സെമിത്തേരി ചാപ്പലിനോടു ചേർന്നു കബറിടം
Thursday, April 11, 2019 11:29 AM IST
കോട്ടയം: കെ.എം. മാണിക്കു പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലെ ചാപ്പലിനോടു ചേർന്ന് കല്ലറ. മുമ്പു കരിങ്ങോഴയ്ക്കൽ കുടുംബം വാങ്ങിയ കുടുംബക്കല്ലറയ്ക്ക് പകരം ചാപ്പലിനോടു ചേർന്ന് അടുത്തയിടെ പണിത പ്രത്യേക കല്ലറ നിരയിലെ 1026 നന്പർ കബറിടം മാണിക്കായി ഇന്നലെ മാറ്റി നിശ്ചയിച്ചുനൽകി.
വരും കാലങ്ങളിൽ സമുന്നത നേതാവിന്റെ കബറിടം സന്ദർശിക്കാൻ ഏറെപ്പേർ എത്തുമെന്ന സാഹചര്യം മുൻനിർത്തിയാണ് പുനഃക്രമീകരണം. ചാപ്പലിനോടു ചേർന്ന മുൻ നിരയിലെ ഏഴു കല്ലറകൾ വൈദികർക്കായി മാറ്റിവച്ചിരിക്കുന്നു. ഇതിനു പിന്നിലെ നിരയിലാണ് മാണിയെ സംസ്കരിക്കാൻ കല്ലറ നിശ്ചയിച്ചത്. ഈ കല്ലറനിരയിലെ ആദ്യ മൃതസംസ്കാരമാണ് നടക്കാൻ പോകുന്നത്.