മേരി ഡോട്ട് കോം
മേരി ഡോട്ട് കോം
ബോ​​​​​​​ക്സിം​​​​​​​ഗി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സൂ​​​​​​​പ്പ​​​​​​​ർ​​​​​​​താ​​​​​​​രം മേ​​​​​​​രി കോം ​​​​​​​പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ൽ. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ 51 കി​​​​​​​ലോ​​​​​​​ഗ്രാം ഫ്ളൈ​​റ്റ്‌‌വെ​​​​​​​യ്റ്റ് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ മേ​​​​​​​രി ഡൊ​​​​​​​മി​​​​​​​നി​​​​​​​ക്ക​​​​​​​ൻ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്കി​​​​​​​ന്‍റെ മി​​​​​​​ഗ്വ​​​​​​​ലി​​​​​​​ന ഗാ​​​​​​​ർ​​​​​​​സി​​​​​​​യ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ 4-1ന്‍റെ അ​​​​​​​നാ​​​​​​​യാ​​​​​​​സ​​​​​ ജ​​​​​​​യ​​​​​​​മാ​​​​​​​ണു സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. 38 വ​​​​​​​യ​​​​​​​സു​​​​​​​കാ​​​​​​​രി​​​​​​​യാ​​​​​​​യ മേ​​​​​​​രി​​​​​​​യെ​​​​​​​ക്കാ​​​​​​​ൾ 15 വ​​​​​​​യ​​​​​​​സ് ഇ​​​​​​​ള​​​​​​​യ​​​​​​​താ​​ണു ഡൊ​​​​​​​മി​​​​​​​നി​​​​​​​ക്ക​​​​​​​ൻ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക് താ​​​​​​​രം.

മേ​​​​​​​രി കോം ​​​​​​​മു​​​​​​​ന്നേ​​​​​​​റി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​രു​​​​​​​ടെ 63 കി​​​​​​​ലോ​​​​​​​ഗ്രാം ലൈ​​റ്റ്‌​​വെ​​യ്റ്റ് വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ മ​​​​​​​നീ​​​​​​​ഷ് കൗ​​​​​​​ശി​​​​​​​ക് ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ തോ​​​​​​​റ്റു​​​​​​​പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ബ്രി​​​​​​​ട്ടീ​​​​​​​ഷ് താ​​​​​​​രം ലൂ​​​​​​​ക്ക് മ​​​​​​​ക്രോ​​​​​​​മാ​​​​​​​കി​​​​​​​നോ​​​​​​​ട് 4-1നാ​​​​​​​ണ് കൗ​​​​​​​ശി​​​​​​​ക് പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

മാ​​​​​​​ന​​​​​യ്ക്കും ശ്രീ​​​​​​​ഹ​​​​​​​രി​​​​​​​ക്കും നി​​​​​രാ​​​​​ശ

ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ നീ​​​​​​​ന്ത​​​​​​​ൽ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ മാ​​​​​​​ന പ​​​​​​​ട്ടേ​​​​​​​ലി​​​​​​​നും ശ്രീ​​​​​​​ഹ​​​​​​​രി ന​​​​​​​ട​​​​​​​രാ​​​​​​​ജ​​​​​​​നും സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ 100 മീ​​​​​​​റ്റ​​​​​​​ർ ബാ​​​​​​​ക്ക് സ്ട്രോ​​​​​​​ക്കി​​​​​​​ൽ മാ​​​​​​​ന ( ഒ​​​​​​​രു മി​​​​​​​നി​​​​​​​റ്റ് 05.20 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡ്) 39-ാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​​​രു​​​​​​​ടെ 100 മീ​​​​​​​റ്റ​​​​​​​ർ ബാ​​​​​​​ക്ക് സ്ട്രോ​​​​​​​ക്കി​​​​​​​ൽ ശ്രീ​​​​​​​ഹ​​​​​​​രി (52.15 സെ​​​​​​​ക്ക​​​​​​​ൻ​​​​​​​ഡ്) 27-ാം സ്ഥാ​​​​​​​ന​​​​​​​ത്താ​​ണു ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്ത​​​​​​​ത്. ഹീ​​​​​​​റ്റ്സു​​​​​​​ക​​​​​​​ളി​​​​​​​ലെ മി​​​​​​​ക​​​​​​​ച്ച സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ഫി​​​​​​​നി​​​​​​​ഷ് ചെ​​​​​​​യ്ത 16 പേ​​​​​​​രാ​​​​​​​ണു സെ​​​​​​​മി​​​​​​​യി​​​​​​​ലേ​​​​​​​ക്കു യോ​​​​​​​ഗ്യ​​​​​​​ത നേ​​​​​​​ടു​​​​​​​ന്ന​​​​​​​ത്.


ടെ​​​​​ന്നീ​​​​​സിലും പിഴച്ചു

ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ൽ വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സാ​​​​​​​നി​​​​​​​യ മി​​​​​​​ർ​​​​​​​സ-​​​​​​​അ​​​​​​​ങ്കി​​​​​​​ത റെ​​​​​​​യ്ന സ​​​​​​​ഖ്യം ജ​യ​ത്തി​ന്‍റെ വ​ക്കി​ൽ​നി​ന്ന് തോൽവി വഴങ്ങി പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​ഖ്യം 0-6, 7-6(7-0), 10-8ന് ​​​​​​​യു​​​​​​​ക്രെ​​​​​​​യ്ന്‍റെ ല്യൂ​​​​​​​ഡ്മെ​​​​​​​യ്‌​​​​​ല കി​​​​​​​ചെ​​​​​​​നൊ​​​​​​​ക് -നാ​​​​​​​ദി​​​​​​​യ കി​​​​​​​ചെ​​​​​​​നൊ​​​​​​​ക് ഇ​​​​​​​ര​​​​​​​ട്ട സ​​​​​​​ഹോ​​​​​​​ദ​​​​​​​രി സ​​​​​​​ഖ്യ​​​​​​​ത്തോ​​​​​​​ടാ​​ണു തോ​​​​​​​റ്റ​​​​​​​ത്. ആ​​​​​​​ദ്യ സെ​​​​​​​റ്റ് അ​​​​​​​നാ​​​​​​​യാ​​​​​​​സം നേ​​​​​​​ടി​​​​​​​യ ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​ഖ്യം ര​​​​​​​ണ്ടാം സെ​​​​​​​റ്റി​​​​​​​ൽ ജ​​​​​​​യ​​​​​​​പ്ര​​​​​​​തീ​​​​​​​ക്ഷ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​ശേ​​​​​​​ഷം ടൈ​​​​​​​ബ്രേ​​​​​​​ക്ക​​​​​​​റി​​​​​​​ൽ നി​​​​​​​രു​​​​​​​പാ​​​​​​​ധി​​കം കീ​​​​​​​ഴ​​​​​​​ട​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.