വലുതായിരുന്നു ആ സ്നേഹം: മമ്മൂട്ടി
Friday, April 12, 2019 11:25 AM IST
പാലാ: കെ.എം. മാണിയുടെ വിടവാങ്ങൽ കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു നടൻ മമ്മൂട്ടി അനുസ്മരിച്ചു
പ്രായത്തെ അതിജീവിക്കുന്ന ഉൗർജമുള്ള നേതാവായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന് 86 വയസുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം.
പാലായിൽ ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങൾക്കും എത്തിയാൽ താൻ എന്തെങ്കിലും ക്രമീകരണം ചെയ്തുതരണമോ എന്നു വിളിച്ചു ചോദിക്കുന്ന സൗഹാർദം താനുമായി മാണിസാറിനുണ്ടായിരുന്നുവെന്നു മമ്മുട്ടി പറഞ്ഞു.
ഇന്നലെ രാവിലെ 9.30ന് പാലായിലെത്തി മമ്മൂട്ടി കെ.എം. മാണിയ്ക്ക് അന്തിമോപചാരമർപ്പിച്ചു.
കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചാണ് മമ്മൂട്ടി മടങ്ങിയത്.