ഒളിന്പിക് മെ​ഡ​ല്‍ ത​നി​യെ എടുത്ത് അണിയ​ണം
ഒളിന്പിക് മെ​ഡ​ല്‍ ത​നി​യെ എടുത്ത് അണിയ​ണം
ടോ​​​​ക്കി​​​​യോ: ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​ലെ മ​​​​ത്സ​​​​ര ജേ​​​​താ​​​​ക്ക​​​​ളു​​​​ടെ ക​​​​ഴു​​​​ത്തിൽ ഒ​​​​ളി​​​​മ്പി​​​​ക് മെ​​​​ഡ​​​​ല്‍ അ​​​​ണി​​​​യി​​​​ക്കാ​​​​ന്‍ വി​​​​ശി​​​​ഷ്ട വ്യ​​​​ക്തി​​​​ക​​​​ളെ​​​​ത്തി​​​​ല്ല. കോ​​വി​​ഡ് ഭീ​​​​തി​​​​ക്കി​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​ല്‍ വി​​​​ജ​​​​യി​​​​ക​​​​ള്‍ ത​​​​ന്നെ മെ​​​​ഡ​​​​ല്‍ അ​​​​ണി​​​​യ​​​​ണം. ട്രേ​​​​യി​​​​ല്‍ മൂ​​​​ന്നു മെ​​​​ഡ​​​​ലു​​​​ക​​​​ള്‍ വ​​​​ച്ചി​​​​രി​​​​ക്കും. ഇ​​​​തെ​​​​ടു​​​​ത്ത് വി​​​​ജ​​​​യി​​​​ക​​​​ള്‍ക്ക് അ​​​​ണി​​​​യാം. സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി വി​​​​ശി​​​​ഷ്ട വ്യ​​​​ക്തി​​​​ക​​​​ള്‍ മെ​​​​ഡ​​​​ല്‍ ധ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​രു​​​​മാ​​​​യി വി​​​​ജ​​​​യി​​​​ക​​​​ള്‍ ഹ​​​​സ്ത​​​​ദാ​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. എ​​​​ന്നാ​​​​ല്‍, ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​വ​​​​യൊ​​​​ന്നും ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് ഐ​​​​ഒ​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് ബാ​​​​ഷ് പ​​​​റ​​​​ഞ്ഞു. പുറത്തുനിന്നുള്ളവരുമായി സന്പർക്കം ഒഴിവാക്കാനാണ് ഈ നടപടി സ്വീക രിക്കുന്നത്.

ഐ​​​​ഒ​​​​സി റെ​​​​ഫ്യൂ​​​​ജി ടീ​​​​മി​​​​ല്‍ കോ​​​​വി​​​​ഡ്

ദോ​​​​ഹ: ഇ​​​​ന്‍റ​​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ ഒ​​​​ളി​​​​മ്പി​​​​ക് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ റെ​​​​ഫ്യൂ​​​​ജി ടീ​​​​മി​​​​ലെ ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു കോ​​​​വി​​​​ഡ്-19. ഇ​​​​തോ​​​​ടെ ടീ​​​​മി​​​​നു യാ​​​​ത്ര വൈ​​​​കി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ദോ​​​​ഹ​​​​യി​​​​ലാ​​​​ണു റെ​​​​ഫ്യൂ​​​​ജി ടീം. 29 ​​​​അ​​​​ത്‌​​​​ല​​​​റ്റു​​​​ക​​​​ളും 11 ഓ​​​​ഫീ​​​​ഷ​​​​ല്‍സു​​​​മാ​​​​ണ് റെ​​​​ഫ്യൂ​​​​ജി ടീ​​​​മി​​​​ല്‍. ടോ​​​​ക്കി​​​​യോ​​​​യി​​​​ലേ​​​​ക്കു യാ​​​​ത്ര തി​​​​രി​​​​ക്കും മു​​​​മ്പ് ടീ​​​​മി​​​​ലു​​​​ള്ള​​​​വ​​​​ര്‍ക്ക് പി​​​​സി​​​​ആ​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ഇ​​​​തി​​​​ലാ​​​​ണ് ഒ​​​​രു ഒ​​​​ഫീ​​​​ഷലി​​​​ന് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ടീ​​​​മി​​​​ലെ മ​​​​റ്റു​​​​ള്ള​​​​വ​​​​ര്‍ക്ക് കോ​​​​വി​​​​ഡി​​​​ല്ല.


ഒ​​​​ളി​​​​മ്പി​​​​ക് ഹോ​​​​ട്ട​​​​ലി​​​​ല്‍ കോ​​​​വി​​​​ഡ്

ടോ​​​​ക്കി​​​​യോ: ബ്ര​​​​സീ​​​​ലി​​​​ന്‍റെ ഒ​​​​ളി​​​​മ്പി​​​​ക് ടീം ​​​​താ​​​​മ​​​​സി​​​​ക്കു​​​​ന്ന ടോ​​​​ക്കി​​​​യോ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ല്‍ കോ​​വി​​ഡ്. ഏ​​​​ഴു ഹോ​​​​ട്ട​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ കോ​​​​വി​​​​ഡ് 19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് ഒ​​​​രാ​​​​ഴ്ച മാ​​​​ത്രം ബാ​​​​ക്കി​​​​യി​​​​രി​​​​ക്കേ​​​​യാ​​​​ണ് ഹോ​​​​ട്ട​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ല്‍ കോ​​​​വി​​​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​​​ത്. ടോ​​​​ക്കി​​​​യോ​​​​യി​​​​ലെ ഹ​​​​മാ​​​​മ​​​​ത് സു ​​​​ഹോ​​​​ട്ട​​​​ലി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലാ​​​​ണു കൊ​​റോ​​ണ വൈ​​​​റ​​​​സ് ബാ​​​​ധ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ബ്ര​​​​സീ​​​​ല്‍ ടീ​​​​മി​​​​ലെ 31 പേ​​​​രാ​​​​ണ് ഹോ​​​​ട്ട​​​​ലി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ബ​​​​യോ ബ​​​​ബി​​​​ള്‍ സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​ര്‍ ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

ഇ​​​​ത് ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന​​​​മു​​​​ള്ള ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ആ​​​​കു​​​​മെ​​​​ന്ന് ഐ​​​​ഒ​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് ബാ​​​​ഷ് പ​​​​റ​​​​ഞ്ഞു. പ​​​​ല വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നുപോ​​​​യ ജാ​​​​പ്പ​​​​നീ​​​​സ് ജ​​​​ന​​​​ത കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​യും ത​​​​ര​​​​ണംചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.