ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ദീ​പി​ക, ചാ​സ്, ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മെ​ഡി​. ക്യാ​ന്പു​ക​ൾ​ക്കു തു​ട​ക്ക​മാ​യി
ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​തം​​മൂ​​ലം ക​​ദ​​നം​​പേ​​റു​​ന്ന കു​​ട്ട​​നാ​​ട്ടി​​ൽ പ​​ക​​ർ​​ച്ച​​വ്യാ​​ധി പ്ര​​തി​​രോ​​ധ മ​​രു​​ന്നു​​ക​​ളു​​മാ​​യി വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രും ന​​ഴ്സു​​മാ​​രു​​മ​​ട​​ങ്ങു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘം കു​​ട്ട​​നാ​​ട്ടി​​ൽ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യും സൗ​​ജ​​ന്യ മ​​രു​​ന്നു​​വി​​ത​​ര​​ണ​​വും ആ​​രം​​ഭി​​ച്ചു. ദീ​​പി​​ക, ​​ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി(​​ചാ​​സ്), ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​യുടെ സം​​യു​​ക്ത​ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ.

കു​​ട്ട​​നാ​​ട്ടി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ട മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തിന്‍റെ യാ​​ത്ര ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഫ്ളാ​​ഗ്ഓ​​ഫ് ചെ​​യ്തു. അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​ ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജി​​നോ പു​​ന്ന​​മ​​റ്റം, അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് സോ​​ണ്‍ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജേ​​ക്ക​​ബ് ച​​ക്കാ​ത്ര, ചാസ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് മം​​ഗ​​ല​​ത്ത്, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജ​​യിം​​സ് പി.​​കു​​ന്ന​​ത്ത്, ദീ​​പി​​ക ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ​ മാ​​നേ​​ജ​​ർ സ​​ർ​​ക്കു​​ലേ​​ഷ​​ൻ ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൽ, ദീ​​പി​​ക അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​ർ സെ​​ർ​​ജി ആ​​ന്‍റ​​ണി, ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ.​​തോ​​മ​​സ് സ​​ഖ​​റി​​യ, ഡി​​എ​​ഫ്സി സോ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പു​​ളി​​ങ്കാ​​ല, സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ മാ​​നേ​​ജ​​ർ പോ​​ൾ മാ​​ത്യു, ഡി​​എ​​ഫ്സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, ജോ​​ഷി കൊ​​ല്ലാ​​പു​​രം, യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.


12 വി​​ദ​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം

ച​​ങ്ങ​​നാ​​ശേ​​രി: വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലേ​​ക്കാ​​യി ദീ​​പി​​ക-​​ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി(​​ചാ​​സ്)-​​ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി എ​​ന്നി​​വ​​രു​​ടെ സം​​യു​​ക്ത ​നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പീ​​ക​​രി​​ച്ച മ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ൽ 12 വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം ല​​ഭി​​ക്കും.

മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ.​​തോ​​മ​​സ് സ​​ഖ​​റി​​യ, ഡോ.​​ജോ​​ർ​​ജ് മാ​​ത്യു, ഡോ.​​ ആ​​ന്‍റ​​ണി തോ​​മ​​സ്, ഡോ.​​ ബോ​​ബ​​ൻ ജോ​​സ​​ഫ്, ഡോ.​​ ജൂ​​ലി സെ​​ബാ​​സ്റ്റ്യ​​ൻ, ഡോ.​​ ദി​​ലീ​​പ്കു​​മാ​​ർ, ഡോ.​​ഷെ​​ഫി, ഡോ. ​​പ്രി​​യ​​ങ്ക സിം​ഗ്, ഡോ.​​ സ്റ്റെ​​ല്ല, ഡോ.​​ ജെ​​റി​​ൻ, ഡോ.​​ ജി​​യോ എ​​ന്നീ ഡോ​​ക്ട​​ർ​​മാ​​രും ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് സി​​സ്റ്റ​​ർ മ​​രീ​​ന എ​​സ്ഡി, ഡെ​​പ്യൂ​​ട്ടി ന​​ഴ്സിം​​ഗ് സൂ​​പ്ര​​ണ്ട് ആ​​ൻ​​സ​​മ്മ ജോ​​സ​​ഫ് എ​​ന്നി​​വ​​രും മെ​​ഡി​​ക്ക​​ൽ ടീ​​മി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്ന് പി​​ആ​​ർ​​ഒ പോ​​ൾ മാ​​ത്യു, അ​​സി​​സ്റ്റ​​ന്‍റ് പി​​ആ​​ർ​​ഒ
റ​​ജീ​​നാ രാ​​ജു എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.