മൂല്യനിർണയ സൂചകങ്ങൾ(a) അക്വസ് ദ്രവം (b) റെറ്റിന (c) നേത്രനാഡി
ചോദ്യമാതൃക 6ബോക്സിൽ നിന്ന് അനുയോജ്യമായ പദങ്ങൾ തിരഞ്ഞെടുത്ത് കാഴ്ച എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് നിർമിക്കുക.
മൂല്യനിർണയ സൂചകങ്ങൾ•പ്രകാശം •കോർണിയ •അക്വസ്ദ്രവം •പ്യൂപിൾ •ലെൻസ് •വിട്രിയസ്ദ്രവം •റെറ്റിന •ആവേഗം •നേത്രനാഡി •സെറിബ്രം •കാഴ്ച എന്ന അനുഭവം
ചോദ്യമാതൃക 7രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫോളോചാർട്ട് നിർമിക്കുക.
മൂല്യനിർണയ സൂചകങ്ങൾ• രുചിക്ക് കാരണമാവുന്ന വസ്തുക്കൾ ഉമിനീരിൽ ലയിക്കുന്നു
• രാസഗ്രാഹികളെ ഉദ്ദീപിപ്പിക്കുന്നു
• ആവേഗങ്ങളുണ്ടാകുന്നു
• ആവേഗങ്ങൾ ബന്ധപ്പെട്ട നാഡികളിലൂടെ മസ്തിഷ്കത്തിലെത്തുന്നു
• രുചി അനുഭവപ്പെടുന്നു.
ചോദ്യമാതൃക 8ശരിയായ ജോഡികൾ തിരഞ്ഞെടുത്ത് എഴുതുക.
(എ) പാന്പ് - ഒമാറ്റീഡിയ
(ബി) സ്രാവ് - പാർശ്വ വര
(സി) ഈച്ച - ഐസ്പോട്ട്
(ഡി) പ്ലനേറിയ - ജേക്കബ്സണ്‍സ് ഓർഗൻ
(ഇ) ഈച്ച - ഒമാറ്റീഡിയ
മൂല്യനിർണയ സൂചകങ്ങൾ(ബി) സ്രാവ് - പാർശ്വ വര,
(ഇ) ഈച്ച - ഒമാറ്റീഡിയ
ചോദ്യ നിർമാണ സൂചകങ്ങൾ1)ചിത്രം വരച്ച് ഭാഗം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തൽ - ചെവി
2)ചിത്രവിശകലനം- കണ്ണിലെ പ്രകാശക്രമീകരണം, പ്രകാശഗ്രാഹികൾ, കണ്ണിന്റെ സമഞ്ജനക്ഷമത, ആന്തരകർണം, ഗന്ധ ഗ്രാഹികൾ
3)ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ, വിട്ടഭാഗം പൂർത്തിയാക്കൽ - കേൾവി എന്ന അനുഭവം, ശരീര തുലനനില പാലനം, ഗന്ധം എന്ന അനുഭവം
4)പട്ടികപ്പെടുത്തൽ - കണ്ണിന്റെ സമഞ്ജനക്ഷമത
5)രോഗലക്ഷണം തിരിച്ചറിഞ്ഞ് രോഗവും കാരണവും തിരിച്ചറിയൽ - നേത്ര വൈകല്യങ്ങൾ
6) അനുയോജ്യമായ പദങ്ങളെ ജോഡിയാക്കുക - ജീവികളിലെ ഗ്രാഹികൾ
സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾമുഖ്യ ആശയങ്ങൾ• അന്തഃസ്രാവി ഗ്രന്ഥികൾ - സ്ഥാനം, ഹോർമോണുകൾ
• ഹോർമോണുകൾ - ധർമം
• ഫിറമോണുകൾ - സിവറ്റോണ്‍, ബോംബിക്കോൾ, കസ്തൂരി
• സസ്യഹോർമോണുകൾ - ഓക്സിൻ, സൈറ്റോകിനിൻ, ജിബ്ബർലിനുകൾ, എഥിലിൻ, അബ്സെസിക് ആസിഡ്
• കൃത്രിമസസ്യഹോർമോണുകൾ - ഓക്സിനുകൾ , ജിബ്ബർലിനുകൾ, അബ്സെസിക് ആസിഡ്, എഥിലിൻ (എഥിഫോണ്‍)
ചോദ്യമാതൃക 9കൃത്രിമസസ്യഹോർമോണുകളുടെ ഉപയോഗം കാർഷികമേഖലയുടെ പുരോഗതിക്ക് വളരെയധികം സഹായകമായി. പ്രസ്താവന സാധൂകരിക്കുക.
(സൂചന : ഓക്സിനുകൾ, ജിബർലിനുകൾ, അബ്സെസിക് ആസിഡ്)
മൂല്യനിർണയ സൂചകങ്ങൾഓക്സിനുകൾ - ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നതു തടയൽ, വേരുമുളപ്പിക്കൽ, കളകളെ നശിപ്പിക്കൽ എന്നീ ആവശ്യങ്ങൾക്കായി കാർഷികമേഖലയിൽ ഉപയോഗിക്കുന്നു.
ജിബ്ബർലിനുകൾ - മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളുടെ വലുപ്പം വർധിപ്പിക്കുന്നതിനും മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുന്നതിനും ഉപയോഗിക്കുന്നു.
അബ്സെസിക് ആസിഡ് - പഴവർഗസസ്യങ്ങളിൽ ഒരേ സമയത്ത് വിളവെടുപ്പ് നടത്താൻ ഉപയോഗിക്കുന്നു.
ചോദ്യമാതൃക 10പട്ടിക പൂർത്തിയാക്കുകമൂല്യനിർണയ സൂചകങ്ങൾ(എ) ഹൈപ്പോതലാമസ്
(ബി) വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്നു.
(സി) ഓക്സിടോസിൻ
(ഡി) പിറ്റ്യൂറ്ററി
(ഇ) മുലപ്പാൽ ഉൽപ്പാദനം
(എഫ്) അൽഡോസ്റ്റിറോണ്‍
(ജി) അഡ്രീനൽ
(എച്ച്) ദൈനംദിനപ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്നു.
ചോദ്യമാതൃക 11രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രീകരണമാണ് നൽകിയിരിക്കുന്നത്. ചിത്രീകരണം നിരീക്ഷിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
(എ) രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് ഏത്?
(ബി) A സൂചിപ്പിക്കുന്ന ഗ്രന്ഥിയും C സൂചിപ്പിക്കുന്ന ഹോർമോണും ഏത്?
(സി) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലെത്തുന്നതിന് C, D സൂചിപ്പിക്കുന്ന ഹോർമോണുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
മൂല്യനിർണയ സൂചകങ്ങൾ(എ)രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് 70 -110 mg/100 ml
(ബി) എ- പാൻക്രിയാസ് സി - ഇൻസുലിൻ
(സി) ഇൻസുലിൻ - ഗ്ലൂക്കോസിനെ കോശത്തിനകത്തേക്കു കടത്തിവിടുന്നത് ത്വരിതപ്പെടുത്തിയും അധികമുള്ള ഗ്ലൂക്കോസിനെ കരളിൽവച്ച് ഗ്ലൈക്കോജനാക്കി മാറ്റിയും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അധികമാവാതെ ക്രമീകരിക്കുന്നു.
ഗ്ലൂക്കഗോണ്‍ - രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്പോൾ കരളിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കിയും അമിനോആസിഡുകളിൽ നിന്നു ഗ്ലൂക്കോസ് നിർമിച്ചും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതെ നിലനിർത്തുന്നു.
ചോദ്യമാതൃക 12ബോക്സിൽ നൽകിയിരിക്കുന്ന പദങ്ങളെ അനുയോജ്യ ജോഡികളാക്കുക
മൂല്യനിർണയ സൂചകങ്ങൾജിബർലിൻ - സംഭൃതാഹാരത്തിന്റെ വിഘടനം, എഥിലിൻ - ഫലങ്ങൾ പാകമാകൽ, ഓക്സിൻ - അഗ്രമുകുളത്തിന്റെ വളർച്ച, സൈറ്റോകിനിൻ - കോശവൈവിധ്യവൽക്കരണം, അബ്സെസിക് ആസിഡ് - ഭ്രൂണത്തിന്റെ സുപ്താവസ്ഥ
ചോദ്യ നിർമാണ സൂചകങ്ങൾ1) ചിത്രവിശകലനം - ഹോർമോണ്‍ - ലക്ഷ്യകല, പിറ്റ്യൂറ്ററി ഗ്രന്ഥി
2) ചിത്രീകരണ വിശകലനം- അഡ്രീനൽ ഗ്രന്ഥിയും ഹോർമോണുകളും ധർമവും, ഹൈപ്പോതലാമസ് പിറ്റ്യൂറ്ററി ബന്ധം, കാൽസ്യത്തിന്റെ ക്രമീകരണം, ജലത്തിന്റെ ക്രമീകരണം
3) പട്ടികയിലെ വിട്ടഭാഗം പൂർത്തിയാക്കൽ ,പട്ടിക ക്രമീകരിക്കൽ - സസ്യഹോർമോണുകൾ, ഹോർമോണുകൾ - ഗ്രന്ഥി - ധർമം, ഹോർമോണുകൾ -ഗ്രന്ഥി - വൈകല്യങ്ങൾ
5) ലക്ഷണം, കാരണം,- ക്രെറ്റിനിസം, മിക്സെഡിമ, ഹൈപ്പർതൈറോയ്ഡിസം പ്രമേഹം, ഭീമാകരത്വം, വാമനത്വം, അക്രോമെഗാലി, ഡയബറ്റിസ് ഇൻസിപിഡസ്
6) ഫിറമോണുകൾ
എട്ട് അധ്യായങ്ങളിലെ ഏകദേശ സ്കോർ വിന്യാസം താഴെ നൽകിയിരിക്കുന്നു.(അധ്യായത്തിന്റെ പേര് ഏകദേശ സ്കോർ)
1. അറിയാനും പ്രതികരിക്കാനും -7
2. അറിവിന്റെ വാതായനങ്ങൾ-7
3. സമസ്ഥിക്കായുള്ള രാസസന്ദേശങ്ങൾ -9
4. അകറ്റി നിർത്താം രോഗങ്ങളെ-7
5. പ്രതിരോധത്തിന്റെ കാവലാളുകൾ- 7
6. ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ-6
7. നാളെയുടെ ജനിതകം- 4
8. ജീവൻ പിന്നിട്ട പാതകൾ- 6
ആകെ - 53