്റ് നീ​​​​​​​ണ്ട മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ദ്യ ഗെ​​​​​​​യി​​​​​​​മി​​​​​​​ൽ ലോ​​​​​​​ക അ​​​​​​​ഞ്ചാം റാ​​​​​​​ങ്ക് യാ​​​​​​​മ​​​​​​​ഗു​​​​​​​ച്ചി​​​​​​​യെ അ​​​​​​​നാ​​​​​​​യാ​​​​​​​സം തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ത്തി​​​​​​​നാ​​​​​​​യി. എ​​​​​​​ന്നാ​​​​​​​ൽ, ര​​​​​​​ണ്ടാം ഗെ​​​​​​​യി​​​​​​​മി​​​​​​​ൽ യ​​​​​​​ാമ​​​​​​​ഗു​​​​​​​ച്ചി തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ക്കാ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​തോ​​​​​​​ടെ ക​​​​​​​ളി ആ​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ലാ​​​​​​​യി.

ഒ​​​​​​​രു ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ യാ​​​​​​​മ​​​​​​​ഗു​​​​​​​ച്ചി 20-19ന്‍റെ ലീ​​​​​​​ഡി​​​​​​​ൽ ഗെ​​​​​​​യിം പോ​​​​​​​യി​​​​​​​ന്‍റി​​​​​​​ന് സെ​​​​​​​ർ​​​​​​​വ് ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഒ​​​​​​​രു പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടി സി​​​​​​​ന്ധു ഒ​​​​​​​പ്പ​​​​​​​മെ​​​​​​​ത്തി. പി​​​​​​​ന്നെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി ര​​​​​​​ണ്ടു പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടി​​​​​​​യ സി​​​​​​​ന്ധു നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ഗെ​​​​​​​യി​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കു മ​​​​​​​ത്സ​​​​​​​രം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി.


ഇ​​​​​​​താ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​രം തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ര​​​​​​​ണ്ട് ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക്സ് ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ സെ​​​​​​​മിയി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഇ​​​​​​​ന്നു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന സെ​​​​​​​മി​​​​​​​യി​​​​​​​ൽ സി​​​​​​​ന്ധു താ​​​​​​​യ്പേ​​​​​​​യു​​​​​​​ടെ താ​​​​​​​യ് സു ​​​​​​​യിം​​​​​​​ഗി​​​​​​​നെ നേ​​​​​​​രി​​​​​​​ടും. താ​​യ്‌​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ റാ​​​​​​​റ്റ്ച​​​​​​​നോ​​​​​​​ക് ഇ​​​​​​​ന്‍റാ​​​​​​​നോ​​​​​​​ണി​​​​​​​നെ 14-21, 21-18, 21-18ന് ​​​​​​​തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ണ് താ​​​​​​​യ് സു ​​​​​​​യിം​​​​​​​ഗ് സെ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.