(ബി) ബീജസംയോഗം - മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള ക്രോമസോമുകൾ ബീജകോശങ്ങളിലെത്തുന്നു. അവ സംയോജിക്കുന്പോൾ അലീൽചേർച്ചയിൽ വ്യത്യാസമുണ്ടാകുന്നു. ഇത് സന്താനങ്ങളിൽ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ചോദ്യമാതൃക 23ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
i) തന്നിരിക്കുന്ന ചിത്രം എന്തിനെ സൂചിപ്പിക്കുന്നു.
ii) a, b എന്നിവ എന്തെന്ന് എഴുതുക.
മൂല്യനിർണയ സൂചകങ്ങൾi) തൈമിൻ ന്യൂക്ലിയോറ്റൈഡ്
ii) a) ഡീ ഓക്സീറൈബോസ് പഞ്ചസാര b) ഫോസ്ഫേറ്റ് തന്മാത്ര
ചോദ്യമാതൃക 24ജീനുകളുടെ പ്രവർത്തനത്തിൽ tRNAയുടെ പങ്കെന്ത്?
മൂല്യനിർണയ സൂചകങ്ങൾഅമിനോആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
ചോദ്യ നിർമാണ സൂചകങ്ങൾ1) ചിത്ര വിശകലനം- ഡി.എൻ.എ, ക്രോമസോമിന്റെ മുറിഞ്ഞ് മാറൽ, ബീജസംയോഗം
2) ചിത്രീകരണവിശകലനം, - ജീനുകളുടെ പ്രവർത്തനം, വർഗസങ്കരണം, മനുഷ്യനിലെ ലിംഗനിർണയം
3) ചിത്രീകരണം പൂർത്തിയാക്കൽ - വർഗസങ്കരണം, മനുഷ്യനിലെ ലിംഗനിർണയം
4) ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ, പൂർത്തിയാക്കൽ - പ്രോട്ടീൻ നിർമാണം ഘട്ടങ്ങൾ
5) പട്ടിക പൂർത്തിയാക്കൽ - ഡി.എൻ.എ - ആർ.എൻ.എ വ്യത്യാസം
6) പ്രസ്താവന സാധൂകരിക്കുക. കുഞ്ഞ് ആണോ പെണ്ണോ?
നാളെയുടെ ജനിതകംമുഖ്യ ആശയങ്ങൾ•ജനിതകശാസ്ത്രത്തിന്റെ വളർച്ച •കൃത്രിമ ഇൻസുലിൻ ഉൽപ്പാദനം •ജീനുകളുടെ മുറിച്ച് മാറ്റലും വിളക്കിച്ചേർക്കലും
•ജനിതക എൻജിനീയറിങ് സാധ്യതകൾ - ജീൻ തെറാപി, ജനിതക പരിഷ്കാരം വരുത്തിയ മൃഗങ്ങളും സസ്യങ്ങളും, ഫോറൻസിക് പരിശോധന •ജനിതക എൻജിനീയറിങ് ദുരുപയോഗം - ജൈവായുധം, ജൈവയുദ്ധം,ജനിതകമാറ്റം
ചോദ്യമാതൃക 25ലോഗോ നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. ലോഗോ എന്തിനെ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രധാനപ്പെട്ട നേട്ടം എന്ത്?
മൂല്യനിർണയ സൂചകങ്ങൾമനുഷ്യജീനോം പദ്ധതിയുടെ ലോഗോ, മനുഷ്യജീനോമിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയായ ജീൻ മാപ്പിങിന് സഹായിച്ചു. ജീൻ ചികിത്സയ്ക്ക് സഹായകമായി.
ചോദ്യമാതൃക 26ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റുണ്ടെങ്കിൽ (അടിവരയിട്ട ഭാഗത്ത്) തിരുത്തി എഴുതുക.
(എ) ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എൻജിനീയറിംഗ്.
(ബി) ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് ലിഗേസ് എന്ന എൻസൈമാണ്.
(സി) വേദനയുടെ ചികിത്സയ്ക്ക് വേണ്ട പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ.
(ഡി) 1900 കളിൽ മനുഷ്യ ജീനോം പദ്ധതി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
മൂല്യനിർണയ സൂചകങ്ങൾബി, സി, ഡി തെറ്റ്
(ബി) ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് എന്ന എൻസൈമാണ്.
(സി) വേദനയുടെ ചികിത്സയ്ക്ക് വേണ്ട പ്രോട്ടീനുകളാണ് എൻഡോർഫിൻ.
(ഡി) 1990 കളിൽ മനുഷ്യ ജീനോം പദ്ധതി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
ചോദ്യമാതൃക 27ജനിതക എൻജിനീയറിങ് - സാധ്യതകൾ ഈ വിഷയവുമായി ബന്ധപ്പെട്ട സെമിനാറിൽ മുന്നോട്ട് വയ്ക്കാവുന്ന ആശയങ്ങളേവ?
മൂല്യനിർണയ സൂചകങ്ങൾമെച്ചപ്പെട്ടയിനം കാലികളുടെയും നാണ്യവിളകളുടെയും ഉൽപ്പാദനം - രോഗപ്രതിരോധശേഷിയും അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾ.
പോഷകസമൃദ്ധമായ ഭക്ഷ്യവിളകൾ - പോഷക അപര്യാപ്തതയ്ക്ക് പരിഹാരമാകുന്ന വിളയിനങ്ങൾ.
ജീൻചികിത്സ - ജനിതകരോഗങ്ങൾക്ക് പരിഹാരം.
ഒൗഷധ നിർമാണം - മരുന്നുൽപ്പാദിപ്പിക്കുന്ന മൃഗങ്ങളും സസ്യങ്ങളും.
ചോദ്യമാതൃക 28പത്രവാർത്ത നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.ഡിഎൻഎ പരിശോധന കുറ്റവാളിയെ കണ്ടെത്തുന്നതിൽ നിർണായകമായി.കോട്ടയം : വിവാദമായ കൊലപാതകത്തിൽ കുറ്റവാളിയെ കണ്ടെത്തുന്നതിന് ഡി.എൻ.എ പരിശോധന നിർണായകമായി.....................(a) എന്താണ് ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനം?
(b) ഡി.എൻ.എ പരിശോധനയിലൂടെ കുറ്റവാളികളെ കണ്ടെത്തുന്നത് എങ്ങനെ?
മൂല്യനിർണയ സൂചകങ്ങൾ(a) DNA യിലെ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഈ കണ്ടെത്തലാണ് DNA പരിശോധനയുടെ അടിസ്ഥാനം.
(b) മോഷണമോ കൊലപാതകമോ നടന്നാൽ കൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന ത്വക്കിന്റെ ഭാഗം, മുടി, നഖം, രക്തം, മറ്റു ശരീരദ്രവങ്ങൾ എന്നിവയിലെ ഉചഅ യുമായി താരതമ്യം ചെയ്ത് യഥാർത്ഥ പ്രതിയെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
ചോദ്യ നിർമാണ സൂചകങ്ങൾ1) പ്രസ്താവന വിശകലനം - മൃഗങ്ങളിൽ നിന്ന് മരുന്ന്, മനുഷ്യ ജീനോം പദ്ധതി, ജനിതക എൻജിനിയറിംഗ് ദുരുപയോഗം.
2) ചിത്രീകരണം പൂർത്തിയാക്കൽ - കൃത്രിമ ഇൻസുലിൻ നിർമാണം.
3) ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ - കൃത്രിമ ഇൻസുലിൻ നിർമാണം.
4) പട്ടിക പൂർത്തിയാക്കൽ - ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ
ജീവൻ പിന്നിട്ട പാതകൾമുഖ്യ ആശയങ്ങൾ• രാസപരിണാമ സിദ്ധാന്തം • ലാമാർക്കിസം • ഡാർവിനിസം • നിയോഡാർവിനിസം • ഉൽപരിവർത്തനം • പരിണാമം - തെളിവുകൾ • മനുഷ്യ പരിണാമം
ചോദ്യമാതൃക 29ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുകമനുഷ്യ കുലത്തിലെ പുരാതന അംഗം.
(എ) ഹോമോ സാപിയൻസ്
(ബി) ആർഡിപിത്തക്കസ് റാമിഡസ്
(സി) ഹോമോ ഇറക്ടസ്
(ഡി) ഹോമോ നിയാണ്ടർത്താലൻസിസ്
മൂല്യനിർണയ സൂചകം.(ബി) ആർഡിപിത്തക്കസ് റാമിഡസ്
ചോദ്യമാതൃക 30പട്ടിക വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.(എ) ഇതിൽ നിന്നും എത്തിച്ചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാം ?
(ബി) ഇത്തരം പഠനങ്ങൾ പരിണാമ പഠനങ്ങളെ സഹായിക്കുന്നത് എങ്ങനെ ?
മൂല്യനിർണയ സൂചകങ്ങൾ(എ) മനുഷ്യനിലും മറ്റ് ജീവികളിലും ഹീമോഗ്ലോബിൻ ബീറ്റാ ശൃംഖലയിൽ അമിനോ ആസിഡുകളിലെ മാറ്റങ്ങളുടെ വ്യത്യാസം താരതമ്യം ചെയ്യുന്പോൾ മനുഷ്യനോട ഏറ്റവും അടുത്ത് നിൽക്കുന്ന ജന്തു ചിന്പാൻസിയാണ്.
(ബി) വ്യത്യസ്ത ജീവികളിലെ പ്രോട്ടീൻ തന്മാത്രകളെ താരതമ്യപഠനം നടത്തുന്നത് വഴി ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം കണ്ടെത്താനാകും. ഒരു പൊതുപൂർവികനിൽ നിന്ന് ശാഖോപശാഖകളായി വേർപെട്ടു വന്ന പരിണാമചിത്രം രൂപപ്പെടുത്താൻ ഫലപ്രദമായ രീതിയാണ്.
ചോദ്യമാതൃക 31ജൈവവൈവിധ്യം വരെയുള്ള ജീവന്റെ പരിണാമം വിശദീകരിക്കുന്നതിന് അവതരിപ്പിച്ച ഒരു സിദ്ധാന്തത്തിലെ മുഖ്യ ആശയങ്ങൾ ഫ്ളോചാർട്ടായി ചിത്രീകരിച്ചിരിക്കുന്നു. ഫ്ളോചാർട്ട് നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(എ) ഈ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
(ബി) ഈ സിദ്ധാന്തത്തിലൂടെ വിശദീകരിച്ച ആശയം ഏത്?
(സി) ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം എന്ത്?
(ഡി) ഈ സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിച്ചില്ല. എന്ത് കൊണ്ട്?
മൂല്യനിർണയ സൂചകങ്ങൾ(എ) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
(ബി) ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിത സ്വഭാവങ്ങൾ. സ്വയാർജിത സ്വഭാവങ്ങൾ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു.
(സി) പരിണാമചരിത്രം അവതരിപ്പിക്കുന്നതിനുള്ള ആദ്യശ്രമം.
(ഡി) സ്വയാർജിത സ്വഭാവങ്ങൾ പാരന്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല.
ചോദ്യമാതൃക 32പ്രസ്താവന പൂർത്തിയാക്കുക.പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ജീവൻ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയിലെത്തിയതാകാം എന്ന വാദഗതിയാണ്.........................
മൂല്യനിർണയ സൂചകംപാൻസ്പേർമിയ
ചോദ്യ നിർമാണ സൂചകങ്ങൾ1) ചിത്രീകരണം വിശകലനം - രാസപരിണാമ സിദ്ധാന്തം, പ്രകൃതി നിർധാരണ സിദ്ധാന്തം, മനുഷ്യ പരിണാമ വൃക്ഷത്തിലെ മുഖ്യശാഖകൾ, ഡാർവിന്റെ കുരുവികൾ
2) ചിത്രീകരണം പൂർത്തിയാക്കൽ - പ്രകൃതി നിർധാരണ സിദ്ധാന്തം, രാസപരിണാമ സിദ്ധാന്തം, മനുഷ്യ പരിണാമ വൃക്ഷത്തിലെ മുഖ്യശാഖകൾ
3) ഘട്ടങ്ങൾ ക്രമപ്പെടുത്തൽ - രാസപരിണാമ സിദ്ധാന്തം. കാലഗണന പട്ടിക
4) അഭിപ്രായം പ്രകടിപ്പിക്കൽ - പ്രകൃതി നിർധാരണം, നിയോഡാർവിനിസം, മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ