HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കോഡ് അറിഞ്ഞാൽ ആളെ അറിയാം!
കട്ടികൂടിയ പ്ലാസ്റ്റിക്, കട്ടി കുറഞ്ഞ പ്ലാസ്റ്റിക്! പ്ലാസ്റ്റിക്കിന്റെ ഇനത്തെക്കുറിച്ചു ബഹുഭൂരിപക്ഷം ആളുകളുടെയും ധാരണ ഇത്ര മാത്രം. നിരവധി ആവശ്യങ്ങൾക്കായി മനുഷ്യൻ പ്ലാസ്റ്റിക്കിനെ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഏത് ഇനത്തിൽപ്പെട്ടതാണെന്നോ അതിന്റെ ഗുണദോഷങ്ങൾ എന്താണെന്നോ സാധാരണക്കാർ മനസിലാക്കിയിട്ടില്ല. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ അജ്ഞതയാണ്.
ആധുനിക പ്ലാസ്റ്റിക് ഒരു പെട്രോളിയം ഉത്പന്നമാണ്. കാർബണ്, ഹൈഡ്രജൻ സംയുക്തം അടങ്ങിയ പോളിമർ. ഈ പോളിമറുകളിൽ വിവിധ രാസവസ്തുക്കളും നിറങ്ങളും ചേർത്താണ് പലതരം പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക്കുകളെ ഇവയുടെ ചേരുവകളും സ്വഭാവവും കണക്കിലെടുത്തു പ്രധാനമായും രണ്ടുവിഭാഗമായി തിരിച്ചിട്ടുണ്ട്, തെർമോ പ്ലാസ്റ്റിക്, തെർമോസെറ്റ് പ്ലാസ്റ്റിക് എന്നിവ.
1. തെർമോ പ്ലാസ്റ്റിക്
ചൂടാക്കിയും ഉരുക്കിയും രൂപമാറ്റം വരുത്താവുന്ന പ്ലാസ്റ്റിക്കുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. എന്നാൽ, രൂപമാറ്റം വരുത്താമെങ്കിലും അവയുടെ ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ല. ഒരു പരിധിവരെ റീസൈക്കിൾ (പുനരുപയോഗ സാധ്യതയുള്ള) ചെയ്തെടുക്കാവുന്ന പ്ലാസ്റ്റിക് ആണ് ഇവ.
2. തെർമോസെറ്റ് പ്ലാസ്റ്റിക്
ഒരിക്കൽ ചൂടാക്കി രൂപമാറ്റം വരുത്തിയാൽ വീണ്ടും ചൂടാക്കി രൂപമാറ്റം വരുത്താൻ കഴിയാത്തതും പൊട്ടിപ്പോകുന്നതുമാണ് തെർമോസെറ്റ് പ്ലാസ്റ്റിക്. ഇവയെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ കഴിയില്ല. ബെക്കലൈറ്റ്, മെലാമിൻ, പോളീസ്റ്റർ, പോളിയൂറിഥേൻ, യൂറിയഫോർമാൽഡീഹൈഡ് തുടങ്ങിയ ഇനങ്ങൾ ഇതിന് ഉദാഹരണമാണ്. ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കുകളാണ് ഇവ. പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നതും ഇവയാണ്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ പഠനത്തിൽ പറയുന്നത് ഇന്നത്തെ രീതിയിൽ പോവുകയാണെങ്കിൽ 2020ൽ 2 കോടി 20 ലക്ഷം ടണ് പ്ലാസ്റ്റിക് ഇന്ത്യയിൽ കൈകാര്യം ചെയ്യപ്പെടുമെന്നാണ്. 2015ൽ ഇത് 1.34 കോടി ടണ് മാത്രമായിരുന്നു. ഇതിൽ പാതിയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആയിരിക്കും. റീസൈക്കിൾ സാധ്യത തീരെയില്ലാത്ത ഇവ നാടിനുണ്ടാക്കാൻ പോകുന്ന ഭീഷണി ഉൗഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു തടയിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.
തെർമോ പ്ലാസ്റ്റിക്കുകൾ ഏഴു വിഭാഗം
1. പോളിഎത്തിലിൻ ടെറാഫ്ത്തലൈറ്റ് (PET)
2. ഹൈഡെൻസിറ്റി പോളിഎത്തിലിൻ (HDPE)
3. പോളിവിനൈൽ ക്ലോറൈഡ് (PVC)
4. ലോ ഡെൻസിറ്റി പോളിഎത്തിലിൻ(LDPE)
5. പോളിപ്രൊപ്പിലിൻ (PP)
6. പോളിസ്റ്റെറിൻ(PS)
7. മറ്റിനം പ്ലാസ്റ്റിക്കുകൾ (പ്ലാസ്റ്റിക് മിശ്രിതങ്ങൾ, പോളികാർബണേറ്റ് പ്ലാസ്റ്റിക്കുകൾ, ഫൈബർഗ്ലാസ്, നൈലോണ് തുടങ്ങിയവ). റീസൈക്കിൾ സാധ്യത ഏറ്റവും കുറവുള്ള ഇനങ്ങൾകൂടിയാണ് മറ്റിനം പ്ലാസ്റ്റിക്കിൽ ഉൾപ്പെടുന്നവ.
ഏഴിനം പ്ലാസ്റ്റിക്കുകളാണ് പ്രധാനമായും ഉപയോഗത്തിലുള്ളതെങ്കിലും ഇവയുടെ ഗുണദോഷങ്ങളും സ്വഭാവരീതികളും റീസൈക്കിൾ സാധ്യതകളും വ്യത്യസ്തമാണ്. സാധാരണ ജനങ്ങൾക്ക് ഇവയെ തിരിച്ചറിയാൻ ചില പ്രത്യേക കോഡുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. അവയാണ് എസ്പിഐ കോഡുകൾ. പ്ലാസ്റ്റിക് പതിവായി കൈകാര്യം ചെയ്യുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ് പ്ലാസ്റ്റിക്കിന്റെ എസ്പിഐ കോഡ് എന്താണെന്നും അവയുടെ പ്രാധാന്യം എന്താണെന്നും.
കോഡും അറിയേണ്ടതും
1) SPI Code 1- PET or PETE
നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് വസ്തുക്കളും ഈ ഗണത്തിലാണു പെടുന്നത്. പ്രധാനമായും കുപ്പികളും ബോട്ടിലുകളും. പോളിഎത്തിലിൻ ടെറാഫ്ത്തലൈറ്റ് ആണ് ചേരുവ. ഈ പാത്രത്തിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ മണവും രുചിയും ഇവ ആഗിരണം ചെയ്യുന്നതായി കണ്ടുവരാറുണ്ട്. സ്പോർട്സ് താരങ്ങൾ ഉപയോഗിക്കുന്ന വെള്ളം പിടിക്കാത്ത ജഴ്സി നിർമാണത്തിനും ഇവ ഉപയോഗിക്കാറുണ്ട്.
2) SPI Code 2 - HDPE
മറ്റുള്ളവയെ അപേക്ഷിച്ച് അപകടം കുറഞ്ഞ പ്ലാസ്റ്റിക് ആണ് ഇത്. ഹൈഡെൻസിറ്റി പോളിഎത്തിലിൻ ആണ് ചേരുവ. ഇതിൽനിന്നു ഭക്ഷ്യവസ്തുക്കളിലേക്കും മറ്റും രാസവസ്തുക്കൾ പടരാൻ സാധ്യത കുറവാണ്. അതേസമയം, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച എസ്പിഐ-2 ബോട്ടിലുകളും മറ്റും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ വീണ്ടും ഉപയോഗിക്കരുത്. മെർച്ചിംഗ് ഷീറ്റ്, കറുത്ത ഷീറ്റ്, ഇറിഗേഷൻ പൈപ്പ് തുടങ്ങിയവയ്ക്ക് ഈ പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട്.
3) SPI Code 3 - PVC
കോഡ് 3 പ്ലാസ്റ്റിക് എന്നു പറയുന്നത് ഏറ്റവും ദോഷകാരിയായ പോളിവിനൈൽ ക്ലോറൈഡ് ആണ്. മെർക്കുറി, ലെഡ്, കാഡ്മിയം തുടങ്ങി അപകടകാരികളായ രാസസംയുക്തങ്ങൾ അടക്കം ഉള്ളതിനാൽ ഭക്ഷ്യപദാർഥങ്ങളുമായി ഈ പ്ലാസ്റ്റിക് സന്പർക്കത്തിൽ വരുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ ഇതുകൊണ്ടാണു നിർമിക്കുന്നത്. കളിപ്പാട്ടങ്ങൾ ഒരു പ്രധാന ഇനമാണ്. കുട്ടികൾക്കുള്ള നിപ്പിൾ നിർമിക്കാൻ പോലും പിവിസി ഉപയോഗിച്ചിരുന്നു എന്നറിയുന്പോൾ എത്ര അലക്ഷ്യമായിട്ടാണു മനുഷ്യൻ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്തിരുന്നതെന്നു മനസിലാകുന്നത്. അതിലേറെ ഞെട്ടിക്കുന്നതു ചൂയിംഗം നിർമിക്കാനും ചില കന്പനികൾ പിവിസിയെ ആശ്രയിക്കുന്നു എന്നതാണ്. ചിക്കിൾ (chicle) മരത്തിന്റെ പശയാണ് ‘ഗം’ഉണ്ടാക്കാൻ ആദ്യ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. ഇവ ലഭിക്കാനുള്ള ബുദ്ധിമുട്ടും ചെലവു കുറവുമാണ് അപകടകാരിയായ പിവിസി ഉപയോഗിച്ചു ചൂയിംഗം ഉണ്ടാക്കാൻ കന്പനികളെ പ്രേരിപ്പിച്ചത്. ഇവയൊക്കെ മണിക്കൂറുകൾ വായിൽ ഇട്ടു ചവയ്ക്കുന്നവർ ക്ഷണിച്ചുവരുത്തുന്ന അപകടം എത്രയധികമായിരിക്കും? പ്ലാസ്റ്റിക് ഇല്ലാത്ത ചൂയിംഗം ചില കന്പനികൾ പുറത്തിറക്കിയിട്ടുണ്ട്. പ്ലംബിംഗ് വസ്തുക്കളും മറ്റും നിർമിക്കാനും പിവിസി ഉപയോഗിച്ചുവരുന്നു.
4) SPI Code 4 - LDPE
ലോ ഡെൻസിറ്റി പോളിഎത്തിലിൻ പ്ലാസ്റ്റിക് വളരെ വഴക്കമുള്ളതും ഈടുനിൽക്കുന്നതുമാണ്. ഇവ രാസവസ്തുക്കൾ അധികം പുറത്തേക്കു വിടുന്നില്ല. അതിനാൽത്തന്നെ ഭക്ഷ്യവിഭവങ്ങൾ സൂക്ഷിക്കാൻ കോഡ് 4 ഉള്ള പ്ലാസ്റ്റിക് പാത്രങ്ങളാണ് താരതമ്യേന സുരക്ഷിതം. കാരി ബാഗുകൾ, സിപ്അപ് കവർ തുടങ്ങിയവ നിർമിക്കാനും ഇവ ഉപയോഗിക്കുന്നു.
5) SPI Code 5 - PP
പോളിപ്രൊപ്പിലിൻ ചേർന്ന കോഡ് 5 പ്ലാസ്റ്റിക് അപകടം കുറഞ്ഞതാണ്. സാധാരണ ചൂടിൽ ഉരുകില്ല. റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനും കഴിയും. ബോട്ടിൽ, കസേര, പൽചക്രം, ഓയിൽ, ആസിഡ് ടാങ്കുകൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, ഉരുക്കിയാൽ ദോഷകരമാണ്.
6) SPI Code 6 - PS
കോഡ് നന്പർ 6 പ്ലാസ്റ്റിക് ഏറ്റവും അപകടകാരിയാണ്. പോളിസ്റ്റെറിൻ ആണു ചേരുവ. ഡിസ്പോസബിൾ പ്ലേറ്റുകളും കപ്പുകളും ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്നു. ഇത്തരം പ്ലേറ്റുകൾ വാങ്ങിക്കൊണ്ടുവരുന്ന സ്ഥിതിയിൽ തന്നെ കഴുകാതെ ഉപയോഗിക്കുന്നതിനാൽ കെമിക്കലുകളും പൊടികളും ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയേറെയാണ്. ഇതിൽ കാണപ്പെടാറുള്ള ബെൻസിൽ രാസസംയുക്തം രക്താർബുദത്തിനു വഴിവയ്ക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
7) SPI Code 7 - Miscellaneous
ആറു വരെയുള്ള ഇനങ്ങളിൽ പെടാത്ത എല്ലാ പ്ലാസ്റ്റിക്കുകൾക്കുമാണ് ഈ കോഡ് നന്പർ നൽകിയിട്ടുള്ളത്. ഇവ റീസൈക്കിൾ ചെയ്യാനും സാധ്യത കുറവാണ്.
ഈ കോഡുകളിൽനിന്നു പൊതുജനങ്ങൾ തിരിച്ചറിയേണ്ട കാര്യം രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന എല്ലാ പ്ലാസ്റ്റിക്കുകളും മനുഷ്യനും പ്രകൃതിക്കും ദോഷകാരികളാണ്. അതിൽത്തന്നെ അപകട സാധ്യത ലേശം കുറവുള്ള എസ്പിഐ 2, 4, 5 എന്നീ കോഡുകളിൽ ഉള്ള പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുക. എസ്പിഐ 1,3,6,7 കോഡുകളിലുള്ള (പോളി കാർബണേറ്റ്) പ്ലാസ്റ്റിക് ഉപേക്ഷിക്കുക. പ്ലാസ്റ്റിക് എങ്ങനെയാണ് അറിഞ്ഞും അറിയാതെയും നമുക്കു ദോഷകരമായി മാറുന്നത്? അതിനെക്കുറിച്ചു നാളെ.
എന്താണ് എസ്പിഐ (SPI) കോഡ്?
1988ൽ ദി സൊസൈറ്റി ഓഫ് ദി പ്ലാസ്റ്റിക് ഇൻഡസ്ട്രി(SPI) ആണ് പൊതുജനങ്ങൾക്കു പ്ലാസ്റ്റിക്കിനെ തിരിച്ചറിയാൻ ഈ ക്ലാസിഫിക്കേഷൻ സംവിധാനം സ്ഥാപിച്ചത്. പ്ലാസ്റ്റിക് റീസൈക്കിൾ, സംസ്കരണം, ഉപയോഗം എന്നീ കാര്യങ്ങളിൽ ജനങ്ങളെ സഹായിക്കുകയാണ് ഈ കോഡുകളുടെ ലക്ഷ്യം.
ഇന്നു ലോകമെന്പാടുമുള്ള പ്ലാസ്റ്റിക് നിർമാതാക്കൾ ഈ കോഡ് സിസ്റ്റം പാലിക്കുന്നു. എല്ലാ പ്ലാസ്റ്റിക് ഉപകരണങ്ങളിലും ഏതു വിഭാഗത്തിൽപ്പെടുന്നു എന്നു സൂചിപ്പിക്കുന്ന ഈ കോഡ് (നന്പർ)രേഖപ്പെടുത്തും.
മിക്കവാറും പ്ലാസ്റ്റിക് വസ്തുക്കളുടെ അടിഭാഗത്ത് ഇവ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒന്നു മുതൽ ഏഴു വരെയുള്ള നന്പരുകളാണ് ക്ലാസിഫിക്കേഷന് ഉപയോഗിക്കുന്നത്. റീസൈക്കിൾ സൂചിപ്പിക്കുന്ന ചേസിംഗ് ആരോസ് എംബ്ലത്തിനുള്ളിലാണ് ഇതു രേഖപ്പെടുത്തുന്നത്.
എസ്പിഐ ക്ലാസിഫിക്കേഷൻ ഇങ്ങനെ:
1) SPI Code 1 - PET or PETE
2) SPI Code 2 - HDPE
3) SPI Code 3 - PVC
4) SPI Code 4 - LDPE
5) SPI Code 5 - PP
6) SPI Code 6 - PS
7) SPI Code 7 - Miscellaneous
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ - 3 / ജോൺസൺ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്ലാസ്റ്റിക്കിനെ പിടിച്ചുകെട്ടാം!
മനുഷ്യനും പ്രകൃതിക്കും ഇത്ര ദോഷകാരിയാണെങ്കിൽ പ്ലാസ്റ്റിക്കിനെ പൂർണമായങ്ങു നി
കടലിൽ പ്ലാസ്റ്റിക് ചാകര!
"പണ്ടൊക്കെ വലിയിറക്കിയാൽ മീനിനൊപ്പം വലയിൽ കുടുങ്ങുന്നത് പായൽ ആയിരുന്നു. ഇന
പ്ലാസ്റ്റിക് ചൂടായാൽ!
പ്ലാസ്റ്റിക് ചൂടായാൽ ആൾ മഹാപിശകാണ്! ചൂടാക്കിയും തണുപ്പിച്ചുമൊക്കെ ഭക്ഷ്യവിഭവ
അപകടം അരികിലുണ്ട്!
എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉ
ആനക്കൊമ്പിൽനിന്നു പ്ലാസ്റ്റിക്കിലേക്ക്!
ചെറിയ ഗവേഷണങ്ങളുമൊക്കെയായി കഴിയവേയാണ് അമേരിക്കൻ എൻജിനിയർ ജോണ് വെസ്ലി
പ്ലാസ്റ്റിക് അത്ര പാവമല്ല!
രാവിലെ എഴുന്നേൽക്കുന്പോൾ ആദ്യം കൈയിലെടുക്കുന്ന ടൂത്ത്ബ്രഷ് മുതൽ തുടങ്ങുന്നതാ
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Latest News
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Top