ഹൃദയം കീഴടക്കി കുഞ്ഞൻ കാർ
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ അ​ബു​ദാ​ബി​യി​ൽ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ ഒ​രു വാ​ഹ​ന​മു​ണ്ട്- കി​യ സോൾ. "കി​യ’​യു​ടെ കു​ഞ്ഞ​ൻ കാ​റാ​യ സോ​ളി​ലാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടെ യാ​ത്ര​ക​ൾ. നാ​ലു​പേ​ർ​ക്കു​മാ​ത്രം ഇ​രു​ന്ന് പോ​കാ​ൻ​ക​ഴി​യു​ന്ന ഹാ​ച്ച്ബാ​ക്ക് ശ്രേ​ണി​യി​ൽ​പ്പെ​ടു​ന്ന ഈ ​വാ​ഹ​ന​ത്തി​ന് യു​എ​ഇ മാ​ർ​ക്ക​റ്റി​ലെ വി​ല 52,000 ദി​ർ​ഹം (ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ) മു​ത​ലാ​ണ്. കി​യ​യു​ടെ ര​ണ്ടാ​മ​ത്തെ ചെ​റി​യ കാ​റാ​ണി​ത്. അ​ത്യാ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ലും പി​ന്നി​ലു​മാ​യി സു​ര​ക്ഷ​യൊ​രു​ക്കു​ന്പോ​ഴാ​യി​രു​ന്നു ഈ ​കു​ഞ്ഞ​ൻ കാ​റി​ലെ മാ​ർ​പാ​പ്പ​യു​ടെ സ​ഞ്ചാ​രം.


മാ​ർ​പാ​പ്പ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​ബു​ദാ​ബി സ​ർ​ക്കാ​ർ ഒ​രു​ക്കി​യ ഒ​രു വാ​ഹ​ത്തി​ന്‍റെ വി​ല ഏ​ക​ദേ​ശം 4,40,000 ദി​ർ​ഹം ( 85 ല​ക്ഷം രൂ​പ​യി​ല​ധി​കം) ആ​യി​രു​ന്നു. 2014ൽ ​ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും 2015ൽ ​ഉ​ഗാ​ണ്ട സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും മാ​ർ​പാ​പ്പ​യു​ടെ വാ​ഹ​നം ഈ ​കു​ഞ്ഞ​ൻ കാ​റാ​യി​രു​ന്നു. വെ​ള്ള ന​ന്പ​ർ പ്ലേ​റ്റി​ൽ എ​സ‌്സി​വി-1 (Status Civitatis Vaticanae - 1) എ​ന്ന ന​ന്പ​റി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ ഈ ​കു​ഞ്ഞ​ൻ കാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.