സ​​​​ലാം മീ​​​​രാ​​​​ബാ​​​​യ്...
സ​​​​ലാം മീ​​​​രാ​​​​ബാ​​​​യ്...
ടോ​​​​ക്കി​​​​യോ 2020 ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ ആ​​​​ദ്യ മെ​​​​ഡ​​​​ൽ കി​​​​ലു​​​​ക്ക​​​​മെ​​​​ത്തി​​​​ച്ച മീ​​​​രാ​​​​ബാ​​​​യ് ചാ​​​​നു​​​​വി​​​​ന് 136 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ലാം... ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ടോ​​​​ക്കി​​​​യോ​​​​യി​​​​ലെ വി​​​​ലാ​​​​സ​​​​മാ​​​​യി സാ​​​​യ്കോം മീ​​​​ര​​​​ാബാ​​​​യ് ചാ​​​​നു എ​​​​ന്ന മീ​​​​ര​​​​ാബാ​​​​യ് ചാ​​​​നു.

മ​​​​ണി​​​​പ്പുരി​​​​ലെ ഇം​​​​ഫാ​​​​ൽ ഈ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഈ ​​​​ഇ​​​​രു​​​​പ​​​​ത്താ​​​​റു​​​​കാ​​​​രി 202 കി​​​​ലോ​​​​ഗ്രാം ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് 49 കി​​​​ലോ​​​​ഗ്രാം ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ൽ വെ​​​​ള്ളി മെ​​​​ഡ​​​​ലി​​​​ൽ ചും​​​​ബി​​​​ച്ച​​​​ത്. ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്, ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്, കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വാ​​​​യ മീ​​​​ര​​​​ാബാ​​​​യ്‌​​യു​​​​ടെ ആ​​​​ദ്യ ഒ​​​​ളി​​​​ന്പി​​​​ക് മെ​​​​ഡ​​​​ൽ. സ്നാ​​​​ച്ചി​​​​ൽ 87ഉം ​​​​ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജെ​​​​ർ​​​​ക്കി​​​​ൽ 115ഉം ​​​​കി​​​​ലോ​​​​ഗ്രാം ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ താ​​​​രം ഒ​​​​ളി​​​​ന്പി​​​​ക് മ​​​​ഹ​​​​ത്വ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ചൈ​​​​ന​​​​യു​​​​ടെ ഹൂ ​​​​സ്ഹി​​​​ഹു​​​​യി​​​​ക്കാ​​​​ണ് സ്വ​​​​ർ​​​​ണം. 210 കി​​​​ലോ​​​​ഗ്രാം ഉ​​​​യ​​​​ർ​​​​ത്തി ഒ​​​​ളി​​​​ന്പി​​​​ക് റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചാ​​​​ണ് ചൈ​​​​നീ​​​​സ് താ​​​​ര​​​​ത്തി​​​​ന്‍റെ സ്വ​​​​ർ​​​​ണ​​​​ത്തി​​​​ള​​​​ക്കം. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യു​​​​ടെ വി​​​​ൻ​​​​ഡി കാ​​​​ന്‍റി​​​​ക ഐ​​​​ഷ​​​​ക്കാ​​​​ണ് (194 കി​​​​ലോ​​​​ഗ്രാം) വെ​​​​ങ്ക​​​​ലം.

നീ​​​​ണ്ട 21 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക് മെ​​​​ഡ​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. 2000 സി​​​​ഡ്നി ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 69 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യ ക​​​​ർ​​​​ണം മ​​​​ല്ലേ​​​​ശ്വ​​​​രി​​​​യാ​​​​ണ് ഇ​​​​തി​​​​നു മു​​​​ന്പ് ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് മെ​​​​ഡ​​​​ൽ സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

റി​​​​യോ​​​​യി​​​​ലെ ദുഃ​​​​ഖ​​​​മ​​​​ക​​​​റ്റി

2016 റി​​​​യോ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് മീ​​​​ര​​​​ാബാ​​​​യ് ഒ​​​​ളി​​​​ന്പി​​​​ക്സ് വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​ന്ന് 48 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന് ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജെ​​​​ർ​​​​ക്കി​​​​ലെ മൂ​​​​ന്ന് ശ്ര​​​​മ​​​​ത്തി​​​​ലും ഭാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​യി​​​​ല്ല. 103, 106, 106 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന് ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജെ​​​​ർ​​​​ക്കി​​​​ൽ മീ​​​​ര​​​​ാബാ​​​​യ് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത്. സ്നാ​​​​ച്ചി​​​​ൽ ര​​​​ണ്ടാം ശ്ര​​​​മ​​​​ത്തി​​​​ൽ 82 കി​​​​ലോ​​​​ഗ്രാം ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​യ​​​​ത് മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ന്ന​​​​ത്തെ പ്ര​​​​ക​​​​ട​​​​നം.


നാ​​​​ല് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​പ്പു​​​​റം ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജെ​​​​ർ​​​​ക്കി​​​​ൽ ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡുകാ​​​​രി​​​​യാ​​​​യാ​​​​ണ് മീ​​​​രാ​​​​ബാ​​​​യ് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​നെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ക്ലീ​​​​ൻ ആ​​​​ൻ​​​​ഡ് ജെ​​​​ർ​​​​ക്കി​​​​ൽ 119 കി​​​​ലോ​​​​ഗ്രാം ഉ​​​​യ​​​​ർ​​​​ത്തി മീ​​​​ര​​​​ാബാ​​​​യ് ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചി​​​​രു​​​​ന്നു.

49 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ചൈ​​​​ന​​​​യു​​​​ടെ ഹൂ ​​​​സ്ഹി​​​​ഹു​​​​യി അ​​​​ന്ന് സ്നാ​​​​ച്ചി​​​​ൽ 96 കി​​​​ലോ​​​​ഗ്രാ​​​​മോ​​​​ടെ ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ടി​​​​രു​​​​ന്നു എ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യം. ര​​​​ണ്ട് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​യും ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡു​​​​കാ​​​​രാ​​​​ണ് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ സ്വ​​​​ർ​​​​ണ​​​​വും വെ​​​​ള്ളി​​​​യും നേ​​​​ടി​​​​യ​​​​ത്.

ഒരേയൊരു മീര

ഇ​​​​ന്ത്യ​​​​യു​​​​ടെ 127 അം​​​​ഗ ഒ​​​​ളി​​​​ന്പി​​​​ക്സ് സം​​​​ഘ​​​​ത്തി​​​​ൽ ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നു​​​ള്ളത് മീ​​​​രാ​​​​ബാ​​​​യ് ചാ​​​​നു മാ​​​​ത്രം. പു​​​​രു​​​​ഷ-​​​​വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ മ​​​​റ്റ് ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ വേ​​​​റെ ഇ​​​​ന്ത്യ​​​​ക്കാരി​​​​ല്ല.

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ന്ന ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വെ​​​​ങ്ക​​​​ലം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് മീ​​​​ര​​​​ാബാ​​​​യ് ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​നെ​​​​ത്തി​​​​യ​​​​ത്. ക​​​​ർ​​​​ണം മ​​​​ല്ലേ​​​​ശ്വ​​​​രി​​​​ക്കു​​​​ശേ​​​​ഷം ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഒ​​​​ളി​​​​ന്പി​​​​ക് മെ​​​​ഡ​​​​ൽ നേ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ മാ​​​​ത്രം താ​​​​ര​​​​മെ​​​​ന്ന നേ​​​​ട്ട​​​​വും മീ​​​​രാ​​​​ബാ​​​​യ് സ്വ​​​​ന്ത​​​​മാ​​​​ക്കി.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.