കു​ട്ട​നാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് മാലിന്യ സം​ഭ​ര​ണം തുടങ്ങി
കു​ട്ട​നാ​ട്ടി​ൽ പ്ലാ​സ്റ്റി​ക് മാലിന്യ സം​ഭ​ര​ണം തുടങ്ങി
ച​​ങ്ങ​​നാ​​ശേ​​രി: ദീ​​പി​​ക-​ ചാ​​സ് കാ​​രു​​ണ്യ​​ഹ​​സ്തം വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​താ​​ശ്വാ​​സ പ​​ദ്ധ​​തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു കു​​ട്ട​​നാ​​ട്ടി​​ലെ പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ലാ​​സ്റ്റി​​ക് മാലിന്യങ്ങളുടെയും കുപ്പികളു ടെയും സം​​ഭ​​ര​​ണ​​യ​​ജ്ഞം ആ​​രം​​ഭി​​ച്ചു. ഇ​​തി​​നാ​​യി പു​​റ​​പ്പെ​​ട്ട വാ​​ഹ​​ന​​ത്തി​​ന്‍റെ ഫ്ലാഗ് ഓ​​ഫ് ക​​ർ​​മം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, വൈസ് ചാ​​ൻ​​സല​​ർ ഫാ.​​വ​​ർ​​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ൽ, ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ,അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ദീ​​പി​​ക റീ​​ജ​​ണ​​ൽ​ മാ​​നേ​​ജ​​ർ വ​​ർ​​ഗീ​​സ് ഡൊ​​മ​​നി​​ക് എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. കാ​​യ​​ൽ​​പ്പു​​റം മേ​​ഖ​​ല​​യി​​ൽ​നി​​ന്നാണ് ഇ​​ന്ന​​ലെ കു​​പ്പി​​ക​​ൾ ശേ​​ഖ​​രി​​ച്ചത്. ഈ​​മാ​​സം മു​​ഴു​​വ​​ൻ മാലിന്യങ്ങളും പ്ലാസ്റ്റിക് കു​​പ്പി​​ക​​ളും ശേ​​ഖ​​രി​​ക്കു​​മെ​​ന്നു ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.