ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും, ബജറ്റ് ജനപ്രിയമാകും; ടി.എം.തോമസ് ഐസക്
Thursday, January 31, 2019 10:13 AM IST
തിരുവനന്തപുരം: 2019-20 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ജനപ്രിയ നിർദേശങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയ സെസ് വിലക്കയറ്റത്തിനു ഇടയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനു പുറപ്പെടുമ്പ് ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരുമാനം ഉയർത്താനുള്ള പ്രായോഗിക പരിപാടി ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും. നികുതി ചോർച്ച തടയാൻ കർശന നടപടിയുണ്ടാകും. കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണത്തിനു ബജറ്റ് ഊന്നൽ നൽകും. നവകേരള നിർമിതിക്ക് പുതിയ പദ്ധതികൾ വരും. ഇവ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളായിരിക്കും. സുസ്ഥിര ധനസ്ഥിതിയിലേക്ക് കേരളം നീങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.