സ്ഥാ​പ​കപ​ത്രാ​ധി​പ​രു​ടെ ജന്മനാ​ട്ടി​ൽനി​ന്നു ഛായാചി​ത്ര ​പ്ര​യാ​ണം
ക​​ർ​​ഷ​​ക​​മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ മാ​​റ്റൊ​​ലി മു​​ഴ​​ക്കി​​യ സം​​ഗ​​മ​​ത്തി​​ലേ​​ക്കു കു​​റ​​വി​​ല​​ങ്ങാ​​ടെ​​ത്തി​​യ​​തു ദീ​​പി​​ക സ്ഥാ​​പ​​ക പ​​ത്രാ​​ധി​​പ​​രു​​ടെ ഛായാ​​ചി​​ത്ര​​വു​​മാ​​യി. ബ​​ഹു​​മു​​ഖ​​പ്ര​​തി​​ഭ​​യും വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ക​​നും നാ​​ടി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും ധീ​​ര​​സ​​ന്ത​​തി​​യു​​മാ​​യ നിധീരി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ ഛായാ​​ചി​​ത്രം വ​​ഹി​​ച്ചു​​ള്ള റാ​​ലി അം​​ഗ​​ബ​​ല​​ത്തി​​ലും ക്ര​​മീ​​ക​​ര​​ണ​​ത്തി​​ലും ക​​രു​​ത്ത​​റി​​യി​​ച്ചു.

പാ​​ലാ രൂ​​പ​​ത അ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന റാ​​ലി​​യി​​ലേ​​ക്കു വ​​ട​​ക്ക​​ൻ രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​ള്ള​​വ​​ർ രാ​​വി​​ലെ മു​​ത​​ൽ​​ത​​ന്നെ കു​​റ​​വി​​ല​​ങ്ങാ​​ട്ടെ​​ത്തി​​ത്തു​​ട​​ങ്ങി​​യി​​രു​​ന്നു. ത​​റ​​വാ​​ട്ടി​​ലേ​​ക്ക് എ​​ത്തു​​ന്ന അ​​നു​​ഭ​​വ​​ത്തോ​​ടെ​​യാ​​ണ് ത​​ല​​ശേ​​രി, മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, എ​​റ​​ണാ​​കു​​ളം സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ കു​​റ​​വി​​ല​​ങ്ങാ​​ട്ടെ​​ത്തി​​യ​​ത്. ചെ​​റു​​തും ​വ​​ലു​​തു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​വ​​രെ കു​​റ​​വി​​ല​​ങ്ങാ​​ട് സ്നേ​​ഹ​​ത്തോ​​ടെ വ​​ര​​വേ​​റ്റു.



സീ​​റോ ​മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ പ്ര​​ഥ​​മ മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യം സ​​ന്ദ​​ർ​​ശി​​ച്ചു കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ സ​​ന്നി​​ധി​​യി​​ൽ പ്രാ​​ർ​​ഥി​​ച്ചാ​​ണ് എ​​ല്ലാ​​വ​​രും പാ​​ലാ​​യി​​ലേ​​ക്കു യാ​​ത്ര​​തി​​രി​​ച്ച​​ത്. ആ​​തി​​ഥേ​​യ​​രാ​​യ കു​​റ​​വി​​ല​​ങ്ങാ​​ട് യൂ​ണി​റ്റി​നൊ​പ്പം കോ​​ത​​നെ​​ല്ലൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, മു​​ട്ടു​​ചി​​റ റീ​ജ​ണു​ക​ളി​ൽ​നി​​ന്നു​​ള്ള​​വ​​രും ഇ​​വ​​രെ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.


നി​​ധീ​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​ർ ഇം​​ഗ്ലീ​​ഷ് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് തു​​ട​​ക്ക​​മി​​ട്ട മ​​ണ്ണി​​ൽ​​നി​​ന്നു കു​​റ​​വി​​ല​​ങ്ങാ​​ട് ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന പ​​ള്ളി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ ഛായാ​​ചി​​ത്ര​​പ്ര​​യാ​​ണം ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ഡി​​എ​​ഫ്സി കു​​റ​​വി​​ല​​ങ്ങാ​​ട് റീ​ജ​ൺ പ്ര​​സി​​ഡ​​ന്‍റ് വി.​​എം ജോ​​സ​​ഫ് വ​​ട്ട​​ത്തോ​​ട്ട​​ത്തി​​ൽ പ​​താ​​ക ഏ​​റ്റു​​വാ​​ങ്ങി. ഡി​​എ​​ഫ്സി റീ​ജ​ണ​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി പ്ര​​സം​​ഗി​​ച്ചു. ത​​ല​​ശേ​​രി, മാ​​ന​​ന്ത​​വാ​​ടി, താ​​മ​​ര​​ശേ​​രി, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, എ​​റ​​ണാ​​കു​​ളം സോ​ണു​ക​ളി​ൽ​നി​​ന്നെ​​ത്തി​​യ നൂ​​റു​​ക​​ണ​​ക്കി​നു ക​​ർ​​ഷ​​ക​​രും വൈ​​ദി​​ക​​രും പ​​ങ്കെ​​ടു​​ത്തു. ഡി​​എ​​ഫ്സി ഭാ​​ര​​വാ​​ഹി​​ക​​ളും വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളും നേ​തൃ​ത്വം ന​ൽ​കി.

നീ​​ധി​​രി​​ക്ക​​ൽ മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ ദീ​​പ്ത​​സ്മ​​ര​​ണ​​ക​​ളി​​ര​​ന്പി​​യാ​​ർ​​ത്ത സ​​മ്മേ​​ള​​ന ന​​ഗ​​റി​​നും മാ​​ണി​​ക്ക​​ത്ത​​നാ​​രു​​ടെ പേ​​രാ​​ണ് ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.