മോൾ തന്മാത്രകൾ = 1 GMM ൽ ഉള്ള തന്മാത്രകളുടെ എണ്ണം = 6.022x1023
ഉദാ: നൈട്രജന്റെ അറ്റോമിക മാസ് 14, ഹൈഡ്രജന്റേത് 1
14 ഗ്രാം നൈട്രജൻ = 1 GAM നൈട്രജൻ = 6.022x1023 ആറ്റങ്ങൾ
= 1 മോൾ ആറ്റങ്ങൾ
N = നൈട്രജൻ ആറ്റം, N2 = നൈട്രജൻ തന്മാത്ര
28 ഗ്രാം നൈട്രജൻ = 1 GMM നൈട്രജൻ = 6.022 x 1023 തന്മാത്രകൾ
= 1 മോൾ തന്മാത്രകൾ = 2 x 6.022 x 1023 ആറ്റങ്ങൾ
= 2 മോൾ ആറ്റങ്ങൾ = 2 GAM നൈട്രജൻ
(2) മോൾ എണ്ണം കണക്കാക്കാനുള്ള മാർഗങ്ങൾ
a) കണികകളുടെ (ആറ്റം/തന്മാത്ര) എണ്ണം അവോഗാഡ്രോസംഖ്യ (6.022 x 1023)
b) ഗ്രാമിലുള്ള മാസ് GAM/GMM
c) STP യിലെ വാതകവ്യാപ്തം (ലിറ്ററിൽ) 22.4 ലിറ്റർ
(3) മോൾ, കണികകളുടെ എണ്ണം, മാസ്, വാതകവ്യാപ്തം എന്നിവ തമ്മിലുള്ള ബന്ധം
3. ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവുംപ്രധാന ആശയങ്ങൾ:= ജലം, വായു, ആസിഡ് എന്നിവയുമായി വ്യത്യസ്ത ലോഹങ്ങളുടെ പ്രവർത്തനം
= ക്രിയാശീല ശ്രേണി (രാസപ്രവർത്തനശേഷി കുറഞ്ഞുവരുന്നതിനനുസരിച്ചു ചില ലോഹങ്ങളെ ക്രമീകരിച്ച ശ്രേണി)
= ആദേശ രാസപ്രവർത്തനങ്ങൾ (ക്രിയാശീലം കൂടിയ ലോഹം, കുറഞ്ഞ ലോഹത്തെ അതിന്റെ ലവണലായനിയിൽനിന്ന് ആദേശം ചെയ്യുന്നു)
= ഗാൽവനിക് (വോൾട്ടായിക്) സെൽ (രാസോർജം വൈദ്യുതോർജമാക്കുന്നു)
= വൈദ്യുത വിശ്ലേഷണ സെൽ (വൈദ്യുതോർജം ഉപയോഗിച്ചു രാസമാറ്റം)
= ആനോഡ് (ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ്) കാഥോഡ്
(നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ്) ഇലക്ടോലൈറ്റ് (വൈദ്യുതി കടന്നുപോകുന്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥം)
= ഉരുകിയ NaCl ന്റെ വൈദ്യുതവിശ്ലേഷണം - ഉത്പന്നങ്ങൾ- കാഥോഡിൽ സോഡിയം, ആനോഡിൽ ക്ലോറിൻ.
= സോഡിയം ക്ലോറൈഡ് ലായനിയുടെ വൈദ്യുതവിശ്ലേഷണം
(ആനോഡിൽ ക്ലോറിൻ, കാഥോഡിൽ ഹൈഡ്രജൻ)
= വൈദ്യുതവിശ്ലേഷണത്തിന്റെ പ്രായോഗിക ഫലങ്ങൾ (ലോഹനിർമാണം, അലോഹനിർമാണം, സംയുക്തങ്ങളുടെ നിർമാണം, ലോഹശുദ്ധീകരണം)
= ഇലക്ട്രോ പ്ലേറ്റിംഗ് (വൈദ്യുതവിശ്ലേഷണംവഴി ഒരു ലോഹത്തിനുമേൽ മറ്റൊരു ലോഹത്തിന്റെ ആവരണമുണ്ടാക്കുന്ന പ്രവർത്തനം)
പ്രത്യേക ശ്രദ്ധയ്ക്ക്1) ഓക്സിഡേഷൻ നന്പർ എഴുതി ഓക്സീകാരി, നിരോക്സീകാരി, ആനോഡ്, കാഥോഡ് എന്നിവ കണ്ടെത്തുക.
2) വ്യത്യസ്ത ലവണലായനികളിൽ വ്യത്യസ്ത ലോഹദണ്ഡുകൾ ഇറക്കിവയ്ക്കുന്നു. ആദേശം നടക്കുന്നതെവിടെ, നടക്കാത്തതെവിടെ. കാരണം?
3) ഗാൽവനിക് സെല്ലിന്റെ ചിത്രം - ആനോഡ്, കാഥോഡ്, ഹാഫ്സെല്ലുകൾ, സാൾട്ട് ബ്രിഡ്ജ്, വോൾട്ട് മീറ്റർ, ഇലക്ട്രോൺ പ്രവാഹദിശ, ലവണ ലായനികൾ.
4)
ഇലക്ട്രോപ്ലേറ്റിംഗ് നടത്തുന്പോൾ-ഏതു ലോഹത്തിൻമേലാണോ ആവരണം ചെയ്യേണ്ടത് ആ ലോഹം (കാഥോഡ്) ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിനോടും പൂശേണ്ട ലോഹം (ആനോഡ്) ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിനോടും പൂശേണ്ട ലോഹത്തിന്റെ ലവണ ലായനി ഇലക്ട്രോലൈറ്റ് ആയും എടുക്കുക.
4. ലോഹനിർമാണം പ്രധാന ആശയങ്ങൾ = ധാതുക്കൾ (Minerals) , അയിരുകൾ (ores) - ഉദാഹരണങ്ങൾ
= അയിരിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ.
= ലോഹനിഷ്കർഷണത്തിന്റെ (Metallurgy) 3 ഘട്ടങ്ങൾ.
= അയിരുകളുടെ സാന്ദ്രീകരണ((Concentration)ത്തിനുള്ള നാലു രീതികൾ.
= അയിരിൽനിന്ന് ലോഹത്തെ വേർതിരിക്കുന്നതിനുള്ള (Extraction) 2 ഘട്ടങ്ങൾ.
= ലോഹശുദ്ധീകരണ (Refining) മാർഗങ്ങൾ.
= ഇരുന്പിന്റെ വ്യാവസായിക നിർമാണം - ബ്ലാസ്റ്റ് ഫർണസ്
= അലോയ് സ്റ്റീലുകൾ - ഘടകങ്ങൾ, പ്രത്യേകതകൾ, ഉപയോഗം.
= അലുമിനിയത്തിന്റെ നിർമാണത്തിലെ 2 ഘട്ടങ്ങൾ.
പ്രത്യേക ശ്രദ്ധയ്ക്ക്1. അയിരിന്റെയും അപദ്രവ്യങ്ങളുടെയും സ്വഭാവത്തിനനുസരിച്ച് ഉചിതമായ സാന്ദ്രണരീതി തെരഞ്ഞെടുക്കൽ - ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ, പ്ലവനപ്രക്രിയ, കാന്തികവിഭജനം, ലീച്ചിംഗ്.
2. കാൽസിനേഷൻ (വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ ചൂടാക്കുന്നു). ഉദാ: കാർബണേറ്റ്, ഹൈഡ്രോക്സൈഡ് റോസ്റ്റിംഗ് (വായുവിന്റെ സാന്നിധ്യത്തിൽ ചൂടാക്കുന്നു.
(ഉദാ: സൾഫൈഡ്).
3. ലോഹശുദ്ധീകരണത്തിനുള്ള ഉരുക്കി വേർതിരിക്കൽ (കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ, ലെഡ്). സ്വേദനം (കുറഞ്ഞ തിളനിലയുള്ള സിങ്ക്, കാഡ്മിയം, മെർക്കുറി).
4. വൈദ്യുതവിശ്ലേഷണ രീതിയിലുള്ള ലോഹശുദ്ധീകരണം.
ഉദാ: കോപ്പറിന്റെ ശുദ്ധീകരണം
ആനോഡിൽനിന്നു കോപ്പർ അയോണുകൾ ലായനിയിലെത്തുന്നു. ലായനിയിലെ കോപ്പർ അയോണുകൾ ഇലക്ട്രോണുകളെ സ്വീകരിച്ച് കോപ്പർ ആറ്റങ്ങളായി കാഥോഡിനെ പൊതിയുന്നു. ആനോഡ് ശുഷ്കിക്കുന്നു. കാഥോഡ് വലുതാകുന്നു.
ബ്ലാസ്റ്റ് ഫർണസിലെ അയിര് (ഹേമറ്റൈറ്റ്), ഫ്ളക്സ് (കാൽസ്യം ഓക്സൈഡ്), നിരോക്സീകാരി (കാർബൺ മോണോക്സൈഡ്), ഗാങ് (SiO2), സ്ലാഗ് (കാൽസ്യം സിലിക്കേറ്റ്).
അലുമിനയുടെ വൈദ്യുതവിശ്ലേഷണം - ചിത്രം, ആനോഡ്, കാഥോഡ്, പ്രവർത്തനം
ബോക്സൈറ്റിന്റെ സാന്ദ്രണം - ഫ്ളോ ഡയഗ്രം.
ബാബു ടി. ജോൺഅസ്ത്രാ അക്കാഡമി, കാഞ്ഞിരപ്പള്ളി.