മക്കളെ വളര്‍ത്താനായി മറ്റു മാര്‍ഗമൊന്നും ഇല്ലാതെ വന്നപ്പോള്‍ പല ബാങ്കുകളിലും ലോണിനായി അവര്‍ കയറിയിറങ്ങി. ഒടുവില്‍ സ്വകാര്യ ബാങ്കില്‍നിന്ന് രണ്ടു ലക്ഷം രൂപ വായ്പയില്‍ വീട്ടുമുറ്റത്ത് പ്ലൈവുഡ്കൊണ്ട് ഒരു കൊച്ചു മുറിയുണ്ടാക്കി അവിടെ ഫോട്ടോസ്റ്റാറ്റും പ്രിന്റ് ഔട്ടുകളും എടുത്ത് നല്കുന്ന ഡിടിപി സെന്റര്‍ തുടങ്ങി.
അവിടെനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് നാലംഗ കുടുംബം കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ തനിക്കുണ്ടായ ദുരനുഭവം മക്കള്‍ക്ക് ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ പട്ടിണിക്കിടന്നപ്പോഴും മക്കള്‍ക്ക് നല്ല ഭക്ഷണം നല്കി, മക്കള്‍ പഠിക്കുമ്പോള്‍ രാവേറെ ഉറക്കമൊഴിച്ചു കൂടെയിരുന്നു.
ഇന്ന് എംകോം പഠനത്തിനുശേഷം മൂത്തമകള്‍ ഇര്‍ഫാന യുകെയില്‍ എംബിഎയ്ക്കു പഠിക്കുന്നു. ബിഎ ഇംഗ്ലീഷ് ബിരുദധാരിയായ രണ്ടാമത്തെ മകള്‍ ഇഫ്രത്ത് വിവാഹിതയാണ്. മകന് മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ ചെന്നൈയില്‍ റേഡിയോളജി കോഴ്സ് പഠിക്കാന്‍ ചേര്‍ന്നു.
പഠിക്കാന്‍ പ്രേരിപ്പിച്ചത് മക്കള്കോളജും കൂട്ടുകാരുമൊക്കെ എന്നും സീനത്തിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. പക്ഷേ, തന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങിയാല് മക്കളുടെ പഠനം പാതിവഴിയില്‍ മുറിഞ്ഞുപോകുമോയെന്ന ഭയം ഈ അമ്മയുടെ സ്വപ്നത്തിന് തടസമായി.
എന്നാല്‍ മക്കളാണ് അവരെ തുടര്‍ പഠനത്തിന് പ്രേരിപ്പിച്ചത്. പെണ്മക്കള് ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സീനത്ത് പത്താം ക്ലാസ് സാക്ഷരത തുല്യത പഠനത്തിന് ചേരുന്നത്. ജോലിക്കിടെ പഠിക്കാനായി സമയം കണ്ടെത്തും. ചിലപ്പോള്‍ അതിരാവിലെ ഉണര്‍ന്ന് പഠിക്കും.
സൗത്ത് വാഴക്കുളം സ്കൂളിലാണ് പത്താം തരം തുല്യത പഠിച്ചത്. 2015 ല്‍ പത്താം തരം വിജയിച്ചു. ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും 2019 ല്‍ കളമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കേന്ദ്രത്തില്‍നിന്ന് ഹ്യുമാനിറ്റിസില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതയും വിജയിച്ചു. തുടര്‍ന്നാണ് തൃക്കാക്കര ഭാരത് മാതാ കോളജില്‍ ബിഎ മലയാളം കോഴ്സിന് ചേര്‍ന്നത്.
വിദ്യാഭ്യാസം പെണ്ണിന്റെ സമ്പത്ത്വിദ്യാഭ്യാസവും ഒരു ചെറിയ ജോലിയും പെണ്ണിന് സമ്പത്ത് തന്നെയാണ്. പഠിപ്പും പണവും ഇല്ലാതിരുന്നതുകൊണ്ടാണ് ജീവിതം വഴിമുട്ടിയപ്പോള്‍ ഉറച്ച തീരുമാനമെടുക്കാനാവാതെ എനിക്ക് അടിമയെപ്പോലെ നോക്കിനില്‍ക്കേണ്ടിവന്നത്.
പഠിച്ച ചെറിയ ജോലിയെങ്കിലും പെണ്‍കുട്ടികള്‍ നേടണമെന്ന കാര്യം ഞാന്‍ എന്റെ മക്കളോട് എപ്പോഴും പറയും. പിന്നെ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം പഠിക്കാന്‍ പോകുന്നതിന്റെ ചെറിയൊരു ടെന്‍ഷനുണ്ട്.
പക്ഷേ, ഏറെ നാളത്തെ ആഗ്രഹമാണ് നടക്കാന്‍ പോകുന്നതെന്നോര്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്'- സീനത്ത് പറഞ്ഞു നിര്‍ത്തി.