വ്യാജ മാർഗത്തിലൂടെ നേടിയ 52 ലക്ഷത്തിലധികം കണക്ഷനുകൾ ഇതിനകം നിർജീവമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മൊബൈല് ഫോണുകള് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില് റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനുമായി സഞ്ചാർ സാഥി പോർട്ടൽ സര്ക്കാര് ആരംഭിച്ചിട്ടുണ്ട്.
അനധികൃത മൊബൈൽ കണക്ഷനുകൾ തിരിച്ചറിയുന്നതിനായി എഐ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ എഎസ്ടിആര് വികസിപ്പിച്ചു കഴിഞ്ഞു.
സമാന്തര ടെലി. എക്സേഞ്ചുകള്ക്കും പണിഭൂരിഭാഗം സൈബര് കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്ത്തനങ്ങളും നടക്കുന്നത് വ്യാജസിം കാര്ഡുകള് ഉപയോഗിച്ചതാണെന്നാണ് വിലയിരുത്തൽ.
പുതിയ നടപടികളിലൂടെ വ്യാജ വിലാസം ഉപയോഗിച്ചുള്ള സിം വ്യാപാരം തടയാന് സാധിക്കുമെന്നു കേന്ദ്രസര്ക്കാര് പ്രതീക്ഷിക്കുന്നു.
ഇതുവഴി സമാന്തര ടെലിഫോണ് എക്സേഞ്ചുകളുടെ പ്രവര്ത്തനവും ഒരു പരിധിവരെ തടയാന് കഴിയുമെന്നാണ് കരുതപ്പെടുന്നത്.
ഒരാള് ഉപയോഗിച്ചത് 684 സിമ്മുകള്പുതിയ നിയമം കര്ശനമാക്കുന്നതോടെ കേന്ദ്രസര്ക്കാര് നിരവധി കാര്യങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. വ്യാജ സിമ്മുകള് കേന്ദ്രീകരിച്ചുകള്ള കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങളും തടയുക എന്നതാണ് അതില് പ്രധാനം.
ഇതുമായി ബന്ധപ്പെട്ട് മുന്പ് ടെലികോം നടത്തിയ അന്വേഷണത്തില് ഒരാളുടെ പേരില് 684 സിമ്മുകള് ഉള്ളതായി കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു ഇത്.
മുംബൈ സിറ്റി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് മാസങ്ങള്ക്ക് മുന്പ് ഇത്തരത്തില് കണ്ടെത്തിയ 30,000 സിമ്മുകൾ പ്രവര്ത്തനരഹിതമാക്കിയിരുന്നു.
കര്ശന നടപടി തുടരുന്നതോടെ കൂടുതല് സിമ്മുകള് ഡീ-ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നാണ് ഉദ്യോഗസ്ഥര് നല്കുന്ന സൂചന.
സ്വന്തം ലേഖകന്