“കർഷകർക്കായി ദീപിക എഴുതുന്ന മഹാചരിത്രം’’
Thursday, May 3, 2018 3:08 PM IST
മാലോം: കർഷകന്റേതു പൊതുസമൂഹത്തിന്റെ നൊമ്പരമാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ.
കർഷകർക്കായി ദീപിക മഹാചരിത്രം രചിക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആനമഞ്ഞളിലെ മാടത്താനി ജോസിന്റെ ആത്മാവിന്റെ വെളിച്ചം ദീപികയോടു ചേർത്തുവയ്ക്കുന്നു. ജാഥ തിരുവനന്തപുരത്ത് പര്യവസാനിക്കുമ്പോൾ കർഷകശബ്ദം വർധിത വീര്യത്തോടെ, കരുത്താർജിച്ചു മുഴങ്ങും. കേരളത്തിലെ കർഷകന്റേത് നിലനിൽപ്പിന്റെ ആവശ്യമാണ്. സംഘടിതമായി പോരാടി ആവശ്യങ്ങൾ നേടിയെടുക്കാൻ നാനാ-ജാതി മത സംഘടനകളുമായി കൈകോർത്തു പുതുബോധത്തിന്റെ ചുവടുവയ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.