ഇ​ന്ത്യ​ൻ ക​രു​ത്താ​യി മൂ​ന്നു വനിതകൾ
ഇ​ന്ത്യ​ൻ ക​രു​ത്താ​യി മൂ​ന്നു വനിതകൾ
ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഇ​​​​ന്ന​​​​ലെ ഇ​​​​ന്ത്യ​​​​ക്കു ക​​​​രു​​​​ത്താ​​​​യ​​​​ത് മൂ​​​​ന്നു വ​​​​നി​​​​ത​​​​ക​​​​ൾ. ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ റി​​​​യൊ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ വെ​​​​ള്ളി നേ​​​​ടി​​​​യ പി.​​​​വി. സി​​​​ന്ധു ഗ്രൂ​​​​പ്പ് ജെ​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

ഹോ​​​​ങ്കോം​​​​ഗി​​​​ന്‍റെ ചെ​​​​യൂ​​​​ങ് ന​​​​ഗ​​​​ൻ യി​​​​യെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്കു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് സി​​​​ന്ധു നോ​​​​ക്കൗ​​​​ട്ടി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഇ​​​​ന്നു രാ​​​​വി​​​​ലെ 6.15ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സി​​​​ന്ധു ഡെ​​​ന്മാ​​​​ർ​​​​ക്കി​​​​ന്‍റെ മി​​​​യ ബ്ളി​​​​ച്ച്ഫെ​​​​ൽ​​​​ഡി​​​​നെ നേ​​​​രി​​​​ടും.

അ​​​​ന്പെ​​​​യ്ത്തി​​​​ൽ നി​​​​രാ​​​​ശ​​​​ക​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ഇ​​​​ന്ന​​​​ലെ ആ​​​​ശ്വാ​​​​സവാ​​​​ർ​​​​ത്ത​​​​യെ​​​​ത്തി. വ​​​​നി​​​​താ അ​​​​ന്പെ​​​​യ്ത്ത് സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​ര​​​​മാ​​​​യ ദീ​​​​പി​​​​ക കു​​​​മാ​​​​രി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ജെ​​​​ന്നി​​​​ഫ​​​​ർ മു​​​​സി​​​​നൊ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​നെ 6-4നു ​​​​കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ദീ​​​​പി​​​​ക കു​​​​മാ​​​​രി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി​​​​യ​​​​ത്.


ബോ​​​​ക്സിം​​​​ഗി​​​​ൽ മി​​​​ഡി​​​​ൽ വെ​​​​യ്റ്റ് (69-75 കി​​​​ലോ​​​​ഗ്രാം) വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ ജ​​​​യ​​​​ത്തോ​​​​ടെ പൂ​​​​ജാ റാ​​​​ണി അ​​​​വ​​​​സാ​​​​ന എ​​​​ട്ടി​​​​ൽ ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്തു. അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​യു​​​​ടെ ഐ​​​​ച​​​​ർ​​​​ക് ചാ​​​​യി​​​​ബാ​​​​യെ 5-0ന് ​​​​നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കി​​​​യാ​​​​ണ് പൂ​​​​ജ റാ​​​​ണി​​​​യു​​​​ടെ ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.