മ​​​​ണി​​​​ക് ബ​​ത്ര​​, സു​​തീ​​ർ​​ഥ മുന്നോട്ട്
മ​​​​ണി​​​​ക് ബ​​ത്ര​​, സു​​തീ​​ർ​​ഥ മുന്നോട്ട്
ഒ​​​​ളി​​​​ന്പി​​​​ക്സ് ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ് വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​ണി​​​​ക് ബ​​​​ത്ര​​​​യ്ക്കും സു​​​​തീ​​​​ർ​​​​ഥ മു​​​​ഖ​​​​ർ​​​​ജി​​​​ക്കും വി​​​​ജ​​​​യം. മ​​​​ണി​​​​ക് ബ​​​​ത്ര 4-0ന് ​​​​ബ്രി​​​​ട്ട​​​​ന്‍റെ ടി​​​​ൻ ടി​​​​ൻ ഹോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 11-7, 11-6, 12-10, 11-9നാ​​​​യി​​​​രു​​​​ന്നു ബ​​​​ത്ര​​​​യു​​​​ടെ ജ​​​​യം.

ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സു​​​​തീർ​​​​ഥ ക​​​​ടു​​​​ത്ത പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ സ്വീ​​​​ഡ​​​​ന്‍റെ ലി​​​​ന്‍റ ബെ​​​​ർ​​​​സ്റ്റോ​​​​മ​​​​റി​​​​നെ 4-3ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 5-11, 11-9, 11-13, 9-11, 11-3, 11-9, 11-5നാ​​​​യി​​​​രു​​​​ന്നു ജ​​​​യം. മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ സ്വീ​​​​ഡി​​​​ഷ് താ​​​​ര​​​​ത്തിനായിരുന്നു ആ​​​​ധി​​​​പ​​​​ത്യം.


മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സ് പ്രീ ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ മ​​​​ണി​​​​ക് ബ​​​​ത്ര-​​​​ശ​​​​ര​​​​ത് ക​​​​മ​​​​ൽ സ​​​​ഖ്യം പു​​​​റ​​​​ത്താ​​​​യി. പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യ​​​​ത്തെ 4-0ന് ​​​​ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യു​​​​ടെ ലി​​​​ൻ യു​​​​ൻ ജു-​​​​ചെം​​​​ഗ് ഇ ​​​​ചി​​​​യാം​​​​ഗ് ടീം ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. 11-8, 11-6, 11-5, 11-4നാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ തോ​​​​ൽ​​​​വി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.