നവകേരളം നിർമിക്കുമെന്ന് ധനമന്ത്രിയുടെ ഉറപ്പ്; 25 പദ്ധതികൾ
Thursday, January 31, 2019 10:18 AM IST
തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള നവകേരള നിർമാണത്തിന് 25 പദ്ധതികൾക്കു രൂപം നൽകിയതായി ധനമന്ത്രി തോമസ് ഐസക്. റീബിൽഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്
കേരളത്തിന്റെ പുനർനിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണമെന്നും ചൂണ്ടിക്കാട്ടി.
പ്രളയത്തിൽനിന്ന് കരകയറ്റാൻ 3000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു രാജ്യങ്ങൾ നൽകിയ വാഗ്ദാനം കേന്ദ്രം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി.