നെല്ലിയാമ്പതിക്ക് തൃശൂരിൽ നിന്ന് രാവിലെ എഴിനു പുറപ്പെട്ട് രാത്രി ഏഴിന് തൃശൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 600 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. കാന്തല്ലൂർക്ക് തൃശൂരിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ രണ്ടിന് തിരിച്ചെത്തും.1080 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഇതിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല.
മലക്കപ്പാറയ്ക്ക് രാവിലെ 6:45 നു പുറപ്പെട്ട് രാത്രി 8:30 നു മടങ്ങിയെത്തും.500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെട്ടിട്ടില്ല. ഗവിയിലേക്ക് തൃശൂരിൽ നിന്നും പുലർച്ചെ ഒരുമണിക്ക് പുറപ്പെട്ട് പിറ്റേദിവസം അതേ സമയത്ത് തിരിച്ചെത്തും.
2350 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിംഗും അടക്കമാണ് ഈ നിരക്ക്. 24 മണിക്കൂർ വിനോദയാത്രയാണ് ഗവി ട്രിപ്പ്.ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ 9656018514.
താരതമ്യേന കുറഞ്ഞ നിരക്കിൽ വിനോദയാത്ര നടത്താൻ സാധിക്കുന്നു എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണെന്നും സ്ത്രീകളും കുട്ടികളും അടക്കം ധൈര്യമായി ഈ ട്രിപ്പുകളിൽ യാത്ര ചെയ്യാമെന്നും ഭക്ഷണമടക്കം എല്ലാ കാര്യങ്ങളിലും കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയുണ്ടെന്നും നെല്ലിയാമ്പതി യാത്ര കഴിഞ്ഞെത്തിയ ബൈജു താഴെക്കാട്ട് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഒരുക്കുന്ന ഈ യാത്രകൾക്ക് റസിഡൻസ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സ്കൂളുകൾ എന്നിവയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രിപ്പ് കോ - ഓർഡിനേറ്റർ എം രാജേഷ് പറഞ്ഞു.
അപ്പോൾ ഇനി വേറൊന്നും നോക്കാനില്ല.. ഇത്തവണ ക്രിസ്മസ് വെക്കേഷൻ ആനവണ്ടിക്കൊപ്പമാകാം.. കാടും മേടും കടലും ഗവിയും കണ്ട് അടിച്ചുപൊളിക്കാം..