തിരുവനന്തപുരം യൂണിവേഴ്സിറ്റി ലോ കോളജില് പഠിക്കുന്ന സമയത്ത് ഒന്നാം സ്ഥാനം കാര്ട്ടൂണ് രചനാ മത്സരത്തില് ലഭിച്ചു.
എന്നാല് 1988-ല് ആദായനികുതി വകുപ്പില് ഇന്സ്പെക്ടറായി ജോലി പ്രവേശിച്ചതോടെ പൊളിറ്റിക്കല് കാര്ട്ടൂണുകള് വരയ്ക്കുന്നത് നിർത്തി. പിന്നെ കാരിക്കേച്ചറുകള് വരയ്ക്കുന്നതിലായി ശ്രദ്ധ.
ലിംഗ ബുക്ക് ഓഫ് റിക്കാര്ഡ്സിലേക്ക്2010ലെ ഒരു ഉത്രാട ദിനത്തില് തൃക്കാക്കര ക്ഷേത്രത്തില് വച്ച് 12 മണിക്കൂറിനുള്ളില് 651 കാരിക്കേച്ചറുകള് വരച്ച് സജ്ജീവ് ലിംഗ ബുക്ക്സ് ഓഫ് റിക്കാര്ഡ്സില് ഇടം നേടി.
2017 ല് അമ്മ മരിച്ചപ്പോള് അമ്മയ്ക്കുള്ള ആദരമായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില് അത്താഘോഷത്തിനിടെ 933 പേരുടെ മുഖം മാത്രം കാരിക്കേച്ചറുകളാക്കി.
ഇതിനകം ഒരുലക്ഷത്തിലധികം കാരിക്കേച്ചറുകള് സജ്ജീവ് വരച്ചിട്ടുണ്ട്. യാത്രയിലും മറ്റും കണ്ടുമുട്ടുന്ന സാധാരണക്കാരാണ് പലപ്പോഴും മനോഹരമായ കാരിക്കേച്ചറുകളായി മാറുന്നത്.
ഒരു മിനിറ്റ് മുതല് നാലു മിനിറ്റ് വരെയാണ് ഇദ്ദേഹം കാരിക്കേച്ചര് രചനയ്ക്കായി ഉപയോഗിക്കുന്നത്.
രണ്ട് ചിത്ര രചന എക്സിബിഷനുകള് മാത്രം നടത്തിയിട്ടുള്ള സജ്ജീവ് കഴിഞ്ഞ എട്ടു വര്ഷമായി ഡല്ഹി ഇന്റര്നാഷണല് ട്രേഡ് ഫെയറിലെ ടാക്സ് പേയേഴ്സ് ലോഞ്ചില് കാരിക്കേച്ചര് വരയ്ക്കാനുണ്ടാകും.
സ്വയം പരിഹസിക്കാനിഷ്ടം112 കിലോ തൂക്കമുളള സജ്ജീവിന് സ്വയം പരിഹസിക്കാനാണ് കൂടുതല് ഇഷ്ടം. ഇന്ത്യയിലെ ഹെവിയസ്റ്റ് കാര്ട്ടൂണിസ്റ്റ് എന്നാണ് അദ്ദേഹം തന്നെക്കുറിച്ച് പറയുന്നത്.
സജ്ജീവിന്റെ കുടുംബാംഗങ്ങളും അവരുടെ സമ്മതത്തോടെ കാരിക്കേച്ചറുകളായി കാണികള്ക്കു മുന്നില് എത്താറുണ്ട്. ജീവിതത്തെ നിസംഗമായി കാണുന്ന ആളുകളാണ് കാർട്ടൂണിസ്റ്റുകള്.
സ്ഥിരമായി നമ്മളെ തന്നെ പരിഹസിക്കുന്ന കാര്ട്ടൂണിസ്റ്റുകള് കുറവാണ്. ഞാന് പിന്തുടരുന്ന രീതി അതാണ് സജ്ജീവ് പറഞ്ഞു.
റിട്ടയര്മെന്റ് പ്ലാന്കേരളത്തിലെ സ്കൂളുകളില് പോയി അവനവനെ നോക്കി ചിരിക്കാന് എങ്ങനെ പഠിക്കാമെന്നു വിദ്യാര്ഥികളെ തന്നെ ഉദാഹരണമാക്കി കാണിച്ചു കൊടുക്കും.
ആയിരത്തിലധികം വരുന്ന ഗ്രാമങ്ങളില് സ്വന്തം വണ്ടിയില് പോയി സ്ഥലം കണ്ട് അവിടത്തെ ആളുകളെ കണ്ട് അവരെയൊക്കെ വരയ്ക്കണം.
വഴി നീളെ കാരിക്കേച്ചറുകള് വരച്ച് സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സജ്ജീവ് പറയുന്നു.
കുടുംബ വിശേഷംതൃപ്പൂണിത്തുറയില് ടൂണ് ആന്ഡ് ട്യൂണ് വീട്ടിലാണ് സജ്ജീവിന്റെ താമസം. ഭാര്യ ലേഖ ആര്. നായര് കൂനമ്മാവ് ചാവറ ദര്ശന് സ്കൂളില് സംഗീതാധ്യാപികയാണ്.
35 ലധികം സിനിമകളില് ലേഖ പാടിയിട്ടുണ്ട്. മകന് സിദ്ധാര്ഥ് സജ്ജീവ് ലിവര് പൂള് യൂണിവേഴ്സിറ്റിയില്നിന്ന് ഡാറ്റാ സയന്സും ആര്ട്ടിഫിഷല് ഇന്റലിജന്സും പാസായി.
നല്ലൊരു ഗായകനും കീ ബോര്ഡിസ്റ്റുമാണ് സിദ്ധാര്ഥ്. കേരള കാർട്ടൂണ് അക്കാദമി സെക്രട്ടറിയായി ഒരു തവണയും വൈസ് ചെയര്മാനായി രണ്ടു തവണയും സജ്ജീവ് പ്രവര്ത്തിച്ചിട്ടുണ്ട്.