ഭക്ഷ്യവിഭവങ്ങളുമായി തലശേരി അതിരൂപതയും പാലക്കാട് രൂപതയും
Tuesday, July 24, 2018 11:15 AM IST
ചങ്ങനാശേരി: കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാനായി തലശേരി അതിരൂപതയും പാലക്കാട് രൂപതയും ഭക്ഷ്യവിഭവങ്ങളുമായെത്തി. തലശേരി അതിരൂപതയിൽ നിന്ന് ഒന്‍പത് ടണ്‍ അരി, ഒരു ടണ്‍ പയർ, വസ്ത്രങ്ങൾ എന്നിവയാണ് എത്തിയത്.
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേലിന്റെ നേതൃത്വത്തിലാണു ഭക്ഷ്യ വിഭവങ്ങളെത്തിച്ചത്.
തലശേരി അതിരൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റുമാരും എത്തിയിട്ടുണ്ട്. പാലക്കാട് രൂപതയിൽ നിന്ന് ഒരു ലോഡ് വാഴക്കുലയാണ് എത്തിച്ചത്.
സംഘം ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ദുരിതമേഖലകളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ വിഭവങ്ങൾ ഏറ്റുവാങ്ങി. കേരള സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട് സന്നിഹിതനായിരുന്നു.
ബെന്നി ചിറയിൽ