ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ക്കും, ബ​ജ​റ്റ് ജ​ന​പ്രി​യ​മാ​കും; ടി.​എം.​തോ​മ​സ് ഐ​സ​ക്
തി​രു​വ​ന​ന്ത​പു​രം: ‌2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ജ​ന​പ്രി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക്. പ്ര​ള​യ സെ​സ് വി​ല​ക്ക​യ​റ്റ​ത്തി​നു ഇ​ട​യാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു പു​റ​പ്പെ​ടു​മ്പ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​മാ​നം ഉ​യ​ർ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക പ​രി​പാ​ടി ബ​ജ​റ്റി​ലു​ണ്ടാ​കും. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ക്കും. നി​കു​തി ചോ​ർ​ച്ച ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ബ​ജ​റ്റ് ഊ​ന്ന​ൽ ന​ൽ​കും. ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് പു​തി​യ പ​ദ്ധ​തി​ക​ൾ വ​രും. ഇ​വ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​യി​രി​ക്കും. സു​സ്ഥി​ര ധ​ന​സ്ഥി​തി​യി​ലേ​ക്ക് കേ​ര​ളം നീ​ങ്ങു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.