Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വലിയനോമ്പിന്റെ വിശുദ്ധനാളുകളിൽ താപസനായ ക്രിസ്തുവിന്റെ ജനിമൃതികൾക്കിടയിലെ ജീവിതാനുഭവങ്ങളെ നമ്മുടെ ചെറുജീവിതങ്ങളോടു ചേർത്തുവച്ചു ധ്യാനിക്കാൻ ‘താപസവഴിയേ...’ ദീപികയിൽ. ക്ലരീഷ്യൻ സഭാംഗമായ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ് ആണ് ഈ ധ്യാനചിന്തകൾ തയാറാക്കിയത്. കുറവിലങ്ങാട് ക്ലാരെറ്റ് ഭവൻ സെമിനാരിയിൽ അധ്യാപകനായ അദ്ദേഹം കവിയും എഴുത്തുകാരനുമാണ്.
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
കടലടങ്ങിയിട്ടും കണ്ണീരടങ്ങാതെ സെൽവിയും പറക്കമുറ്റാത്ത പെണ്മക്കളും
തിരുവനന്തപുരം: കടലടങ്ങിയിട്ടും സെൽവിയുടെ കണ്ണീരടങ്ങിയിട്ടില്ല; നാലു പിഞ്ചു പെണ്കുഞ്ഞുങ്ങളുടെ ഏങ്ങലടികളും. അവർക്കിനി അവർ മാത്രമേയുള്ളൂ. പണയത്തിലായ വീടും മുഴുപ്പട്ടിണിയും മാത്രം.
ഓഖി ചുഴലിക്കാറ്റിൽ കാണാതായ, പൂന്തുറ ജോണ് പോൾ രണ്ടാം കോളനിയിലെ കുമാറിന്റെ ഭാര്യ സെൽവിക്കു മുന്നിൽ ഭാവി ഉത്തരം കിട്ടാത്ത ചോദ്യമാണിന്ന്.ഒരു വശത്ത് ജപ്തിയുടെ നിഴൽ. മറുവശത്തു പറക്കമുറ്റാത്ത നാലു പെണ്കുഞ്ഞുങ്ങൾ. ഓഖി കലിതുള്ളി കടന്നുപോയിട്ട് അൻപതാം നാളായ ഇന്നും തന്റെ പ്രിയതമനുവേണ്ടി ഹൃദയം നുറുങ്ങുന്ന പ്രാർഥനയോടെ കഴിഞ്ഞുകൂടാൻ മാത്രമേ സെൽവിക്കു കഴിയൂ.
കഴിഞ്ഞ രണ്ടിനു കുമാറിന്റെയും സെൽവിയുടേയും എട്ടാം വിവാഹ വാർഷികമായിരുന്നു. സന്തോഷക്കടലിൽ ഒരുമിച്ചു തുഴഞ്ഞ എട്ടു വർഷങ്ങൾക്കുശേഷം സങ്കടക്കടലിൽ സെൽവി ഒറ്റയ്ക്കായത് ഒറ്റദിവസം കൊണ്ടാണ്. പ്രിയതമന്റെ ചിത്രം നെഞ്ചോടു ചേർത്തുവയ്ക്കുമ്പോൾ നിറയുന്ന കണ്ണുകളിലും കരളിലും ഇപ്പോഴും കുമാറിന്റെ മടങ്ങിവരവിനായുള്ള പ്രാർഥന മാത്രം; പെണ്മക്കളെ ഓർത്തുള്ള ആധിയും.
സെൽവി- കുമാർ ദമ്പതികളുടെ മൂത്തകുട്ടി ഏഴുവയസുകാരി നിമ്മി പൂന്തുറ സെന്റ് തോമസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മകൾ നമിതയുടെ പ്രായം അഞ്ചുവയസ്. മൂന്നര വയസുകാരി നിഖിതയും രണ്ടു വയസുകാരി നിമിഷയുമാണു മറ്റു രണ്ടു മക്കൾ.
കുമാർ മത്സ്യബന്ധനത്തിനു പോയി കിട്ടുന്ന പണം മാത്രമായിരുന്നു ഇവരുടെ അന്നത്തിനുണ്ടായിരുന്ന ഏകമാർഗം. ഇന്നീ കുടുംബം മുഴുപ്പട്ടിണിയുടെ വക്കിലാണ്. ദുരന്തമുണ്ടായി കുറച്ചു ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച സഹായം കൊണ്ടു കുഞ്ഞുങ്ങൾക്കു മൂന്നുനേരം ഭക്ഷണം നല്കാൻ സാധിച്ചു. ഇപ്പോൾ അതും നിലച്ചതോടെ ഈ കുടുംബത്തിന്റെ അവസ്ഥ അതിദയനീയമാണിന്ന്.
കുമാർ ബാങ്കിൽനിന്ന് 80,000 രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ ആ പണവും തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥ. കുഞ്ഞുങ്ങൾക്ക് ആഹാരത്തിനുള്ള വക കണ്ടെത്താൻ മാർഗമില്ലാതിരിക്കുമ്പോൾ, ബാങ്ക് വായ്പയുടെ തവണകൾ മുടങ്ങിയാൽ ജപ്തി നടപടികൾ ഉണ്ടാവുമോ എന്ന ആശങ്കയും. ക്രിസ്മസിന്റെ തലേനാൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീട്ടിലെത്തി 5000 രൂപ നല്കിയതും സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച 8000 രൂപയും അന്ന് ഏറെ സഹായകരമായി എന്നു സെൽവി പറഞ്ഞു.
ദുരന്തം അറിഞ്ഞെത്തിയ നിരവധി പേർ കുഞ്ഞുങ്ങൾക്കു മിഠായി വാങ്ങാൻ നല്കിയ പണം കൂട്ടിവച്ചാണ് പലപ്പോഴും വീട്ടിലേക്കു വേണ്ട പലചരക്കു സാധനങ്ങൾ വാങ്ങിയതെന്നും സെൽവി പറഞ്ഞു.
ഇത്രത്തോളം ദൈവം നടത്തി. ദൈവത്തിൽ ശരണപ്പെട്ട് പ്രാർഥനയോടെ മുന്നോട്ടുപോകും. കുഞ്ഞുങ്ങളെ വളർത്തണം. അതിനായി ദൈവത്തോട് മുട്ടിൻമേൽ നിന്നു പ്രാർഥിക്കുന്നു. ഒപ്പം കുമാർ മടങ്ങി എത്തണമേ എന്ന പ്രാർഥനയും. അതു മാത്രമാണിനി സെൽവിയുടെ ആശയും പ്രതീക്ഷയും. കടലിലലിയുന്ന കണ്ണീർപ്പുഴയായി ആ പ്രാർഥന ഇപ്പോഴും ഒഴുകുകയാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭീതിയുടെ വേലിയേറ്റങ്ങളിൽ അതിജീവനം
അൽഫോൻസ് അന്നും തീരത്തു കാത്തിരുന്നു മടങ്ങി. തുടർച്ചയായ മൂന്നാം ദിവസവും കാറ്റും
ഭയാശങ്കയിൽ ഇന്നും തീരദേശം
തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ തീരങ്ങളിൽ സർവനാശം വിതച്ച് ഓഖി ചുഴലിക്ക
മത്സ്യമേഖലയുടെ ആകെ സുരക്ഷ സർക്കാർ ലക്ഷ്യം
തിരുവനന്തപുരം: മത്സ്യമേഖലയുടെ ആകെ സുരക്ഷിതത്വത്തിനാണു സർക്കാർ ലക്ഷ്യമിടുന
ആശയായി, ആശ്രയമായി തിരുവനന്തപുരം ലത്തീൻ അതിരൂപത
തിരുവനന്തപുരം: നൂറു കണക്കിനു കുടുംബങ്ങളെ അനാഥമാക്കി കടന്നു പോയ ഓഖിയുടെ താണ
ദുരന്തതീരത്തിന്റെ കരംപിടിച്ചു സർക്കാർ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്ത തീരമൊരുക്കിയ കേരളത്തിന്റെ മത്സ്യമേ
ഓഖിയിൽ ഒറ്റപ്പെട്ടവർ പ്രളയകാലത്ത് കേരളത്തിനു രക്ഷകരായി
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ നൂറുകണക്കിനാളുകൾ കടലിൽ ജീവനു വേണ്ടി പൊരുത
തുന്പയുടെ മനംനിറച്ചു പുത്തൻകൊരട്ടിയും
കാഞ്ഞിരപ്പള്ളി: ഒാഖി ദുരന്തബാധിതർക്കു സാന്ത്വന സ്പർശമായി പുത്തൻകൊരട്ടി സെന്
ഓഖി: കാണാതായവർക്കു നഷ്ടപരിഹാരം വേഗത്തിലാക്കാൻ നിയമനിർമാണം വേണം
ഓഖി ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കു വേഗത്തി
ദുരന്തനിവാരണത്തിനു സമഗ്രമായ ഏകോപന സംവിധാനം വേണം
നമ്മളെല്ലാവരും ലജ്ജ കൊണ്ടു തലകുനിക്കേണ്ട സമയമാണി
ഓഖി ദുരന്തം: ബെൽറ്റന്റെ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും
വിഴിഞ്ഞം: ഓഖി ദുരന്തം തട്ടിയെടുത്ത കരിംകുളം ചെമ്പകരാമൻ തുറപു
ഓഖിയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: കാണാതായവരുടെ ആശ്രിതരുടെ പേരിൽ പണം ബാങ്കിലിടും
ഓഖി ദുരന്തത്തിൽ മരിച്ചവർക്കു സംസ്ഥാനം പ്രഖ്യാപിച്ചിട
തിരികെ വരില്ല, അവരിൽ ഒരാൾ തോമസ് ക്രൂസ്
കടലിന്റെ മക്കളെ കണ്ണീരിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് കടന്നു
ദീപികയുടെ നിലപാടിനു നന്ദി: കെആർഎൽസിസി
കൊച്ചി: തീരദേശ ജനതയോടു പക്ഷം ചേർന്നു ദീപിക പത്രം സ്വീകരിച്ച നീതിപൂർവകമായ നി
ഓഖി ബാധിതരെ സർക്കാർ കൈവിടില്ല: ജെ. മേഴ്സിക്കുട്ടി അമ്മ ഫിഷറീസ് മന്ത്രി
സമാനതകളില്ലാത്ത ദുരിതങ്ങളാണു സംസ്ഥാനത്തിന് ഓഖി ചു
നടുക്കം മാറാതെ തീരദേശം
കനത്ത ദുരന്തം വിതച്ചു കടന്നു പോയ ഓഖി ചുഴലിക്കാറ്റിന്റെ നടുക്കം ഒ
ഓഖി: സമഗ്രമായ അന്വേഷണം വേണം- ഉമ്മൻ ചാണ്ടി
കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഓഖി മാറ
ഓഖി മരണം 46; ഇനിയും മടങ്ങി വരാൻ 108 പേർ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ സംസ്ഥാനത്ത് 46 മരണം.
തീരദേശം വറുതിയുടെ നടുവിൽ; പഞ്ഞമാസത്തേക്കാൾ ദയനീയം
തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോൾ പഞ്ഞമാസത്തി
നമുക്കു നല്ല സമരായൻ ആകാം
2017 നവംബറിന്റെ അന്ത്യത്തിൽ ഓഖി ചുഴലിക്കൊടുങ്കാറ്റ് വിത
ഇവരുടെ മനസിൽ ഭീതിയുടെ കടലിരമ്പം
തിരുവനന്തപുരം: ഓഖിച്ചുഴിയിൽ നിന്നു രക്ഷപ്പെട്ടു തിരി
അച്ഛൻ മടങ്ങിയെത്തിയില്ല, പഠനം ഉപേക്ഷിച്ചു ജോലിക്കിറങ്ങി വിജി...
തിരുവനന്തപുരം: ഒപ്പം പഠിച്ചവർ രാവിലെ കോളജിലേക്കു
Latest News
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബംഗളൂരിവിനെ അടിച്ചുവീഴ്ത്തി ബ്ലാസ്റ്റേഴ്സ്
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില് ദേഹാസ്വാസ്ഥ്യം
Latest News
ബൈഡൻ അമേരിക്കൻ പ്രസിഡന്റ്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ബംഗളൂരിവിനെ അടിച്ചുവീഴ്ത്തി ബ്ലാസ്റ്റേഴ്സ്
അർണബിന് വിവരം ചോർത്തിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രസ്
കർഷക പ്രക്ഷോഭത്തിൽ യൂണിഫോം ധരിച്ച് പങ്കെടുക്കരുത്; വിമുക്ത ഭടന്മാരോട് കരസേന
ശശികലയ്ക്ക് ജയിലില് ദേഹാസ്വാസ്ഥ്യം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top