ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ; യുഎഇയിൽ ദിവ്യബലി അർപ്പിച്ചു
Tuesday, February 5, 2019 3:52 PM IST
അബുദാബി: ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎഇയിൽ ദിവ്യബലി അർപ്പിച്ചു. പതിനായിരങ്ങൾ അബുദാബി സഈദ് സ്പോർട്സ് സിറ്റിയിലെ വിശുദ്ധ കുർബാനയ്ക്ക് എത്തി. ദിവ്യബലിക്കു മുന്പായി പാപ്പാ മൊബീൽ വാഹനത്തിൽ, മാർപാപ്പ സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തിന് ആശിർവാദം നൽകി.
ഭൂരിപക്ഷം പേർക്കും തൊട്ടടുത്തു കാണാവുന്ന തരത്തിൽ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാർപാപ്പ വന്നത്. പത്തു ലക്ഷത്തോളം ആളുകൾ മാർപാപ്പയെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേർക്കാണ് പാസ് നൽകിയത്. മുഴുവനാളുകൾക്കും വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കെത്താൻ യുഎഇ സർക്കാർ നൂറുകണക്കിന് ബസുകൾ സൗജന്യമായി ഒരുക്കിയിരുന്നു.
ദിവ്യബലി അർപ്പിച്ച സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുന്പായി അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തുകയും ചെയ്തു.