കാരുണ്യനാഥനു വിട
Friday, April 12, 2019 11:21 AM IST
പാലാ: പാലായുടെ നഗരവീഥികളിൽ മാണിയുടെ വർണചിത്രം പതിച്ച ഫ്ളക്സുകൾക്ക് താഴെ ജനം കുറിച്ച അക്ഷരങ്ങൾ നന്ദിയുടെ ഓട്ടോഗ്രാഫുകളായിരുന്നു. കാരുണ്യനാഥന് കണ്ണീരോടെ വിട, അങ്ങ് ഹൃദയങ്ങളിൽ ജീവിക്കും, വികസനനായകന് വിട, മാണിസാറിനു മരണമില്ല, മാണിസാറിന് വിരോചിതം വിട...
പാലാ നഗരം ഇന്നലെ കരിങ്കൊടികളിൽ നിറഞ്ഞു. ജനലക്ഷങ്ങൾ ഒത്തുകൂടിയത് മാണിയുടെ ഫോട്ടോകൾ വസ്ത്രങ്ങളിൽ പതിച്ചാണ്. ചിരി മായാത്ത ചിത്രങ്ങൾ ഇന്നലെ തലമുറകളെ കരയിച്ചു.