ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് യു​എ​ഇ​യു​ടെ അ​പൂ​ർ​വ ബ​ഹു​മ​തി; ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് യു​എ​ഇ​യു​ടെ അ​പൂ​ർ​വ ബ​ഹു​മ​തി; ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി
അ​ബു​ദാ​ബി: ഞാ​യ​റാ​ഴ്ച മു​ത​ൽ അ​ബു​ദാ​ബി​യി​ൽ ത്രി​ദി​ന ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ അ​പൂ​ർ​വ ബ​ഹു​മ​തി. മാ​ർ​പാ​പ്പ​യു​ടെ ചൊ​വ്വാ​ഴ്ച​ത്തെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​ല്ലാം യു​എ​ഇ അ​വ​ധി ന​ൽ​കി.

അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ചൊ​വാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പെ​ർ​മി​റ്റ് ല​ഭി​ച്ച രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്കും അ​ന്നേ ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി മ​നു​ഷ്യ വി​ഭ​വ​ശേ​ഷി​ക്കും എ​മി​റ​റ്റൈ​സേ​ഷ​നു​മാ​യു​ള്ള മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദേ​ശ​രാ​ഷ്ട്ര ത​ല​വന്‍മാ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​വ​ധി ന​ൽ​കു​ന്ന പ​തി​വ് യു​എ​ഇ​യി​ൽ ഇ​ല്ല. ദി​വ്യ​ബ​ലി​ക്കാ​യി സ്പോ​ർ​സ് സെ​ന്‍റ​റി​ലേ​ക്കു പോ​കു​ന്ന മു​ഴു​വ​ൻ വി​ശ്വാ​സി​ക​ൾ​ക്കും യു​എ​ഇ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​വും സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ത്തു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളു​ള്ള ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 1,35,000 പേ​ർ​ക്കാ​ണു ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ജ​ന്യ പാ​സ് ല​ഭി​ച്ച​ത്.

യു​എ​ഇ കി​രീ​ടാ​വ​കാ​ശി​യും സൈ​നി​ക ഉ​പ​മേ​ധാ​വി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ന​ഹി​യാ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഗോ​ള പ​ര​മാ​ധ്യ​ക്ഷ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.