ഇപ്പോൾ കണ്ണൂർ സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മഹേഷ്.
ഈ മാസം 30ന് ജോലിയിൽനിന്ന് റീലീവ് ചെയ്തശേഷം 31ന് കോട്ടയം നാട്ടകം ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കും.
വിജയവും പരാജയവും ഒരേ ആവേശത്തോടെ എങ്ങനെ നേരിടണമെന്ന് എല്ലാവരും പഠിച്ചിരിക്കണമെന്ന് മഹേഷ് പറയുന്നു. വൈകല്യം തന്റെ അഭിനിവേശം പിന്തുടരുന്നതിൽനിന്ന് എന്നെ തടഞ്ഞിട്ടില്ല.
അക്കാഡമിക് വിഷയങ്ങൾക്കുപുറമെ, പ്രിയപ്പെട്ട വിനോദം വായനയാണ്. ചിലപ്പോൾ എന്റെ സുഹൃത്തുക്കൾ പുസ്തകങ്ങൾ വായിച്ച് കേൾപ്പിച്ചുതരുമെന്നും മഹേഷ് പറഞ്ഞു.
അടുത്ത ലക്ഷ്യം സിവിൽ സർവീസ്സിവിൽ സർവീസ് പരീക്ഷ പാസാകുകയാണ് വേറൊരു ലക്ഷ്യം. ഐഎഎസ് എന്ന പദവി കരസ്ഥമാക്കണം. പ്രഫസറാകുക എന്ന സ്വപ്നം യാഥാർഥ്യമായതോടെ അടുത്ത പരീക്ഷയ്ക്ക് വേണ്ടി കൂടുതൽ കഷ്ടപ്പെട്ട് പഠിക്കുകയാണ് മഹേഷ്.
മത്സരാധിഷ്ഠിത ലോകത്ത് നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ അതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് സാധ്യമാക്കാൻ സ്വയം പ്രവർത്തിക്കുകയും വേണമെന്നും ജി. മഹേഷ് കുമാർ കൂട്ടിച്ചേർത്തു.
കല്ലറ മോഹൻ ദാസ്