ജഗതി ശ്രീകുമാറിനെ കാണാൻ സ്ഥാനാർഥിയെത്തി
Friday, March 12, 2021 11:18 AM IST
ഹാസ്യതിലകത്തെ കാണാൻ സ്ഥാനാർഥിയെത്തി അനുഗ്രഹങ്ങൾ വാങ്ങി മടങ്ങി. ചലച്ചിത്രതാരം ജഗതിശ്രീകുമാറിനെ കാണാനാണ് ഇന്നലെ കാട്ടാക്കട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഐ.ബി. സതീഷ് എത്തിയത്.
തന്റെ മണ്ഡലത്തിലെ വിളപ്പിൽശാല പേയാട് സ്കൈലൈൻ വില്ല സമുച്ചയത്തിൽ എത്തിയാണ് ഐ.ബി. സതീഷ് ജഗതിശ്രീകുമാറിന്റെ അനുഗ്രഹം വാങ്ങിയത്. ഐ.ബി. സതീഷ് വിളപ്പിൽശാലയിലെ സർവകലാശാല ആസ്ഥാനത്തിന്റെ ഭൂമിയിൽനിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
നെടുങ്കുഴിയിൽ ആരംഭിച്ച പര്യടനം വിളപ്പിൽശാലയിൽ സമാപിച്ചു. തുടർന്ന് മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ആദ്യഘട്ട പര്യടനം നടത്തി.