ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ്: മേ​​​​രി​​​​ കോ​​​​മും മ​​​​ന്‍പ്രീ​​​​ത് സിം​​​​ഗും പ​​​​താ​​​​ക​​​​യേ​​​​ന്തും
ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ്: മേ​​​​രി​​​​ കോ​​​​മും  മ​​​​ന്‍പ്രീ​​​​ത് സിം​​​​ഗും പ​​​​താ​​​​ക​​​​യേ​​​​ന്തും
ന്യൂ​​​​ഡ​​​​ല്‍ഹി: ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ ബോ​​​​ക്‌​​​​സിം​​​​ഗ് ഇ​​​​തി​​​​ഹാ​​​​സം മേ​​​​രി കോ​​​​മും പു​​​​രു​​​​ഷ ഹോ​​​​ക്കി നാ​​​​യ​​​​ക​​​​ന്‍ മ​​​​ന്‍പ്രീ​​​​ത് സിം​​​​ഗും ഇ​​​​ന്ത്യ​​​​യു​​​​ടെ ​​പ​​​​താ​​​​ക​​​​യേ​​​​ന്തും. ഇ​​​​ന്ത്യ​​​​ന്‍ ഒ​​​​ളി​​​​മ്പി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്. ഈ ​​​മാ​​​സം 23നാ​​​ണ് ഒ​​​ളി​​​ന്പി​​​ക്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ടി​​​​ലെ സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ ബ​​​​ജ്‌​​​രം​​​​ഗ് പൂ​​​​നി​​​​യ പ​​​​താ​​​​ക വ​​​​ഹി​​​​ക്കും.

126 അ​​​​ത്‌​​​​ല​​​​റ്റു​​​​ക​​​​ളും 75 ഒ​​​​ഫീ​​​​ഷ​​​ല്‍സും ഉ​​​​ള്‍പ്പെ​​​​ടെ 201 പേ​​​​രു​​​​ടെ സം​​​​ഘ​​​​മാ​​​​ണ് ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​നാ​​​​യി യാ​​​​ത്ര​​​​യാ​​​​കു​​​​ന്ന​​​​ത്. സം​​​​ഘ​​​​ത്തി​​​​ല്‍ 56 ശ​​​​ത​​​​മാ​​​​നം പു​​​​രു​​​​ഷ​​​​ന്മാ​​​​രും 44 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ളു​​​​മു​​​​ണ്ടെ​​​​ന്ന് ഐ​​​​ഒ​​​​എ അ​​​​റി​​​​യി​​​​ച്ചു. 85 മെ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ അ​​​​ത്‌​​​​ല​​​​റ്റു​​​​ക​​​​ള്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ക.


ഇ​​​​ന്ത്യ​​​​യു​​​​ടെ 26 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ത്‌​​​​ല​​​​റ്റി​​​​ക്‌​​​​സ് ടീ​​​​മി​​​​നെ അ​​​​ത്‌​​​​ല​​​​റ്റി​​​​ക്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ ഇ​​​ന്ന​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഇ​​​​തി​​​​ല്‍ ഏ​​​​ഴു​​​​പേ​​​​ര്‍ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​ണ്ട്. എം. ​​​​ശ്രീ​​​​ശ​​​​ങ്ക​​​​ര്‍ (ലോം​​​​ഗ് ജം​​​​പ്), എം.​​​​പി. ജാ​​​​ബി​​​​ര്‍ (400 മീ​​​​റ്റ​​​​ര്‍ ഹ​​​​ര്‍ഡി​​​​ല്‍സ്), കെ.​​​​ടി. ​ഇ​​​​ര്‍ഫാ​​​​ന്‍ (20 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ന​​​​ട​​​​ത്തം), മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ന​​​​സ്, അ​​​​മോ​​​​ജ് ജേ​​​​ക്ക​​​​ബ്, നോ​​​​ഹ് നി​​​​ര്‍മ​​​​ല്‍ ടോം (4x400 ​​​​മീ​​​​റ്റ​​​​ര്‍ റി​​​​ലേ), അ​​​​ല​​​​ക്‌​​​​സ് ആ​​​​ന്‍റ​​​ണി( 4x400 മി​​​​ക്‌​​​​സ​​​​ഡ് റി​​​​ലേ) എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ത്യ​​​ൻ അ​​​ത്‌​​​ല​​​റ്റി​​​ക്സ് ടീ​​​മി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.