ദീപിക ഖത്തറിൽ
Sunday, December 18, 2022 2:14 PM IST
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാനായി ബോളിവുഡ് താരസുന്ദരിയായ ദീപിക പദുക്കോണ്‍ ഖത്തറിൽ എത്തി. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കുന്ന ഫൈനലിനു മുന്‍പ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുക ദീപിക പദുക്കോണാണ്.
പഠാൻ സിനിമയിലെ ഗാനരംഗ വിവാദത്തിനിടയിലാണ് ലോകകപ്പ് വേദിയിൽ ദീപിക എത്തുന്നത് എന്നതും ശ്രദ്ധേയം. ദോഹയിലേക്കുള്ള വിമാനത്തിനു പുറപ്പെടുന്നതിനിടെ ലയണൽ മെസിക്ക് ഒപ്പം സെൽഫി എടുക്കണം എന്ന ആരാധകന്റെ ആവശ്യത്തോട് ദീപിക പ്രതികരിച്ചു. തീർച്ചയായും ആവശ്യപ്പെടാം എന്നായിരുന്നു ദീപികയുടെ മറുപടി.
ഫിഫ ഫാൻ ഫെസ്റ്റ് ഇവന്റിൽ ബോളിവുഡ് നടി നോറ ഫത്തേഹിയുടെ ഡാൻസിംഗ് പ്രകടനം ഉണ്ടായിരുന്നു. കാനഡയിൽ ജനിച്ച ഇന്ത്യൻ വംശജയായ നോറ, ഡബിൾ ബാരെൽ, കായംകുളം കൊച്ചുണ്ണി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.