മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ; പൊഴിയൂരിൽ തുറമുഖം
Thursday, January 31, 2019 10:34 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്ളാറ്റുകൾ നിർമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
കടലാക്രമണമുള്ള തീരത്തുനിന്നു മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. ഓഖി പാക്കേജ് വിപുലീകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകും.
പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം നിർമിക്കും. മത്സ്യഫെഡിന് 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.