കെ.എം. മാണി ജനക്ഷേമത്തിനായി നിലകൊണ്ട മനുഷ്യസ്നേഹി: ഡോ. സൂസപാക്യം
Friday, April 12, 2019 11:31 AM IST
പാലാ: നീതിബോധത്തോടെയും ആദർശനിഷ്ഠയോടെയും ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു കെ.എം. മാണിയെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.
സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് അനുശോചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം തൊട്ടറിഞ്ഞ ഈ ജനനേതാവ് കേരളത്തിന്റെ മതേതരമുഖമായിരുന്നു. വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനം കൊണ്ട വ്യക്തിയാണ് മാണിസാറെന്നും ഏവർക്കും സ്നേഹിതനും മാർഗദർശിയുമായിരുന്നെന്നും ആർച്ച്ബിഷപ് പറഞ്ഞു.